Drink Raisins Water Every Morning: നിങ്ങൾക്ക് ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാൻ ഇഷ്ടമുള്ളവരാണെങ്കിൽ ഒരു കാര്യം ഉറപ്പിച്ചോളൂ എല്ലാ ഡ്രൈ ഫ്രൂട്ട്‌സിലും ഏറ്റവും മികച്ചത്  ഉണക്കമുന്തിരിയാണെന്നത്. ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ നിങ്ങളുടെ ദഹനപ്രക്രിയ മികച്ചതായി തുടരും. വിറ്റാമിനുകൾ, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഉണക്കമുന്തിരി എന്നതിൽ ഒരു സംശയവും വേണ്ട.  അതുകൊണ്ടുതന്നെ ഇത് ആരോഗ്യത്തിന് ബെസ്റ്റാണ്. ആരോഗ്യ വിദഗ്ധർ ദിവസവും ഉണക്കമുന്തിരി കഴിക്കാൻ നിർദ്ദേശിക്കാറുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Weight Loss Tips: വയർ കുറയ്ക്കാൻ ആഗ്രഹമുണ്ടോ? തേൻ ഇപ്രകാരം കഴിക്കൂ, ആഴ്ചകൾക്കുള്ളിൽ ഫലം നിശ്ചയം!


ഉണക്കമുന്തിരി കഴിയ്ക്കാനുള്ള ഏറ്റവും മികച്ച മാർഗം ഇത് വെള്ളത്തിൽ കുതിർത്ത് വച്ച ശേഷം രാവിലെ വെറും വയറ്റിൽ കഴിക്കുക എന്നത്. നിങ്ങൾ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്തത് കഴിക്കുകയും ശേഷം ആ കുതിർത്തു വച്ച വെള്ളം കുടിക്കുകയും ചെയ്താൽ അത് നിങ്ങൾക്ക് നിരവധി ഗുണങ്ങൾ നൽകും.  


Also Read: Urine Infection Symptoms: യൂറിനറി ഇൻഫെക്ഷൻ: അറിയാം ഇതിന്റെ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതും!


1. ഉണക്കമുന്തിരിയുടെ വെള്ളം ഒരു മികച്ച ഡിടോക്സ് പാനീയമാണ്.  നിങ്ങളുടെ ശരീരരത്തിൽ നിന്നും ദിവസവും വിഷാംശം ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതിനായി നിങ്ങൾ രാവിലെ തന്നെ വെറും വയറ്റിൽ ഉണക്കമുന്തിരി വെള്ളം കുടിക്കാൻ തുടങ്ങുക. ഒപ്പം പത്തോ പതിനഞ്ചോ കുതിർത്ത ഉണക്കമുന്തിരിയും കഴിക്കുക. ഇതുമൂലം നിങ്ങളുടെ കരളിന്റെ പ്രവർത്തനം ശരിയായി പ്രവർത്തിക്കുകയും വിഷവസ്തുക്കൾ നീക്കം ചെയ്യുകയും ചെയ്യും.


2. ഇതിനായി നിങ്ങൾ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു പാത്രത്തിൽ 15 മുതൽ 20 വരെ ഉണക്കമുന്തിരി എടുത്ത് അതിനെ ആദ്യം നന്നായി കഴുകുക.  ശേഷം അതിൽ വെള്ളം ഒഴിച്ച് രാത്രി മുഴുവൻ കുതിരാൻ വയ്ക്കുക. ഇനി രാവിലെ എഴുന്നേറ്റയുടൻ വെറുംവയറ്റിൽ ഈ വെള്ളം കുടിക്കുകയും ഉണക്കമുന്തിരി കഴിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ശരീരത്തിൽ രക്തശുദ്ധീകരണം കൃത്യമായി നടക്കും. ഇക്കാരണത്താൽ ഇത് ഒരു മികച്ച ഡിടോക്സ് പാനീയമാണ്.  


Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


3. ആരോഗ്യകരമായ ദഹനം നിലനിർത്താനുള്ള ഏറ്റവും ഉത്തമമായ ഒരു മാർഗമാണ് നിങ്ങൾ കുതിർത്ത മുന്തിരിയുടെ വെള്ളം കുടിക്കുന്നതും ശേഷം ആ മുന്തിരി കഴിക്കുന്നതും. ഉണക്കമുന്തിരിയിൽ ലയിക്കാത്ത നാരുകളും സ്വാഭാവിക ദ്രാവകവും ഉള്ളതിനാൽ ഇത് കുതിർത്ത വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും. മാത്രമല്ല ഇതിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോയ്ഡുകൾ മലബന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാനും സഹായിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.