നമ്മുടെ ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും പല ഭക്ഷണ പദാർത്ഥങ്ങളിൽ ആണ് അടങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ ആ ഭക്ഷണങ്ങൾ നിങ്ങൾ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഇവയുടെ അഭാവം കാരണം പല പ്രശ്നങ്ങൾ ഉണ്ടാകുന്നു. അത്തരത്തിൽ ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ബി 12. ഇതിന്റെ അളവ് ശരീരത്തിൽ കുറവാണെങ്കിൽ അത് തലച്ചോറിനെയും നാഡീവ്യൂഹത്തെയും വളരെ മോശമായി ബാധിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയപ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിറ്റാമിൻ ബി -12 നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ് 


വിറ്റാമിൻ ബി -12 ന്റെ സഹായത്തോടെ ശരീരത്തിൽ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്നതായി റിപ്പോർട്ടുണ്ട്. ഫോളിക് ആസിഡിന്റെ ഒഴുക്കിനെ സഹായിക്കുമെന്നും പറയപ്പെടുന്നു. ഈ വിറ്റാമിന്റെ കുറവ് മാനസിക വൈകല്യങ്ങൾ, അസ്ഥി, സന്ധി വേദന എന്നിവയ്ക്ക് കാരണമാകുന്നതായി നിരീക്ഷണം. 


ഈ പോഷകം സാധാരണയായി മാംസം, മത്സ്യം, മുട്ട എന്നിവയിൽ ആണ് കാണപ്പെടുന്നത്. എന്നാൽ സസ്യാഹാരികൾ ഇതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ചില സസ്യാഹാരങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് വിറ്റാമിൻ ബി-12 ലഭിക്കും. ഇക്കാര്യത്തിൽ, വിറ്റാമിൻ ബി-12 അടങ്ങിയ ചില സസ്യാഹാരങ്ങൾ ഇതാ. 


1. ബ്രോക്കോളി


പച്ച പച്ചക്കറികളുടെ കാര്യത്തിൽ, ബ്രോക്കോളിയാണ് ഈ പട്ടികയിൽ ഒന്നാമത്. വിറ്റാമിൻ ബി 12 നൊപ്പം ഫോളിക് ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതുമൂലം ശരീരത്തിലെ ഹീമോഗ്ലോബിൻ വർദ്ധിക്കുകയും അനീമിയ ബാധിക്കാതിരിക്കുകയും ചെയ്യാം.


ALSO READ: വെറും വയറ്റിൽ അല്പം ശർക്കര കഴിക്കൂ..! അത്ഭുതങ്ങൾ കാണാം


2. സോയ ഉൽപ്പന്നങ്ങൾ


നിങ്ങൾക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കാൻ കഴിയുന്നില്ലെങ്കിൽ, സോയ വിറ്റാമിൻ ബി-12 ന്റെ മികച്ച സസ്യാഹാര ഉറവിടമാണ്. സോയാബീൻ, സോയ പാൽ, ടോഫു എന്നിവയുൾപ്പെടെയുള്ള സോയ ഉൽപ്പന്നങ്ങൾ നിങ്ങൾ കഴിക്കണം.


3. ഓട്സ്


വിറ്റാമിൻ ബി-12 അടങ്ങിയിട്ടുള്ളതിനാൽ ആളുകൾ പലപ്പോഴും പ്രഭാതഭക്ഷണത്തിന് കഴിക്കാൻ ഇഷ്ടപ്പെടുന്ന വളരെ ആരോഗ്യകരമായ ഭക്ഷണമാണ് ഓട്സ്. ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. 


4. തൈര്


തൈര് വളരെ ഉപയോഗപ്രദമായ ഭക്ഷണമാണ്. ഇതിലെ നല്ല ബാക്ടീരിയകൾ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. വൈറ്റമിൻ ബി-12 നൊപ്പം വൈറ്റമിൻ ബി1, വൈറ്റമിൻ ബി2 എന്നിവയും തൈരിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞ തൈര് കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.