Corona Vaccine സ്വീകരിച്ചാൽ 45 ദിവസത്തേക്ക് മദ്യപാനം പാടില്ല

കൊറോണ വാക്‌സിന് സ്വീകരിച്ച് 45 ദിവസത്തേക്ക് മദ്യപിക്കാൻ പാടില്ല. ശരീരത്തിലെ മദ്യത്തിന്റെ അളവ് നമ്മുടെ രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഇതിന് കാരണം.

Written by - Zee Malayalam News Desk | Last Updated : Jan 18, 2021, 01:57 PM IST
  • കൊറോണ വാക്‌സിന് സ്വീകരിച്ച് 45 ദിവസത്തേക്ക് മദ്യപിക്കാൻ പാടില്ല
  • ശരീരത്തിലെ മദ്യത്തിന്റെ അളവ് നമ്മുടെ രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഇതിന് കാരണം
  • ചില പഠനങ്ങൾ മിതമായ രീതിയിലുള്ള മദ്യപാനം വാക്‌സിനുകളുടെ പ്രതികരണ ശേഷി വർധിപ്പിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്
  • ഏതൊരു വാക്‌സിനേഷന് ശേഷവും മദ്യപാനം പാടില്ല
Corona Vaccine സ്വീകരിച്ചാൽ 45 ദിവസത്തേക്ക് മദ്യപാനം പാടില്ല

കൊറോണ വാക്‌സിന് സ്വീകരിച്ച് 45 ദിവസത്തേക്ക് മദ്യപിക്കാൻ പാടില്ലെന്നാണ് വിദഗ്ദ്ധർ നൽകുന്ന നിർദ്ദേശം. കൊറോണ വാക്‌സിനേഷൻ എന്നല്ല ഏതൊരു വാക്‌സിനേഷന് ശേഷവും മദ്യപാനം പാടില്ലായെന്നാണ് സ്റ്റേറ്റ് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി (TAC) ചെയർമാനായ എംകെ സുദർശൻ പറയുന്നത്.

UKയിലെ ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളും ഇത്  ശരിവെക്കുന്നു. ശരീരത്തിലെ മദ്യത്തിന്റെ അളവ് നമ്മുടെ രോഗ പ്രതിരോധ ശേഷിയെ നശിപ്പിക്കുമെന്നതാണ് ഇതിന്റെ കാരണം.  വാക്‌സിനുകളുടെ കൃത്യമായ പ്രതികരണം ലഭിക്കാൻ നമ്മുടെ രോഗപ്രതിരോധ ശേഷി നന്നായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും മദ്യം ഇതിനെ പ്രതികൂലമായി ബാധിക്കുമെന്ന്  മാഞ്ചസ്റ്റർ സർവകലാശാലയിലെ ഇമ്മ്യുണോളജിസ്റ്റ് പറയുന്നു.

ALSO READ: Pfizer Corona Vaccine: നോർവേയിൽ മരണം 29-ആയി ഉയർന്നു; രാജ്യം ആശങ്കയിൽ

റഷ്യൻ  വാക്‌സിൻ Sputnik Vയുടെ ഡവലപ്പർ അലക്സാണ്ടർ ജിന്റ്സ്ബർഗ് വാക്‌സിന്റെ ഓരോ കുത്തിവയ്പ്പിന് ശേഷവും 3 ദിവസം മദ്യം ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എല്ലാത്തരം വാക്‌സിനും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തീവ്ര മദ്യപാനികൾക്ക് മാത്രമേ ഈ നിർദ്ദേശം ബാധകമാകൂ എന്നാണ് യുഎസ് ആരോഗ്യ വിദഗ്‌ദ്ധരുടെ അഭിപ്രായം.

ALSO READ: Abhaya Murder Case: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

അതേസമയം ചില പഠനങ്ങൾ മിതമായ രീതിയിലുള്ള മദ്യപാനം വാക്‌സിനുകളുടെ പ്രതികരണ ശേഷി വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള ഒരു മാറ്റമാണോയെന്ന് കണ്ടെത്താൻ നിരീക്ഷകർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News