Breastfeeding: കുഞ്ഞിന്റെ വളർച്ചയിൽ നിർണായകം; മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തണം

Breast feeding: അമ്മമാർ സമീകൃതാഹാരം കഴിക്കുന്നതിലൂടെയാണ് കുഞ്ഞുങ്ങൾക്ക് മുലപ്പാലിലൂടെ ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 01:29 PM IST
  • പ്രസവത്തിന് ശേഷം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അവശ്യ പോഷകങ്ങളിൽ ഒന്നാണ് കാത്സ്യം
  • പാൽ, ചീസ്, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയിൽ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്
  • ചെറിയ മത്സ്യങ്ങൾ, മത്തി എന്നി മികച്ച രീതിയിൽ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളാണ്
  • ബ്രൊക്കോളി, കാബേജ് തുടങ്ങിയ കാത്സ്യം അടങ്ങിയ പച്ചക്കറികൾക്കൊപ്പം ടോഫു, സോയാ ബീൻസ്, വെണ്ടയ്ക്ക എന്നിവ സസ്യാഹാരികൾക്ക് കഴിക്കാവുന്നതാണ്
Breastfeeding: കുഞ്ഞിന്റെ വളർച്ചയിൽ നിർണായകം; മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തണം

പ്രസവശേഷം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്, അമ്മമാർ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്ന പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണമാണ് ഒപ്റ്റിമൽ മീൽ പ്ലാൻ. അമ്മമാർ സമീകൃതാഹാരം കഴിക്കുന്നതിലൂടെയാണ് കുഞ്ഞുങ്ങൾക്ക് മുലപ്പാലിലൂടെ ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുന്നത്. അതിനാൽ മുലയൂട്ടുന്ന അമ്മമാർ ഭക്ഷണം തെരഞ്ഞെടുക്കുന്നതിൽ വളെര ശ്രദ്ധിക്കേണ്ടതുണ്ട്.

കാത്സ്യം: പ്രസവത്തിന് ശേഷം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അവശ്യ പോഷകങ്ങളിൽ ഒന്നാണ് കാത്സ്യം. പാൽ, ചീസ്, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയിൽ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി, കാബേജ് തുടങ്ങിയ കാത്സ്യം അടങ്ങിയ പച്ചക്കറികൾക്കൊപ്പം ടോഫു, സോയാ ബീൻസ്, വെണ്ടയ്ക്ക എന്നിവ സസ്യാഹാരികൾക്ക് കഴിക്കാവുന്നതാണ്. ചെറിയ മത്സ്യങ്ങൾ, മത്തി എന്നിവയും മികച്ച രീതിയിൽ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.

ഒമേഗ 3: മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉൾപ്പെടുത്തേണ്ടതുണ്ട്. കുഞ്ഞിന്റെ കണ്ണുകളുടെയും മസ്തിഷ്കത്തിന്റെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുക, വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുക, എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ കുറയ്ക്കുക എന്നിങ്ങനെ അമ്മയ്ക്കും കുഞ്ഞിനും നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ലഭിക്കും. സാൽമൺ മത്സ്യം ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടമാണ്. ഫ്ളാക്സ് സീഡ്, സോയ, വാൽനട്ട്, മത്തങ്ങ വിത്തുകൾ എന്നിവ സസ്യാഹാരികളായ അമ്മമാർക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

ALSO READ: Cholesterol: ഉയർന്ന കൊളസ്ട്രോൾ കൊണ്ട് കഷ്ടപ്പെടുന്നോ? ഇതാ കൊളസ്ട്രോൾ കുറയ്ക്കാനുള്ള വഴികൾ

ഇരുമ്പ്: നവജാത ശിശുക്കളിൽ വിളർച്ച ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന്, അമ്മമാർ അവരുടെ ഭക്ഷണത്തിൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. ശരീരത്തിലെ ഇരുമ്പിന്റെ അഭാവം മൂലം കുഞ്ഞിന്റെ വൈജ്ഞാനിക, പെരുമാറ്റ കഴിവുകളിൽ അപര്യാപ്തത ഉണ്ടാകാം. അതിനാൽ ബീഫ്, ടർക്കി, ചിക്കൻ, പന്നി, പയർ, ചീര തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

പ്രോട്ടീൻ: മുലയൂട്ടുന്ന അമ്മമാർക്ക് പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. കാരണം ഇത് കുഞ്ഞിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമാണ്. മുട്ട, മാംസം, മത്സ്യം, പീനട്ട് ബട്ട‍ർ, ബീൻസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സമീകൃതാഹാരം കഴിക്കുന്നതിനൊപ്പം ഭക്ഷണശീലങ്ങളിൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മുലയൂട്ടുന്ന അമ്മമാർ ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ജങ്ക് ഫുഡ് കഴിക്കുന്നത് കുറയ്ക്കുകയോ തീർത്തും ഒഴിവാക്കുകയോ വേണം. ഇവയിൽ ധാരാളം കലോറികൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഇൻസുലിൻ നിലയെ സ്വാധീനിക്കുകയും അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യും. അതിനാൽ, മുലയൂട്ടുന്ന അമ്മമാർ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. നിർജ്ജലീകരണം അമ്മയുടെ ശരീരത്തിൽ പാലുത്പാദനം കുറയ്ക്കുന്നതിനാൽ, മുലയൂട്ടുന്ന അമ്മമാർ നിർജ്ജലീകരണ ലക്ഷണങ്ങൾ തടയാൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News