Diabetes: പ്രമേഹരോ​ഗികൾക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും ഈ പാനീയങ്ങൾ

Homemade Drinks For Diabetes: വെജിറ്റബിൾ ജ്യൂസ് പോലുള്ള കുറഞ്ഞ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുന്നത് പ്രമേഹരോ​ഗ ലക്ഷണങ്ങളെ ഒരുപരിധിവരെ ചെറുക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 04:58 PM IST
  • പ്രമേഹരോ​ഗത്തെ തുടർന്നുണ്ടാകുന്ന ആരോ​ഗ്യ സങ്കീർണതകൾ വളരെയധികമാണ്
  • ഇന്ത്യയിലെ നഗരവൽക്കരണവുമായി ബന്ധപ്പെട്ട ജനിതക, പാരിസ്ഥിതിക, ജീവിതശൈലി മാറ്റങ്ങൾ എന്നിവ ഉൾപ്പെടെ പ്രമേഹത്തിന് വിവിധ കാരണങ്ങളുണ്ട്
Diabetes: പ്രമേഹരോ​ഗികൾക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും ഈ പാനീയങ്ങൾ

പ്രമേഹം: പ്രമേഹമുള്ളവർ ഭക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തണം. നിങ്ങൾ എത്ര കാർബോഹൈഡ്രേറ്റ് കഴിക്കുന്നുവെന്നും അവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ എങ്ങനെ ബാധിക്കുമെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. വെജിറ്റബിൾ ജ്യൂസ് പോലുള്ള കുറഞ്ഞ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുന്നത് പ്രമേഹരോ​ഗ ലക്ഷണങ്ങളെ ഒരുപരിധിവരെ ചെറുക്കാൻ സഹായിക്കും.

ഇന്ത്യയിൽ ഏകദേശം 62 ദശലക്ഷത്തോളം പ്രമേഹരോ​ഗികൾ ഉണ്ട്. ഇന്ത്യയിൽ പ്രമേഹരോ​ഗികളുടെ എണ്ണം അതിവേ​ഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹരോ​ഗത്തെ തുടർന്നുണ്ടാകുന്ന ആരോ​ഗ്യ സങ്കീർണതകൾ വളരെയധികമാണ്. ഇന്ത്യയിലെ കൂടുതൽ നഗരവൽക്കരണവുമായി ബന്ധപ്പെട്ട ജനിതക, പാരിസ്ഥിതിക, ജീവിതശൈലി മാറ്റങ്ങൾ എന്നിവ ഉൾപ്പെടെ പ്രമേഹത്തിന് വിവിധ കാരണങ്ങളുണ്ട്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഉലുവ വെള്ളം: ഗ്ലൂക്കോമാനൻ ഫൈബർ ഉൾപ്പെടെയുള്ള ഉലുവയിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. അതിനാൽ, പ്രമേഹരോ​ഗികൾ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.

ചിറ്റമൃത് വെള്ളം: ചിറ്റമൃതിലെ ആൽക്കലോയിഡ് സംയുക്തങ്ങളിലൊന്നാണ് ബെർബെറിൻ. ഇത് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രമേഹ മരുന്നായ മെറ്റ്ഫോർമിന് സമാനമായ രീതിയിൽ ബെർബെറിൻ പ്രവർത്തിക്കുന്നുവെന്നാണ് ചില പഠനങ്ങളിൽ വ്യക്തമാക്കുന്നത്.

ALSO READ: Sesame Oil: ചർമ്മത്തിനും മുടിക്കും എള്ളെണ്ണ മികച്ചത്; അറിയാം എള്ളെണ്ണയുടെ അത്ഭുത ​ഗുണങ്ങൾ

കറുവപ്പട്ട ടീ: കറുവപ്പട്ട ഗ്ലൈക്കോജൻ സിന്തസിസ് പ്രവർത്തനത്തെ ബാധിക്കുന്നതിലൂടെ ഗ്ലൈക്കോജൻ സംഭരണം വർധിപ്പിക്കുന്നു. കറുവപ്പട്ടയിൽ കാണപ്പെടുന്ന പ്രകൃതിദത്ത ഘടകങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ ഇൻസുലിൻ ആയി പ്രവർത്തിക്കുന്നു.

വേപ്പിൻ ചായ: വേപ്പില ചായക്ക് രുചി അൽപം കുറവാണെങ്കിലും ഇതിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും. നിരവധി ആരോഗ്യ ഗുണങ്ങളാണ് വേപ്പിൻ ചായ നൽകുന്നത്. ഇത് ഒരു ആന്റി-ഇൻഫ്ലമേറ്ററി ആയി ചർമ്മത്തിന് ഗുണം ചെയ്യും. 

പാവയ്ക്ക ജ്യൂസ്: പാവയ്ക്ക ജ്യൂസ് പ്രമേഹമുള്ളവർക്ക് മികച്ചതാണ്. കാരണം പാവയ്ക്കയിൽ ഇൻസുലിൻ, മറ്റ് പ്രമേഹ വിരുദ്ധ ​ഗുണങ്ങൾ എന്നിവ ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കയ്പയ്ക്ക സഹായിക്കുന്നു. ഈ പാനീയം രുചികരമല്ലെങ്കിലും പ്രമേഹരോഗികൾക്ക് ഇത് ഏറ്റവും ആരോഗ്യകരമായ ഓപ്ഷനുകളിലൊന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News