Jaggery: വെറും വയറ്റിൽ അല്പം ശർക്കര കഴിക്കൂ..! അത്ഭുതങ്ങൾ കാണാം

Health Benefits of Jaggery: ശർക്കരയിലെ പോഷകങ്ങൾ ഞരമ്പുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 08:22 PM IST
  • ശർക്കരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
  • ശരീരത്തിന് ചൂട് നൽകാൻ ശർക്കരയ്ക്ക് കഴിയും.
Jaggery: വെറും വയറ്റിൽ അല്പം ശർക്കര കഴിക്കൂ..! അത്ഭുതങ്ങൾ കാണാം

പണ്ടു കാലങ്ങളിൽ ആളുകൾ മധുരത്തിന് വേണ്ടി ഏറ്റവും കൂടുതലായി ഉപയോ​ഗിക്കുന്ന ഒന്നായിരുന്നു ശർക്കര. എന്നാൽ കാലവും ജീവിതശൈലിയും മാറിയതോടെ നമ്മുടെ വീട്ടിലെ അടുക്കളയിൽ നിന്നും ശർക്കര മെല്ലെ അകറ്റി നിർത്തപ്പെട്ടു. പകരം പഞ്ചസാര ആ ഇടത്ത് കയറി. ഇപ്പോൾ‍ ആളുകൾ മധുരത്തിനായി ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പഞ്ചസാരയാണ്. ഇതോടെ നമ്മളിൽ രോ​ഗങ്ങളും വർദ്ധിച്ചു തുടങ്ങി. കാരണം ശർക്കരയിൽ നിന്നും പല പോഷകങ്ങളും ലഭിക്കുന്നുണ്ട് എന്നതാണ്. എന്നാൽ പഞ്ചസാരയിൽ നിന്നും ഒന്നും തന്നെ ലഭിക്കുന്നില്ല. ആരോഗ്യത്തിന്റെയും പോഷകഹുണങ്ങളുടേയും കാര്യത്തിൽ ശർക്കരയുമായി ആർക്കും മത്സരിക്കാനാവില്ല.

ശർക്കരയിലെ പല പോഷകങ്ങളും ആരോഗ്യത്തിന് അത്ഭുതകരമാം വിധം ഗുണം ചെയ്യും. ശർക്കര കഴിക്കുന്നത് പല രോഗങ്ങളും തടയും. കാൽസ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പർ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്. ഈ സാഹചര്യത്തിൽ ശർക്കര കഴിക്കുന്നതിന്റെ ഗുണങ്ങൾ നോക്കാം. അതിരാവിലെ ചെറുചൂടുള്ള വെള്ളത്തിൽ ശർക്കര കലർത്തി കുടിക്കുന്നത് നമുക്ക് തൽക്ഷണം ഊർജ്ജം നൽകുമെന്നാണ് പല ആരോ​ഗ്യ വിദ്​ഗ്ധരും പറയുന്നത്. ഇത് മികച്ച ഔഷധ ഗുണങ്ങൾ നൽകുകയും ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. 

ശർക്കര വെള്ളം ഉണ്ടാക്കുന്ന വിധം

ഒരു പാനിൽ ഒരു ഗ്ലാസ് വെള്ളം ചൂടാക്കി അതിലേക്ക് 1 ഇഞ്ച് ശർക്കര ചേർക്കുക. ഇളക്കുക, അത് വെള്ളത്തിൽ ഉരുകാൻ അനുവധിക്കുക. അൽപം തണുത്ത ശേഷം അരിച്ചെടുത്ത് കുടിക്കുക. അല്ലെങ്കിൽ, ശർക്കര പൊടിച്ച് ചെറുചൂടുള്ള വെള്ളത്തിൽ നേരിട്ട് കലർത്തി കുടിക്കുകയും ചെയ്യാം.

ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു

ശർക്കര ഉപാപചയം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കഴിക്കുന്നത് ശരീരഭാരം നിയന്ത്രണത്തിലാക്കുന്നു. പഞ്ചസാര ശരീരഭാരം കൂട്ടുമെങ്കിലും ശർക്കര കഴിക്കുന്നത് ശരീരത്തെ ഫിറ്റ്‌നാക്കി നിലനിർത്തും.

ശർക്കര എല്ലുകളെ ബലപ്പെടുത്തുന്നു

ശർക്കരയിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകും. ശർക്കര പേശികളുടെ ബലത്തിനും ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

ALSO READ: പെട്ടെന്ന് ശരീരഭാരം കൂടുന്നുണ്ടോ? ഈ 5 രോ​ഗങ്ങളുടെ മുന്നറിയിപ്പാകാം!

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ശർക്കര കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ശർക്കരയിലെ പോഷകങ്ങൾ ഞരമ്പുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇതുമൂലം രക്തപ്രവാഹം ക്രമത്തിലാകുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുന്നു.

അനീമിയ സുഖപ്പെടുത്തുന്നു

ശർക്കരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന് വിളർച്ച ഉണ്ടാകില്ല. അനീമിയ ഉള്ളവർക്ക് ശർക്കര കഴിക്കുന്നത് ഗുണം ചെയ്യും. ദുർബലമായ ശരീരത്തെ ശക്തമാക്കുന്നു.

ശർക്കര മഞ്ഞുകാലത്ത് ഗുണം ചെയ്യും

ശരീരത്തിന് ചൂട് നൽകാൻ ശർക്കരയ്ക്ക് കഴിയും. മഞ്ഞുകാലത്ത് ശർക്കര കഴിക്കുന്നത് ശരീരത്തിന് ചൂട് നൽകും. തണുപ്പ് നിങ്ങളെ ബാധിക്കില്ല. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലദോഷവും പനിയും ശരീരത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. കുരുമുളകിനൊപ്പം ശർക്കര കഴിച്ചാൽ ജലദോഷവും ചുമയും മാറും.

ശർക്കര ദഹനത്തിന് നല്ലതാണ്

ശൈത്യകാലത്ത് ദഹനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉണ്ട്. ഈ ദിവസങ്ങളിൽ, ഭക്ഷണ പാനീയങ്ങളിൽ ഉണ്ടാകുന്ന മാറ്റം കാരണം, മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ട്. ശർക്കര കഴിക്കുന്നത് ദഹനത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. ദഹനപ്രശ്‌നങ്ങൾ അകറ്റാൻ ഭക്ഷണത്തിൽ ശർക്കര ചേർക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News