കൊറോണ വൈറസ്‌;പ്രതീക്ഷ നല്‍കി അമേരിക്കന്‍ കമ്പനി;വാക്സിന്‍റെ അവസാനഘട്ട പരീക്ഷണം ഉടന്‍!

ഒന്നാം ഘട്ട പരീക്ഷണത്തില്‍ വാക്സിന്‍ വിജയം കാണുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുകയും ചെയ്തു,

Last Updated : Jul 15, 2020, 05:39 PM IST
കൊറോണ വൈറസ്‌;പ്രതീക്ഷ നല്‍കി അമേരിക്കന്‍ കമ്പനി;വാക്സിന്‍റെ അവസാനഘട്ട പരീക്ഷണം ഉടന്‍!

ന്യുയോര്‍ക്ക്:ഒന്നാം ഘട്ട പരീക്ഷണത്തില്‍ വാക്സിന്‍ വിജയം കാണുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുകയും ചെയ്തു,

 യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത 
കോവിഡ് വാക്സിൻ  ഒന്നാം ഘട്ടത്തിൽ എല്ലാ സന്നദ്ധപ്രവർത്തകരിലും രോഗപ്രതിരോധ പ്രതികരണങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി.
ഇത് കോവിഡ് വാക്സിന്‍ കണ്ടെത്തുന്നതില്‍ സുപ്രധാന വഴിത്തിരിവ് ആയിരിക്കുകയാണ്.

ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് വാക്സിന്റെ ഒന്നാംഘട്ട ഫലം പ്രസിദ്ധീകരിച്ചത്. അത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
നേരിയ പാർശ്വഫലങ്ങളോടെ വാക്സിൻ രോഗപ്രതിരോധ പ്രതികരണത്തിന് പ്രവർത്തിച്ചതായി കണ്ടെത്തിയെന്നാണ് പറയുന്നത്, നിലവിലെ സാഹചര്യത്തില്‍ 
ഇത് ലോകമാകെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
വാക്സിൻ കുത്തിവെച്ചപ്പോൾ ക്ഷീണം, വിറയൽ, തലവേദന, പേശികളിൽ വേദന, കുത്തിവെച്ച സ്ഥലത്ത് വേദന തുടങ്ങിയ പാർശ്വഫലങ്ങളാണ് ഉണ്ടായിട്ടുള്ളത്.

Also Read:കോവിഡിന്‍റെ ഉറവിടമെന്ന് പറയപ്പെടുന്ന വുഹാനിലെ ലാബ് ലോകാരോഗ്യ സംഘടന സന്ദര്‍ശിക്കില്ല...!!

 

ഈ മാസം അവസാനത്തോടെ വാക്സിന്റെ ഒരു വലിയ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
വാക്സിൻ ലഭ്യമാക്കണോ എന്ന് അധികൃതർ പരിഗണിക്കുന്നതിന് മുമ്പുള്ള അവസാന പരീക്ഷണമായിരിക്കുമത്. അതുകൊണ്ട് തന്നെ ഇനിയുള്ള ഘട്ടമാണ് 
ഏറ്റവും നിര്‍ണ്ണായകം.മൂന്നാം ഘട്ടത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് വാക്സിന്‍ നല്‍കി പരീക്ഷിക്കും.
പരീക്ഷണം വിജയകരമായി നടപ്പാകുകയാണെങ്കിൽ പ്രതിവർഷം തങ്ങൾക്ക് 500 ദശലക്ഷം ഡോസുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്ന് 
മൊഡേണ പ്രസ്താവനയിൽ അറിയിച്ചു. 2021 മുതൽ പ്രതിവർഷം ഒരു ബില്ല്യൺ ഡോസുകൾ വിതരണം ചെയ്യാനാകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യ,ഇസ്രയേല്‍,ആസ്ത്രേലിയ,ഇന്ത്യ,ചൈന എന്നീ രാജ്യങ്ങളില്‍ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്.

ജൂലായ്‌ 27 മുതല്‍ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടക്കാനാണ് കമ്പനിലക്ഷ്യമിടുന്നത്,വക്സിന്റെ ഒന്നാം ഘട്ടത്തില്‍ സുരക്ഷയും രോഗ പ്രതിരോധ 
പ്രതികരണങ്ങളും പരിശോധിക്കുകയായിരുന്നു ലക്ഷ്യം എന്നും കമ്പനി വിശദീകരിക്കുന്നു.

Trending News