ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മൈഗ്രേൻ. പലർക്കും കഠിനമായ തലവേദന കാരണം ഉറങ്ങാനോ ജോലി ചെയ്യാനോ ഒഴിവു വേളകൾ ആസ്വദിക്കാനോ ഒന്നും സാധിക്കാറില്ല. മൈഗ്രേൻ അനുഭവപ്പെടുമ്പോൾ ഉടനടി മരുന്നുകളുടെ സഹായം തേടുകയാണ് ഭൂരിഭാഗം ആളുകളും ചെയ്യാറുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചത്തിലുള്ള ശബ്ദമോ വെളിച്ചമോ പോലും മൈഗ്രേന് കാരണമാകാറുണ്ട്. നിരന്തരം ബഹളത്തിന് നടുവിലായിരിക്കുന്നതും മൈഗ്രേന് കാരണമാകും. ചിലപ്പോൾ വലിയ സുഗന്ധങ്ങൾ പരക്കുന്നതും മൈഗ്രേന് കാരണമാകുന്നുണ്ട്. ഇതുകൂടാതെ, ഉറക്കമില്ലായ്മ, സമ്മർദ്ദം തുടങ്ങിയവയും മൈഗ്രേൻ വർധിക്കാൻ കാരണമാകും. 


ALSO READ: ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാന്‍ തക്കാളി


മൈഗ്രേൻ അനുഭവപ്പെടുമ്പോൾ വേദനസംഹാരികൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അത്തരമൊരു സാഹചര്യത്തിൽ, മൈഗ്രേൻ രോഗിക്ക് ചില വീട്ടുവൈദ്യങ്ങൾ ചെയ്ത് ഇതിൽ നിന്ന് മോചനം നേടാൻ കഴിയും. വീട്ടുവൈദ്യങ്ങളിലൂടെ മൈഗ്രേനിൽ നിന്ന് എങ്ങനെ മുക്തി നേടാം എന്നാണ് ഇനി പറയാൻ പോകുന്നത്. 


ശർക്കരയും പാലും


ശർക്കരയും പാലും മൈഗ്രേന് ശമനം നൽകും. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ചെറിയ കഷ്ണം ശർക്കര കഴിക്കുക. അതിന് ഒപ്പം തന്നെ തണുത്ത പാൽ കുടിക്കുകയും ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് മൈഗ്രേനിൽ നിന്ന് ആശ്വാസം നൽകും.


ഇഞ്ചി


മൈഗ്രേൻ ഒഴിവാക്കാൻ ഇഞ്ചിക്ക് കഴിയുമെന്നാണ് ചില പരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്. തലവേദന വരുമ്പോഴെല്ലാം ഒരു ചെറിയ കഷ്ണം ഇഞ്ചി കടിച്ച് പിഴിഞ്ഞ് നീര് പതുക്കെ ഇറക്കുക. മൈഗ്രേൻ മിനിറ്റുകൾക്കുള്ളിൽ അപ്രത്യക്ഷമാകും.


കറുവപ്പട്ട


മൈഗ്രേനിൽ നിന്നും ആശ്വാസം നൽകാൻ കറുവപ്പട്ടയ്ക്ക് കഴിയും. അതിനായി കറുവപ്പട്ട പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കണം. അരമണിക്കൂറോളം ഈ പേസ്റ്റ് തലയിൽ വെയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മൈഗ്രേൻ വേദനയ്ക്ക് ആശ്വാസം ലഭിക്കും.


ഗ്രാമ്പൂ


മൈഗ്രേൻ ശമിപ്പിക്കുന്നതിൽ ഗ്രാമ്പൂ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മൈഗ്രേൻ വേദന മാറാൻ ഗ്രാമ്പൂ പൊടിച്ച് അതിൽ ഉപ്പ് ചേർത്ത് പാലിൽ ചേർത്ത് കുടിക്കുക. ഇങ്ങനെ ചെയ്താൽ മൈഗ്രേൻ വേഗത്തിൽ മാറും.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.