അമിത വണ്ണം കുറയ്ക്കാൻ ആളുകൾ സ്വീകരിക്കുന്ന ഒരു മാർ​ഗമാണ് കീറ്റോ ഡയറ്റ്. കുറവ് കാർബോഹൈഡ്രേറ്റും, ഉയർന്ന കൊഴുപ്പ്, മിതമായ പ്രോട്ടീൻ എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് കീറ്റോ ഡയറ്റ് പിന്തുടരുന്നത്. ശരീരത്തിന്റെ ഊർജ്ജസ്രോതസ്സ് കാർബോഹൈഡ്രേറ്റുകളാണ്. എന്നാൽ ഒരു സമ്പൂർണ്ണ കീറ്റോ ഡയറ്റിലേക്ക് പോകുന്നതോടെ ഈ ഊർജ സ്രോതസ് ഇല്ലാതുകുന്നു. ഇത് കീറ്റോ ഡയറ്റിന്റെ ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് കീറ്റോ ഡയറ്റ്?


കീറ്റോജെനിക് ഡയറ്റ് ശരീരത്തെ കീറ്റോസിസ് എന്ന ഒരു ഉപാപചയ അവസ്ഥയിലേക്ക് എത്തിക്കുന്നു. അപ്പോഴാണ് നിങ്ങളുടെ ശരീരം സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ ചെറിയ തന്മാത്രകളാക്കി വിഘടിപ്പിക്കാൻ തുടങ്ങുന്നത്. നിങ്ങളുടെ ശരീരത്തിന് പ്രവർത്തിക്കാൻ ഊർജ്ജം ആവശ്യമുള്ളപ്പോഴെല്ലാം ഇവ ഉപയോഗിക്കും. അതുവഴി നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു.


കീറ്റോ ഡയറ്റ് എന്നത് എല്ലാവർക്കും ചേരുന്ന ഭക്ഷണരീതിയല്ല. കീറ്റോ ഡയറ്റിൽ ആയിരിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ, നിങ്ങളുടെ ശരീരം പോലെ തന്നെ, ചർമ്മത്തിനും പോഷകാഹാരം ആവശ്യമാണ്. 


Also Read: Intermittent Fasting | ഇടവിട്ടുള്ള ഉപവാസം മാനസികാരോ​ഗ്യത്തിന് ​ദോഷകരമാകുന്നതെങ്ങനെ?


 


കീറ്റോ ഡയറ്റ് നിങ്ങളുടെ ചർമ്മത്തിനും മുടിക്കും എങ്ങനെ ദോഷം ചെയ്യും?


വളരെ വേ​ഗത്തിൽ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ് കീറ്റോ ഡയറ്റ്. എന്നാൽ ഇത് താൽക്കാലികമായി മാത്രമാണ് അതിന് സഹായിക്കുന്നത്. വേഗത്തിൽ ശരീരഭാരം കുറയ്ക്കുക, പ്രോട്ടീൻ കുറയ്ക്കുക, ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന പോഷകങ്ങൾ എന്നിവ മുടി അമിതമായി കൊഴിയുന്നതിന് കാരണമാകും (ടെലോജൻ എഫ്ലുവിയം). ഗർഭധാരണത്തിനു ശേഷവും സംഭവിക്കുന്ന ഒരു അവസ്ഥയാണിത്, ഇത് അമിതമായ മുടി കൊഴിച്ചിലിന് കാരണമാകുന്നുവെന്ന് ബെർകോവിറ്റ്‌സ് ശൃംഖലയിലെ ഡെർമറ്റോളജിസ്റ്റും മെഡിക്കൽ ഡയറക്‌ടറുമായ ഡോ.അനുപ്രിയ ഗോയൽ പറയുന്നു. 


കീറ്റോ ഡയറ്റിലൂടെ താൽക്കാലികമായി ചർമ്മവും മുടിയും മികച്ചതാക്കാൻ സാധിക്കും. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് കുടൽ ബാക്ടീരിയയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് ചർമ്മത്തെയും കുടസലിനെയും ​ഗുരുതരമായി ബാധിക്കാം. ചർമ്മ തിണർപ്പുകളും പൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡൽഹി ആസ്ഥാനമായുള്ള പോഷകാഹാര വിദഗ്ധൻ കവിതാ ദേവ്ഗൺ പറയുന്നു.


Also Read: 


നിങ്ങളുടെ ചർമ്മം മൈക്രോ, മാക്രോ പോഷകങ്ങൾ, വിറ്റാമിനുകൾ, ഫാറ്റി ആസിഡുകൾ എന്നിവയെ പോഷിപ്പിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ഇവ ആവശ്യത്തിന് ഉൾപ്പെടുത്തിയാൽ മാത്രമേ അവ ലഭിക്കൂ. നിർഭാഗ്യവശാൽ നിങ്ങളുടെ ചർമ്മം, മുടി, നഖങ്ങൾ എന്നിവയെയാണ് കീറ്റോ ഡയറ്റ് ആദ്യം ബാധിക്കുക. ശരീരത്തെ ജീവനോടെ നിലനിർത്താൻ നിങ്ങളുടെ ശരീരം നിങ്ങളുടെ ഹൃദയത്തിലേക്കും മസ്തിഷ്കത്തിലേക്കും കരളിലേക്കും അവശ്യ പോഷകങ്ങൾ അയയ്‌ക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഒരിഞ്ച് ഭാരം കുറയുന്നതിന് മുമ്പ് ഈ പോഷകക്കുറവ് നിങ്ങളുടെ ചർമ്മത്തിലും മുടിയിലും പ്രതിഫലിക്കുന്നു!


അപസ്മാരമുള്ള കുട്ടികളുടെ ചികിത്സയിൽ മാത്രമാണ് കീറ്റോ ഡയറ്റ് പരിമിതപ്പെടുത്തിയിരുന്നത്. എന്നിരുന്നാലും, ഇന്ന് പൊണ്ണത്തടി തുടങ്ങി ശരീരഭാരം സംബന്ധിച്ച പ്രശ്നങ്ങൾ ചികിത്സിക്കുന്നതിൽ കീറ്റോ ഡയറ്റ് പ്രാധാന്യമർഹിക്കുന്നു. ചീസ്, കോഴി, അവോക്കാഡോ, പരിപ്പ്, മത്സ്യം, സീഫുഡ് എന്നിവ നല്ല കീറ്റോ ഡയറ്റ് ഓപ്ഷനുകളായി കണക്കാക്കപ്പെടുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.