മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ഇൻഫെക്ഷൻ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകാവുന്ന രോഗമാണ് എങ്കിലും മിക്ക സ്ത്രീകളിലും കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതിന്റെ കാരണത്താലാണ് സ്‌ത്രീകളില്‍ മൂത്രാശയ അണുബാധ കൂടുതലായും കാണപ്പെടുന്നതെന്നാണ് പറയുന്നത്. മൂത്രനാളി, വൃക്ക, മൂത്രസഞ്ചി എന്നിവ ഉൾപ്പെടെയുള്ള മൂത്രനാളിയിലെ ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധയാണിത്.
Also Read: Monsoon Illness: മഴക്കാലത്ത് ജലജന്യരോഗങ്ങൾ പടരുന്നതിങ്ങനെ; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
യൂറിനറി ഇൻഫെക്ഷന്റെ പ്രധാന ലക്ഷണം അടിവയറ്റില്‍ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയാണ്. ഇത്തരം പ്രശ്നങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻതന്നെ ചികിത്സിക്കാതെയിരുന്നാല്‍ പണി പാളും.കാരണം ഇത് വൃക്കകളെ ഗുരുതരമായി ബാധിച്ചേക്കാം.അതുകൊണ്ടുതന്നെ മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ ഒരു സംശയവും വേണ്ട ഡോക്ടറെ കാണുക. പൊതുവെ മൂത്രാശയ അണുബാധയുടെ ചികിത്സയ്ക്കായി പ്രധാനമായും ആന്റിബയോട്ടിക്കുകളുടെ സഹായമാണ് തേടുന്നത്. മൂത്രാശയ അണുബാധ രണ്ടു തരത്തിലുണ്ട്. ഒന്ന് അപ്പര്‍ യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷനും രണ്ടാമത്തേത് ലോവര്‍ ട്രാക്റ്റ് ഇൻഫെക്ഷനും. ഇതിൽ ഗര്‍ഭാശയം, കിഡ്നി എന്നിവ അടങ്ങിയ ഭാഗത്തിന് സമീപമുള്ള മൂത്രനാളിയെ അപ്പര്‍ യൂറിനറി ട്രാക്റ്റെന്നും മൂത്രസഞ്ചി, മുത്രാശയം എന്നിവ ഉൾക്കൊണ്ട ഭാഗത്തെ ലോവര്‍ ട്രാക്റ്റെന്നും പറയും. ലോവര്‍ യൂറിനറി ട്രാക്റ്റിനെ ബാധിക്കുന്ന അണുബാധ വേഗത്തില്‍ ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്നാണ് പറയുന്നത്.
മൂത്രാശയ അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ അറിയാം
മൂത്രമൊഴിക്കുമ്പോൾ പൊള്ളുന്നത് പോലുള്ള വേദന അനുഭവപ്പെടുക.
ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുക
മൂത്രത്തിന്റെ കളറിൽ ഉണ്ടാകുന്ന മാറ്റം
മൂത്രത്തിന് രൂക്ഷമായ ദുർഗന്ധം
ബ്ലാഡർ പൂർണ്ണമായും ശൂന്യമായിട്ടില്ല എന്ന തോന്നൽ
അടിവയറ്റിൽ വേദന- ഇതൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
Also Read: Viral Video: കുട്ടികളുടെ കിടിലം ഡാൻസ് കണ്ടോ? സോഷ്യൽ മീഡിയയിൽ വൈറൽ
മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ഇൻഫെക്ഷൻ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
ഇതിനായി ആദ്യം വേണ്ടത് ദിവസവും ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുന്നത് ഈ അണുബാധ ഉണ്ടാക്കാൻ ഒരു കാരണമാണ്. കാരണം പതിവായി മൂത്രമൊഴിക്കുന്നത് മൂത്രനാളിയിൽ നിന്നും ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കുകയും അതിലൂടെ അണുബാധ തടയുകയും ചെയ്യും. അതുകൊണ്ടുതന്നെ ദിവസവും കുറഞ്ഞത് ഒരു 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്ൻ പറയുന്നത്. കടുത്ത വേനൽ സമയത്ത് ഇതിന്റെ അളവ് കൂട്ടാനും ശ്രദ്ധിക്കണം.
രണ്ടാമതായി മൂത്രം ഒഴിക്കണമെന്ന് തോന്നുമ്പോൾ തന്നെ അത് ചെയ്യുക. കാരണം മൂത്രം കൂടുതൽ നേരം പിടിച്ചുവയ്ക്കുന്നതിലൂടെ അണുക്കൾ ഉണ്ടാകുന്നതിന് കാരണമായേക്കും. അതുപോലെ ഇളം കൂടുവെള്ളത്തിലെ കുളിയും മൂത്രാശയ രോഗികൾക്ക് നല്ലതാണ് എന്നാണ് പറയുന്നത്.
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
മൂന്നാമതായി യൂറിനറി ഇൻഫെക്ഷൻ വരാതിരിക്കാൻ വെള്ളരിക്ക ജ്യൂസ് നല്ലതാണ്. ഇതിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് കാരണം. അതുകൊണ്ട് വെള്ളം ധാരാളം കുടിക്കാൻ കഴിഞ്ഞില്ലെങ്കിൽ വെള്ളരിക്ക കഴിക്കുന്നതും നല്ലതാണ്.
ഇതുപോലെത്തന്നെ യൂറിനറി ഇൻഫെക്ഷൻ വരാതിരിക്കാൻ ക്രാൻബെറി ജ്യൂസ് കഴിക്കുന്നതും ഉത്തമമാണ്. ഇത് നമുക്ക് അണുബാധ ഉണ്ടായിട്ട് കഴിക്കുന്നതിനേക്കാൾ അതിനുമുന്നെ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. അതും മധുരം ചേർക്കാത്ത വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ജ്യൂസ് ആണെങ്കിൽ വളരെ നല്ലത്. ഇതിനെല്ലാത്തിനും പുറമെ മൂത്രനാളിയിലെ അണുബാധ തടയുന്നതിന് നിങ്ങലും നിങ്ങളുടെ കുളിമുറിയും ശുചിത്വമായിരിക്കാൻ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...