കൊറോണ വൈറസ് (Corona Virus) പ്രതിരോധത്തിനയുള്ള വാക്സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് ലോകരാഷ്ട്രങ്ങള്‍. പല വാക്സിനുകളും മനുഷ്യരിലേക്കുള്ള പരീക്ഷണം വരെ എത്തി നില്‍ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വാക്സിന്‍ (Corona Vaccine) വികസിപ്പിക്കുന്ന ശാസ്ത്രജ്ഞരെയാണ് ലോകത്താകമാനമുള്ള ജനങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍, ശാസ്ത്രജ്ഞര്‍ക്കൊപ്പം തന്നെ കയ്യടി നേടാന്‍ അര്‍ഹരായി മറ്റൊരു വിഭാഗത്തെ കുറിച്ച് പലപ്പോഴും പലരും മറക്കുന്നു. വാക്സിന്‍ പരീക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ച് മുന്നോട്ട് വരുന്ന ചിലര്‍. 


COVID 19 മഹാമാരി HIV, ക്ഷയം, മലേറിയ മരണനിരക്ക് കൂടാന്‍ കാരണമാകും...


ലോകത്താകമാനം നിരവധി പേരാണ് വാക്സിന്‍ പരീക്ഷണത്തിനായി സ്വന്തം ശരീരം വിട്ടുനല്‍കിയത്. അങ്ങനെ COVID 19 വാക്സിന്‍ പരീക്ഷണത്തിനായി സ്വന്തം ജീവന്‍ പണയം വച്ച ഒരു ഇന്ത്യന്‍ വംശജനാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. യുകെ പൗരനും ഇന്ത്യന്‍ വംശജനുമായ ദീപക് പലിവാളാണ് വാക്സിന്‍ പരീക്ഷണത്തിനു സന്നദ്ധതയറിയിച്ച് രംഗത്തെത്തിയത്. 


ChAdOx1 nCoV-1 എന്ന വക്സിന്റെ പരീക്ഷണത്തിനു വേണ്ടിയാണ് ദീപക് സന്നദ്ധനായത്. പരീക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല(Oxford University)യുടെ വാക്സിനാണ് ഇത്. വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിലാണ് ദീപക് പങ്കെടുത്തത്. അഞ്ചു കേന്ദ്രങ്ങളിലായി നടന്ന ഈ പരീക്ഷണത്തില്‍ 1000ലധികം പേരാണ് പങ്കെടുത്തത്. 


കൊറോണ വൈറസ്‌;പ്രതീക്ഷ നല്‍കി അമേരിക്കന്‍ കമ്പനി;വാക്സിന്‍റെ അവസാനഘട്ട പരീക്ഷണം ഉടന്‍!


ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍സള്‍റ്റന്റായ ദീപക് ഭാര്യയ്ക്കൊപ്പ൦ ലണ്ടനിലാണ് സ്ഥിരതാമസം. സുഹൃത്തുക്കളില്‍ ഒരാളാണ് വാക്സിന്‍ പരീക്ഷണത്തിന് ആളെ വേണമെന്ന് ദീപക്കിനെ അറിയിച്ചത്. അവയവങ്ങള്‍ക്ക് നാശം, മരണം തുടങ്ങി എന്തും സംഭവിക്കാം എന്ന സര്‍വകലാശാല അധികൃതരുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ദീപക് പരീക്ഷണത്തിനു മുതിര്‍ന്നത്. 


ഭാര്യയുടെ സമ്മതമില്ലാതെയാണ് ഏപ്രില്‍ 16നു നടന്ന സ്ക്രീനിംഗില്‍ ദീപക് പങ്കെടുത്തത്. കുടുംബാംഗങ്ങളെ കുറിച്ച് ആശങ്കയുണ്ടയിരുന്നെങ്കിലും പിന്നോട്ട് വരാന്‍ മനസനുവദിച്ചില്ല എന്നാണ് ദീപക് പറയുന്നത്.  2020 മെയ്‌ 11നാണ് ദീപക്കിന്റെ ശരീരത്തില്‍ വാക്സിന്‍ കുത്തിവച്ചത്. അന്നു വൈകിട്ട് കുത്തിവച്ച സ്ഥലത്ത് വേദന തോന്നി.


കോവിഡിന്‍റെ ഉറവിടമെന്ന് പറയപ്പെടുന്ന വുഹാനിലെ ലാബ് ലോകാരോഗ്യ സംഘടന സന്ദര്‍ശിക്കില്ല...!!


മരുന്നിനോടുള്ള പ്രതികരണത്തിന്റെ ഭാഗമായി ശരീരം വിറയ്ക്കുകയും പണി അനുഭവപ്പെടുകയും ചെയ്തു. മറ്റ് കുഴപ്പങ്ങള്‍ ഒന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദീപക് ഉള്‍പ്പടെയുള്ള മറ്റ് ആയിരം പേരുടെ സ്ഥിതി ഗവേഷകര്‍ നിരീക്ഷിച്ച് വരികയാണ്‌.