Litchi Benefits In Summers: വേനൽക്കാലത്ത് ഉച്ചയൂണ് കഴിഞ്ഞു എന്തെങ്കിലും മധുരമുള്ള പഴങ്ങൾ കഴിക്കാൻ കിട്ടുക എന്നത് നല്ലൊരു കാര്യമാണ്.  അതും മധുരമുള്ള തണുത്ത പഴങ്ങൾ കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.  ഈ സീസണിൽ രുചികരമായ പഴങ്ങൾ ധാരാളമായി ലഭിക്കുമെന്ന കാര്യം നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ് അല്ലെ.  അതിലൊന്നാണ് ലിച്ചി. ലിച്ചി ഒരു ജ്യൂസ് ടൈപ്പ് പഴമാണ്.  കാരണം ഇതിൽ വെള്ളത്തിന്റെ അളവ് കൂടുതലാണ്.   ലിച്ചി ഒരുവിധപെട്ട എല്ലാവർക്കും ഇഷ്ടമാണ്. സ്വാദിഷ്ടമായ രുചിയോടുകൂടിയ  ലിച്ചിക്ക് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Ghee: വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പ്രതിവിധി നെയ്യിലുണ്ട്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം


ലിച്ചി ആരോഗ്യത്തിന് ആവശ്യമായ പോഷങ്ങളുടെ കലവറ നിറഞ്ഞ ഒരു പഴമാണ്.    ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ചില രോഗങ്ങൾ ഭേദമാക്കാനും ഇതിന് കഴിയും. വിറ്റാമിൻ സി, വിറ്റാമിൻ ബി6, നിയാസിൻ, റൈബോഫ്ലേവിൻ, കോപ്പർ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളുടെ ഉറവിടമാണ് ലിച്ചി. അതുകൊണ്ട് ലിച്ചി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം...


1. നിങ്ങളുടെ ഹൃദയം വളരെ ഫിറ്റും ആരോഗ്യകരവുമാകണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ലിച്ചി പഴം നല്ലൊരു ഓപ്ഷനാണ്. ലിച്ചി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കാരണം ലിച്ചിയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ലിച്ചി കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷനേടാം.


Also Read: Viral Video: നടുറോഡിൽ കമിതാക്കളുടെ ചൂടൻ പ്രണയം; വീഡിയോ വൈറൽ!


2. ഭാരക്കൂടുതൽ മൂലം വിഷമിക്കുന്നവർക്ക് അവരുടെ  ആശങ്കകൾ അകറ്റാൻ ലിച്ചി നല്ലതാണ്. അതെ ലിച്ചി കഴിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കും. കാരണം ലിച്ചിയിൽ കലോറിയും കൊഴുപ്പും അടങ്ങിയിട്ടില്ല. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ വയർ വളരെക്കാലം നിറഞ്ഞിരിക്കുകയും ശരീരത്തിൽ വെള്ളത്തിന് കുറവുണ്ടാകാതിരിക്കുകയും ചെയ്യും.


3. ലിച്ചിയിൽ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, റൈബോഫ്ലേവിൻ, ഫോളേറ്റ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ഇതിന്റെ ഉപയോഗം അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.


4. വേനൽക്കാലത്ത് ലിച്ചി പഴം കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.  ഇനി നിങ്ങൾ ലിച്ചി അമിതമായി കഴിച്ചാലും ആരോഗ്യത്തിന് ഒരു ദോഷവുമുണ്ടാവില്ല. കാരണം ലിച്ചിയിൽ കൂടുതൽ ജലാംശം ഉണ്ട്. ഇക്കാരണത്താൽ നിങ്ങൾ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് നിർജ്ജലീകരണ പ്രശ്നം ഒഴിവാക്കാം.


Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു


5. നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ ലിച്ചി പഴം സഹായിക്കും.  അതുകൊണ്ടുതന്നെ വേനൽക്കാലത്ത് ലിച്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.  ഇതിൽ നാരുകൾ നല്ല അളവിൽ കാണപ്പെടുന്നതിനാൽ ദഹനം മെച്ചപ്പെടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ്, വൈദ്യോപദേശം സ്വീകരിക്കുക)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.