കോവിഡിന്‍റെ ഉറവിടമെന്ന് പറയപ്പെടുന്ന വുഹാനിലെ ലാബ് ലോകാരോഗ്യ സംഘടന സന്ദര്‍ശിക്കില്ല...!!

  കൊറോണ വൈറസ് , കോവിഡ്-19ന്‍റെ പ്രഭവ കേന്ദ്രം എന്ന ആരോപണം നേരിടുന്ന   വുഹാനിലെ ലാബ് ലോകാരോഗ്യ സംഘടന, World Health Organization (WHO) സന്ദര്‍ശിക്കില്ല....  

Last Updated : Jul 14, 2020, 08:35 PM IST
കോവിഡിന്‍റെ ഉറവിടമെന്ന് പറയപ്പെടുന്ന  വുഹാനിലെ ലാബ് ലോകാരോഗ്യ സംഘടന സന്ദര്‍ശിക്കില്ല...!!

ജനീവ:  കൊറോണ വൈറസ് , കോവിഡ്-19ന്‍റെ പ്രഭവ കേന്ദ്രം എന്ന ആരോപണം നേരിടുന്ന   വുഹാനിലെ ലാബ് ലോകാരോഗ്യ സംഘടന, World Health Organization (WHO) സന്ദര്‍ശിക്കില്ല....  

കൂടാതെ, വുഹാനിലെ ലാബ് ആണ്  വൈറസിന്‍റെ    ഉത്ഭവ സ്ഥാനമെന്ന  ആരോപണവും  ലോകാരോഗ്യ സംഘടന  (WHO) തള്ളിക്കളഞ്ഞു. 

കോവിഡിന്‍റെ  ഉറവിടം കണ്ടെത്തുന്നതിനായുള്ള 2  ആരോഗ്യ വിദ്ഗദ്ധര്‍ അടങ്ങുന്ന  ലോകാരോഗ്യ സംഘടനയുടെ ആദ്യ സംഘം കഴിഞ്ഞ ദിവസം ചൈനയിലെത്തിയിരുന്നു. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഹ്യൂബെയ് പ്രവിശ്യയിലാണ് ഇവര്‍  ആദ്യം അന്വേഷണം നടത്തുക എന്നാണ്  റിപ്പോര്‍ട്ട്. കൂടാതെ,  മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് എങ്ങനെ പടര്‍ന്നു  എന്നത് സംബന്ധിച്ച അന്വേഷണമാണ് ഇവര്‍ ഇവിടെ നടത്തുക. വുഹാനിലെ വെറ്റ് മാര്‍ക്കറ്റ് കേന്ദ്രീകരിച്ചായിരിക്കും സംഘത്തിന്‍റെ   പ്രാഥമിക അന്വേഷണം എന്നാണ്  റിപ്പോര്‍ട്ട്.  

എന്നാല്‍, കോവിഡിന്‍റെ ഉറവിടമെന്ന ആരോപണം നേരിടുന്ന  വുഹാനിലെ ലാബ് ലോകാരോഗ്യ സംഘടന സന്ദര്‍ശിക്കില്ല. 
രോഗം പൊട്ടിപ്പുറപ്പെട്ട നാള്‍ മുതല്‍ സംശയത്തിന്‍റെ  നിഴലില്‍ നില്‍ക്കുന്ന സ്ഥാപനമാണ്‌   വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. 

കോവിഡ്-19ന് കാരണമായ കൊറോണ വൈറസ്  ഈ ലാബില്‍  നിര്‍മിച്ചതാണെന്നും ഇവിടെ നിന്നും ചോര്‍ന്നതാണെന്നുമുള്ള  നിരവധി  ആരോപണങ്ങള്‍  ഉയര്‍ന്നിരുന്നു.   വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോവിഡിന് സമാനമായ വൈറസുകളെ സൂക്ഷിച്ചിരുന്നതായി തെളിവുകളും പുറത്ത് വന്നിട്ടുണ്ട്.  എന്നാല്‍ ചൈന ഇത് നിരാകരിച്ചിരുന്നു.

Also read: കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുമോ? ഗവേഷകര്‍ പറയുന്നത്....

എന്നാല്‍ ലാബില്‍  ലോകാരോഗ്യ സംഘടനയുടെ സംഘം പരിശോധനയ്‌ക്കെത്തില്ല. കൂടാതെ തങ്ങള്‍ ആരെയൊക്കെ സന്ദര്‍ശിക്കുമെന്നോ ഏതൊക്കെ പ്രദേശങ്ങളില്‍ പരിശോധന നടത്തുമെന്നോ ഉള്ള വിവരങ്ങള്‍ ലോകാരോഗ്യ സംഘടന കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.

കോവിഡ്-19ന്‍റെ പ്രഭവ കേന്ദ്രം സംബന്ധിച്ച അമേരിക്കയുടെ ആരോപണങ്ങള്‍ ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞിരുന്നു. ഇത് ലോകാരോഗ്യ സംഘടനയ്ക്കെതിരെ നീങ്ങാന്‍ അമേരിക്കയെ  പ്രേരിപ്പിക്കുകയും ചെയ്തു.

Trending News