ആര്‍ത്തവ ദിനങ്ങൾ ശരീര വേദനയും മാനസിക പിരിമുറുക്കവും നൽകുന്ന ദിനങ്ങളാണ്. ‌‌ആർത്തവ ദിനങ്ങൾ പലർക്കും പേടിപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ആർത്തവ പ്രശ്നങ്ങളെ മറികടക്കാം. ആർത്തവ ദിനങ്ങളിൽ ശരീരം എത്ര വൃത്തിയാക്കിയാലും വൃത്തിയില്ലെന്ന തോന്നൽ പലർക്കും ഉണ്ടാക്കാറുണ്ട്. ഇതിനെ തുടർന്ന് നിരവധി തവണ കുളിയ്ക്കുകയും ചെയ്യും. ആർത്തവ ദിനങ്ങളിൽ ശരീരം കൂടുതൽ ചൂടാകുകയും വിയർക്കുകയും ചെയ്യുന്നതും നിരവധി തവണ കുളിക്കാൻ പ്രേരിപ്പിക്കും. എന്നാൽ ആർത്തവസമയത്ത് തണുത്ത വെള്ളം അധികമായി ശരീരത്തിലും തലയിലും ഒഴിക്കുന്നത് നല്ലതല്ല. ശരീരത്തിൽ നിന്ന് അശുദ്ധ രക്തം പോകുന്നത് തടയാൻ ഇത് കാരണമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാരപ്പെട്ട ജോലികൾ അമിതമായി ചെയ്യരുത്. ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിന് കുറഞ്ഞത് ആർത്തവത്തിന്റെ ആദ്യത്തെ രണ്ട് ദിവസം ശരീരത്തിന് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്. ആർത്തവ ദിനങ്ങളിൽ മാനസിക പിരിമുറുക്കം ഉണ്ടാകാം. അതുകൊണ്ട് മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായിരിക്കും ഉചിതം. ആർത്തവദിനങ്ങളിൽ ഭക്ഷണകാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ ചൂട് വർധിപ്പിക്കും. ആർത്തവസമയങ്ങളിൽ ശരീരത്തിൽ പൊതുവേ ചൂട് കൂടുതലായിരിക്കും. വറുത്തതും പൊരിച്ചതും എണ്ണ കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും ശരീരത്തിന്റെ താപനില വർധിക്കും. നല്ല ഉറക്കം പ്രധാനമാണ്. കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.


ALSO READ: World Menstrual Hygiene Day 2022: ലോക ആർത്തവ ശുചിത്വ ദിനം : ആർത്തവ സമയത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം


വ്യായാമം ചെയ്യുന്നവരാണെങ്കില്‍ ആര്‍ത്തവ സമയത്തും വ്യായാമം മുടക്കാതിരിക്കുന്നത് നല്ലതാണ്. എന്നാൽ, കഠിനമായ വ്യായാമങ്ങൾ ആർത്തവസമയത്ത് ഒഴിവാക്കാം. ആർത്തവ ദിനങ്ങളിൽ പലർക്കും മനംപുരട്ടലും ഛർദ്ദിയും ഉണ്ടാകാറുണ്ട്. അതിനാൽ ഭക്ഷണം ഒഴിവാക്കും. എന്നാൽ, ശരീരത്തിന് ക്ഷീണം കൂടുതലായി അനുഭവപ്പെടുന്ന ഈ സമയത്ത് ഭക്ഷണം ഒഴിവാക്കരുത്. ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നതിന് കൃത്യമായി ഭക്ഷണം കഴിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. നിർജ്ജലീകരണം തടയുന്നതിനും ക്ഷീണം കുറയുന്നതിനും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ആർത്തവദിനങ്ങളിൽ ശുചിത്വം പ്രധാനമാണ്. എന്നാൽ, സ്വകാര്യഭാഗങ്ങള്‍ അമിതമായി വൃത്തിയാക്കുന്നത് അവിടം വരണ്ടതാക്കുന്നതിനും അസ്വസ്ഥത ഉണ്ടാകുന്നതിനും വേദന അനുഭവപ്പെടുന്നതിനും കാരണമാകും. രണ്ട് നേരം കുളിക്കുക. ഇതിനോടൊപ്പം സ്വകാര്യ ഭാ​ഗങ്ങളും വൃത്തിയാക്കുക. സോപ്പ് ഉപയോ​ഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. (ആരോ​ഗ്യകാര്യങ്ങളിലും ഭക്ഷണ ക്രമീകരണങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ ആരോ​ഗ്യ വിദ​ഗ്ധന്റെ നിർദേശപ്രകാരം മാത്രം ചെയ്യുക.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.