അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ഹോർമോൺ തൈറോയിഡ് ഉത്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. തൈറോയിഡ് പ്രവർത്തനരഹിതം ആയാലും ഈ അവസ്ഥയുണ്ടാകുന്നു. തൈറോയിഡ് പ്രശ്നം വന്നാൽ പിന്നെ ഒരാൾക്ക് മന്ദതയും ഉന്മേഷക്കുറവും അനുഭവപ്പെടുന്നു. നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളെ ഹൈപ്പോതൈറോയിഡിസം സാവധാനത്തിലാക്കുന്നു. ഇത്തരത്തിൽ ഹൈപ്പോതൈറോയിഡിസം ഉള്ളവർ അവരുടെ ഭക്ഷണകാര്യത്തിൽ നല്ല പോലെ ശ്രദ്ധിക്കേണ്ടതുണ്ട്. തൈറോയിഡ് ഉള്ളവർ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ നിരവധി ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

തൈറോയിഡ് ഉള്ളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണം


കൂടിയ അളവിൽ കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. തൈറോയ്ഡ് ഗ്രന്ഥി നിയന്ത്രണം, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയവയ്ക്ക് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. പകരം ഇൻസുലിൻ അളവ് കൂടാത്ത കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.


ഗോയിട്രോജൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. കാരണം ഇവ തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. സോയ, മില്ലറ്റ്, ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കാൻ ശ്രമിക്കുക. ഹൈപ്പോതൈറോയ്‌ഡിസം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് സോയയും സോയ മിൽക്കുമൊക്കെ. ഇവയിൽ ഐസോഫ്ലാവോനെസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. 


ഉരുളക്കിഴങ്ങ് ചിപ്സ്, കുക്കീസ്, കേക്കുകള്‍ പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ഒപ്പം പ്രോസസ്ഡ് ഭക്ഷണങ്ങളും ഉപേക്ഷിക്കുക. ഉയര്‍ന്ന അളവില്‍ ഉപ്പ് ചേര്‍ത്ത സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും ധാതുക്കള്‍ കൂടുതലായതിനാലാണ് തൈറോയിഡ് ഉള്ളവർ ഇവ ഒഴിവാക്കാൻ നിർദേശിക്കുന്നത്. 


തൈറോയിഡ് ഉള്ളവർ കഴിക്കേണ്ട ഭക്ഷണം


ഫൈബർ അടങ്ങിയ ഭക്ഷണം ദഹനത്തെ നിയന്ത്രിക്കാനും മോശം വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. നാരുകൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സെലിനിയം അടങ്ങിയ ബ്രസീൽ നട്‌സ്, മത്തി, മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഇവ ധാരാളം ടിഎസ്എച്ച് ഹോർമോണുകളും സെലിനിയവും ഉദ്പാദിപ്പിക്കാൻ സഹായിക്കുന്നു.


തൈറോയ്ഡ് പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് അയോഡിൻ. അതിനാൽ ഹൈപ്പോതൈറോയിഡിസം ഉള്ളവർ മത്സ്യം, ഉപ്പ്, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവയിലൂടെ അയഡിൻ അളവ് വർധിപ്പിക്കുന്നത് ശരീരത്തിലെ ടിഎസ്എച്ച് ഉൽപാദനം വർധിപ്പിക്കും. ഗ്ലൂറ്റൻ ഇല്ലാത്ത ഉൽപ്പന്നങ്ങളുടെ പതിവ് ഉപഭോഗം ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കാനും ഫലപ്രദമായി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.