രാത്രി വൈകിയും സ്മാർട്ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഏറെയും, സ്മാർട്ട് ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറിയിരിക്കുകയാണ്. Smart Phone പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ വെളിച്ചം നമ്മുടെ ഉറക്കത്തെ നശിപ്പിക്കുമെന്നറിയാമെങ്കിലും ഉപയോഗം കുറയ്ക്കാൻ ഏറെ പേരും തയ്യാറാകില്ല. എന്നാൽ സ്മാർട്ട് ഫോൺ ഉപയോഗത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന ദോഷഫലം കണ്ടെത്തിയിരിക്കുകയാണ് ഒരു പുതിയ പഠനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രി വൈകിയുള്ള സ്മാർട്ട് ഫോൺ ഉപയോഗം വന്ധ്യതയ്ക്ക് ഇടയാക്കാമെന്നാണ് ഈ പഠനം പറയുന്നത്.  പ്രത്യുത്പാദന ശേഷിയെ ഫോൺ റേഡിയേഷൻ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിലാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള ബീജത്തെ ഫോൺ റേഡിയേഷൻ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പഠനം വിലയിരുത്തിയിരുന്നു.


ALSO READ: Kadakkavoor Case: മൊബൈലിൽ നിന്നും നിർണായക തെളിവുകൾ അമ്മയുടെ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ


ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം ആകെ ജനസംഖ്യയുടെ 15 മുതൽ 20 വരെ വന്ധ്യത അനുഭവിക്കുന്നവരാണ്. ഇതിൽ 20 മുതൽ 40 ശതമാനം പുരുഷന്മാരും. ഇന്ത്യയിലെ പുരുഷന്മാരിൽ വന്ധ്യതാ നിരക്ക്  23 ശതമാനമാണ്.


രാത്രി വൈകിയുള്ള Smart Phone ഉപയോഗം ബീജ ചലനത്തിൽ വൻ തോതിലുള്ള  മാറ്റം വരുത്തുന്നുണ്ടെന്ന് ഈ പഠനം കണ്ടെത്തി .  സ്മാർട്ട് ഫോണുകളും ടാബ്ലറ്റുകളും പുറത്തുവിടുന്ന Short Wavelength light (SWL) ആണ് ബീജത്തിന്റെ ഗുണനിലവാരം കുറയാൻ കാരണമാകുന്നത്.


ALSO READ : Corona Vaccine സ്വീകരിച്ചാൽ 45 ദിവസത്തേക്ക് മദ്യപാനം പാടില്ല


സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, വയർലെസ് കണക്ഷനുകൾ എന്നിവയുടെ ഉപയോഗം വിവിധ ഗുണങ്ങൾക്കൊപ്പം തന്നെ നമ്മെ രോഗികൾ ആക്കുകയും ചെയ്യുന്നു. സ്മാർട്ഫോണുകളുടെ റേഡിയേഷന് (Radiation) മനുഷ്യന്റെ ഡി‌എൻ‌എയിൽ മാറ്റം വരുത്താൻ സാധിക്കും. പലപ്പോഴും ഈ റേഡിയേഷനുകൾ അബോർഷനും കാരണമാകുന്നുണ്ട്.


സ്മാർട്ട് ഫോണുകൾ ഉപേക്ഷിക്കാൻ നമ്മുക്ക് കഴിയില്ല, എന്നാൽ ഉറങ്ങുന്നതിന് മുമ്പ് കുറച്ച് നേരമെങ്കിലും ഫോൺ ഉപയോഗം കുറയ്ക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.