ആരോ​ഗ്യമുള്ള ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രതിരോധശേഷി. മികച്ച പ്രതിരോധശേഷി ഉണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ഏത് രോഗങ്ങൾക്കും എതിരെ പോരാടാനുള്ള ശക്തിയുണ്ടാകും. ശരീരത്തിന് ആവശ്യമായ പ്രതിരോധശേഷി സ്വാഭാവികമായി ലഭിക്കുന്നതിന് സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. ചില ഉത്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. രോഗങ്ങളെ ചെറുക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങളാണ് പോഷകാഹാര വിദഗ്ധയായ സോണിയ ബക്ഷി ശുപാർശ ചെയ്യുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇഞ്ചി: ഇഞ്ചിയിൽ ജിഞ്ചറോൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, കൂടാതെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇഞ്ചിയ്ക്കുണ്ട്. ശരീരത്തിൽ ഓക്സിജന്റെ മികച്ച രക്തചംക്രമണം ഉറപ്പാക്കുന്നതിലൂടെ വൈറസുകളോടും ബാക്ടീരിയകളോടും പോരാടുന്നതിന് ഇഞ്ചി സഹായിക്കുന്നു. കറികളിലും സൂപ്പുകളിലും സാലഡ് ഡ്രെസ്സിംഗുകളിലും ഇഞ്ചി ചേർക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.


തൈര്: ദഹനം മെച്ചപ്പെടുത്തുന്നതിന് തൈര് നല്ലതാണ്. തൈര് മികച്ച ദഹനം ഉറപ്പാക്കുകയും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.


ALSO READ: Breastfeeding: കുഞ്ഞിന്റെ വളർച്ചയിൽ നിർണായകം; മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തണം


വെളുത്തുള്ളി: ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ സിങ്ക് ലഭിക്കുന്നു. മികച്ച ആരോ​ഗ്യത്തിന് വെളുത്തുള്ളി തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ദൈനംദിന ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കാൻ ശ്രദ്ധിക്കുക.


സിട്രസ് പഴങ്ങൾ: സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ജലദോഷത്തെയും പനിയെയും സ്വാഭാവികമായി ചെറുക്കുന്നു. ലഘുഭക്ഷണമായി സിട്രസ് പഴങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.


കുരുമുളക്: കുരുമുളക് പ്രതിരോധശേഷി വർധിപ്പിക്കുന്ന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് ആസ്ത്മ പോലുള്ള ശ്വസന സംബന്ധമായ രോ​ഗങ്ങളെ ചെറുക്കാനും ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കാനും സഹായിക്കും. കറികളിലും സൂപ്പുകളിലും കുരുമുളക് ചേർത്ത് കഴിക്കുന്നത് നല്ലതാണ്.


ഗ്രീൻ ടീ: ഇതിൽ പോളിഫിനോൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നതിലൂടെ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി കാർസിനോജെനിക് ഇഫക്റ്റുകൾ ലഭിക്കുന്നു. ​ഗ്രീൻ ടീയുടെ രുചി വർധിപ്പിക്കുന്നതിന് അൽപം നാരങ്ങ നീരും തേനും ചേർക്കാം.


കൂൺ: രോഗപ്രതിരോധ സംവിധാനത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒരു ഭക്ഷണ പഥാർത്ഥമാണ് കൂൺ. പ്രത്യേകിച്ച് ബാക്ടീരിയ, വൈറസ് എന്നിവയെ ചെറുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ കൂണിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ വിറ്റാമിൻ ഡി, സെലിനിയം, വിറ്റാമിൻ ബി എന്നിവയും കൂണിൽ അടങ്ങിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.