'ഞാനങ്ങനെ മുഴുക്കുടിയനൊന്നുമല്ല വല്ലപ്പോഴും ഒന്നോ രണ്ടോ പെഗ്ഗ് '. മദ്യപിക്കാറുണ്ടോ എന്ന ചോ‍ദ്യത്തിന് ചിലർ നൽകുന്ന ഉത്തരമാണിത്. വല്ലപ്പോഴുമുള്ള മദ്യപാനം ശരീരത്തെ ബാധിക്കില്ല എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ അത് തെറ്റായ ഒരു ധാരണയാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. വാസ്‍തവത്തിൽ ദിവസവും കുടിക്കുന്നവരേക്കാൾ, അല്ലെങ്കിൽ അവർക്ക് വരാൻ സാധ്യതയുള്ള എല്ലാ രോഗങ്ങളും ഇടവേളകിൽ മദ്യപിക്കുന്നവർക്ക് കാത്തിരിക്കുന്നുവെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസേന കുടിക്കുന്നവർക്ക് വല്ലപ്പോഴും മദ്യപിക്കുന്നവരേക്കാൾ മരണ സാധ്യത കൂടുതലാണോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി നടന്ന ഗവേഷണത്തിലാണ് ഇത്രയും കാലമായി നമ്മൾ വിശ്വസിച്ചിരുന്ന പല കാര്യങ്ങളും തെറ്റാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. വല്ലപ്പോഴും മദ്യപിക്കുന്നവരിൽ  സ്തനാര്‍ബുദം, തല, കഴുത്ത് എന്നിവയിലെ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ ഗവേഷണത്തില്‍ കണ്ടെത്തി.


ALSO READ : Belly Fat : വയർ കുറയ്ക്കാം; ഈ 5 കാര്യങ്ങൾ ദിവസവും ചെയ്യൂ


ജമാ നെറ്റ്വര്‍ക്ക് ഓപ്പണില്‍ കഴിഞ്ഞ ആഴ്ചയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സ്ത്രീകള്‍ ദിവസവും 25 ഗ്രാം മദ്യവും പുരുഷന്മാര്‍ പ്രതിദിനം 45 ഗ്രാം മധ്യവും കഴിക്കുന്നതായി കണ്ടെത്തി. ഇതു രണ്ടും അകാല മരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ്  റിപ്പോർട്ട്.  പ്രതിദിനം 300 മില്ലി ബിയര്‍, 140 മില്ലി വൈന്‍ അല്ലെങ്കില്‍ 40 മില്ലി മദ്യം കുടിക്കുന്നവര്‍ക്കും അപകടസാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. മിതമായ രീതിയില്‍ മദ്യം കുടിക്കുന്നവരിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാണപ്പെടുന്നുണ്ടെന്നാണ് ഈ ഗവേഷണത്തിന്റെ നിഗമനം. 


മദ്യപാനത്തിന്റെ ഫലമായി വായ, മൂക്ക്, തൊണ്ട, ആമാശയം, കരള്‍, സ്തനം എന്നിവയിലെ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ക്യാന്‍സര്‍ മരണങ്ങളില്‍ 4 മുതല്‍ 30 ശതമാനം വരെ മദ്യപാനം മൂലമാണ്. ഇതിനുപുറമെ മദ്യപാനം, വിഷാദം, അസ്വസ്ഥത, പാന്‍ക്രിയാറ്റിസ്, ആത്മഹത്യാ പ്രവണത, അപകടങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു. 2019 ല്‍ നടത്തിയ ഒരു പഠന പ്രകാരം ഇന്ത്യയില്‍ 5.7 കോടി ആളുകള്‍ സ്ഥിരമായി മദ്യം കഴിക്കുന്നവരാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.