Couple Romance Video: വൈറലാകുന്ന ഈ വീഡിയോയിൽ ബുള്ളറ്റ് ബൈക്കിന്റെ ടാങ്കിന്റെ പുറത്ത് യുവതിയെ ഇരുത്തി യുവാവ് അതിവേഗത്തിൽ ബൈക്ക് ഓടിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോയിൽ കാണുന്നത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും.

Viral Video: നിരവധി തമാശകളും രസകരവും അതുപോലെ ഭയാനകവും കണ്ണ് നനയിപ്പിക്കുന്നതുമായ വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് നമുക്കേവർക്കും അറിയാവുന്ന ഒരു കാര്യമാണ് അല്ലെ. ഇവിടെ നമ്മൾ ദിനവും പല തരത്തിലുള്ള വീഡിയോകളാണ് കാണാറുള്ളത്. ചില സമയം സോഷ്യൽ മീഡിയയിൽ വിചിത്രമായ വീഡിയോകളും വൈറലാകാറുണ്ട്. വീഡിയോ വൈറൽ ആകുന്നത്തിന് പുറകെ പോലീസ് നടപടിയെടുത്തുവെന്നാണ് കേൾക്കുന്നത്. എന്തായാലും ഈ വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.
രസകരമായ ഈ വീഡിയോ വിവിധ സോഷ്യൽ മീഡിയയിലൂടെ വൈറലാകുകയാണ്. വീഡിയോ ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിൽ നിന്നുള്ളതാണ്. വീഡിയോ കമിതാക്കളുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ ശരിക്കും തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പുരുഷൻ തന്റെ കാമുകിയെ ബുള്ളറ്റ് ടാങ്കിന്റെ മുകളിലിരുത്തി ഡ്രൈവ് ചെയ്യുന്നത്. ഈ സമയത്ത് അയാൾ ഫുൾ സ്പീഡിൽ ആണ് ബുള്ളറ്റ് ഓടിക്കുന്നതും. ശേഷം കമിതാക്കൾ ബൈക്കിലിരുന്ന് കാട്ടിക്കൂട്ടുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്. വീഡിയോ കാണാം...
नवाबों का शहर #लखनऊ… अलीगंज के पास पास निराला नगर का पुल… जवानी का नशा और बुलेट बाइक… ये आशिक़ी का कौन सा सुरूर है जो जान की बाज़ी लगाने को तैयार है…@Uppolice सम्भालिए देश के कल को… pic.twitter.com/VA14TWdIJS
— Mamta Tripathi (@MamtaTripathi80) May 28, 2023
വൈറലാകുന്ന ഈ വീഡിയോ @MamtaTripathi80 എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ലഖ്നൗവിലെ അലിഗഞ്ചിനടുത്തുള്ള നിരാല നഗർ പാലത്തിന് മുകളിൽ ജീവനുതന്നെ ഭീഷണി ആക്കുന്ന തരത്തിലുള്ള ഒരു ബുള്ളറ്റ് റൈഡിംഗിലൂടെ പ്രണയം. എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിനൊപ്പം യുപി പോലീസിനെ ടാഗ് ചെയ്യുകയും എത്രയും വേഗം നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.