പ്രഭാത ഭക്ഷണത്തിനൊപ്പം രാവിലെ ചായ കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. എന്നാൽ, പലരും രാവിലെ ചായ കുടിക്കുന്ന സമയത്ത് വലിയ തെറ്റുകൾ ചെയ്യുന്നുണ്ട്. രാവിലെ ചായയ്‌ക്കൊപ്പം ചില സാധനങ്ങൾ കഴിക്കാൻ പാടില്ല. ഇനി പറയാൻ പോകുന്ന ഭക്ഷണങ്ങൾ ചായയ്ക്കൊപ്പം കഴിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ നിർത്തുക. രാവിലെ ചായയ്‌ക്കൊപ്പം ഈ 5 കാര്യങ്ങൾ കഴിക്കരുത്. കഴിച്ചാൽ നിങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. അത് എന്തൊക്കെയാണെന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

തണുത്ത ഭക്ഷണങ്ങൾ


തണുത്ത വസ്തുക്കൾക്കൊപ്പം ചായ കുടിക്കാൻ പാടില്ല എന്ന കാര്യം പലർക്കും അറിയില്ല. എന്നാൽ പലർക്കും ഇക്കാര്യം അറിയില്ല. രാവിലെ തന്നെ ചായ കുടിക്കുന്നത് ഭൂരിഭാ​ഗം ആളുകൾക്കും, പ്രത്യേകിച്ച് മലയാളികൾക്കുള്ള ശീലമാണ്. എന്നാൽ രാവിലെ ചായ കുടിച്ച ശേഷം തണുത്ത വെള്ളമോ തണുത്ത മറ്റെന്തെങ്കിലുമോ ഇതിനൊപ്പം കുടിക്കരുത്.


ALSO READ: പ്ലേറ്റ്ലെറ്റുകളെ നിയന്ത്രിക്കുന്നതു മുതൽ ഈ 5 രോ​ഗങ്ങൾക്ക് പരിഹാരം..! കിവിയുടെ ​ഗുണങ്ങൾ


പുളിയുള്ള ഭക്ഷണങ്ങൾ 


രാവിലെ ചായ കുടിക്കുമ്പോൾ ആളുകൾ പുളിയുള്ള വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും. ഇവ കഴിക്കുന്നത് അസിഡിറ്റിക്കും ദഹനപ്രശ്‌നങ്ങൾക്കും കാരണമാകും.


സാലഡ്


ചായ കുടിക്കുന്ന സമയത്ത് സാലഡ് കഴിക്കരുത്. പലരും പ്രഭാതഭക്ഷണത്തിന് നേരിയ സാലഡ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. നിങ്ങൾ ചായയ്‌ക്കൊപ്പം ഒരിക്കലും സാലഡ് കഴിക്കാൻ പാടില്ല. 


മുട്ട


ചായയ്ക്കൊപ്പം മുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. പ്രഭാതഭക്ഷണത്തിന് മുട്ട പുഴുങ്ങിയത് കഴിക്കാൻ പലരും ഇഷ്ടപ്പെടുന്നു, എന്നാൽ ചായയ്ക്ക് ശേഷമാണ് മുട്ട കഴിക്കുന്നതെങ്കിൽ നിങ്ങൾ അത് ഒഴിവാക്കണം.


ഉള്ളി 


ചായയ്‌ക്കൊപ്പം ഉള്ളി കഴിക്കുന്നത് ഒഴിവാക്കണം. ഇത് കഴിക്കുന്നത് വളരെയധികം ദോഷം ചെയ്യും. ചായയ്ക്കൊപ്പം ഉള്ളി കഴിക്കുന്നത് ഗ്യാസ് പ്രശ്‌നവും മലബന്ധവും വർദ്ധിപ്പിക്കുന്നു. ചായയും ഉള്ളിയും ഒരുമിച്ച് കഴിച്ചാൽ ഭക്ഷണം ദഹിക്കാൻ പ്രയാസമായിരിക്കും.


തക്കാളി


രാവിലെ ചായയ്‌ക്കൊപ്പം തക്കാളിയോ തക്കാളിയിൽ നിന്നുണ്ടാക്കുന്ന മറ്റെന്തെങ്കിലും വിഭവങ്ങളോ ഒരിക്കലും കഴിക്കരുത്. അങ്ങനെ ചെയ്താൽ സ്ഥിതി കൂടുതൽ വഷളാകും. വയറിന്റെ അവസ്ഥ വളരെ മോശമാകുകയും ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..