ശരീരത്തിന് ആവശ്യമായ ഊർജം പ്രധാനം ചെയ്യുന്നതിന് ഭക്ഷണം പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തോടെയിരിക്കാനും ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. എന്നാൽ, ചില ആളുകൾക്ക് തീരെ വിശപ്പ് അനുഭവപ്പെടാത്ത അവസ്ഥ ഉണ്ടാകും. സ്ഥിരമായി വിശപ്പ് കുറയുന്നത് ആരോഗ്യപ്രശ്നങ്ങൾ മൂലമാകാം. നിങ്ങളുടെ ശരീരത്തിന് ക്ഷീണം തോന്നുകയോ ഭക്ഷണം ആവശ്യമായി വരികയോ ചെയ്യുമ്പോൾ പോലും നിങ്ങൾക്ക് വിശപ്പ് തോന്നാതിരിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിശപ്പ് കുറയുന്നതിനുള്ള കാരണങ്ങൾ


സമ്മർദ്ദം: സമ്മർദ്ദമുള്ള സന്ദർഭങ്ങളിൽ കേന്ദ്ര നാഡീവ്യൂഹം വിശപ്പിനെ ബാധിക്കുന്ന ദഹനത്തെ മന്ദഗതിയിലാക്കുന്ന ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. വിട്ടുമാറാത്ത ഉത്കണ്ഠയും വിഷാദവും ഉള്ള ആളുകൾക്ക് ദീർഘകാലം വിശപ്പില്ലായ്മ അനുഭവപ്പെടും. വിഷാദവും ഉത്കണ്ഠയും ഭക്ഷണം കഴിക്കാനുള്ള അവരുടെ ആ​ഗ്രഹങ്ങളെ അടിച്ചമർത്തുന്നു.


അണുബാധകൾ: ജലദോഷം, പനി, ചുമ, വൈറൽ അണുബാധകൾ എന്നിവ വിശപ്പിനെ ബാധിക്കും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, സൈനസ് എന്നിവയും വിശപ്പ് കുറയ്ക്കുന്ന ആരോ​ഗ്യാവസ്ഥകളാണ്. സന്ധിവാതം അല്ലെങ്കിൽ ഫൈബ്രോമയാൾജിയ മൂലമുള്ള സന്ധി വേദന അല്ലെങ്കിൽ പേശി വേദന ദീർഘനാളായി ഉണ്ടെങ്കിൽ ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. ഇത് വിശപ്പില്ലായ്മയിലേക്ക് നയിക്കും. ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഹൈപ്പോതൈറോയിഡിസം, പോഷകാഹാരക്കുറവ് (സിങ്കിന്റെ കുറവ്), ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി, വൃക്ക, കരൾ രോഗങ്ങൾ, ചില അർബുദങ്ങൾ എന്നിവ വിശപ്പില്ലായ്മയിലേക്ക് നയിച്ചേക്കാവുന്ന ​ഗുരുതരമായ രോഗാവസ്ഥകളിൽ ഉൾപ്പെടുന്നു.


ALSO READ: Winter Care: ശൈത്യകാല രോ​ഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം


മരുന്നുകൾ: റേഡിയോ തെറാപ്പി, കീമോതെറാപ്പി, പെരിറ്റോണിയൽ ഡയാലിസിസ് തുടങ്ങിയ ചികിത്സകളും ആന്റിബയോട്ടിക്കുകൾ, ആന്റി ഹൈപ്പർടെൻസിവ്, ഡൈയൂററ്റിക്സ്, സെഡേറ്റീവ്സ് തുടങ്ങിയ മരുന്നുകളും വിശപ്പ് കുറയ്ക്കും.


പ്രായം: വിശപ്പില്ലായ്മയ്ക്ക് പ്രായവും ഒരു ഘടകമാണ്. കാരണം ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു. ഹോർമോണുകളുടെ പ്രവർത്തനം കുറയ്ക്കുന്നു. ഭക്ഷണം ചവയ്ക്കാനുള്ള കഴിവ് കുറയുന്നു. കൂടാതെ പ്രായാധിക്യത്താലുള്ള മറ്റ് രോ​ഗങ്ങളും വിശപ്പില്ലായ്മയ്ക്ക് കാരണമാകും.


ഗർഭാവസ്ഥ: ഗർഭകാലത്ത് സ്ത്രീകൾക്ക് ധാരാളം ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു. ഇത് വിശപ്പില്ലായ്മയിലേക്ക് നയിക്കുന്നു. ഗർഭാവസ്ഥയിൽ രാവിലെ ഉണ്ടാകുന്ന ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവ ആരോഗ്യകരമായ വിശപ്പ് നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കുന്നു.


വിശപ്പ് വർധിപ്പിക്കാനുള്ള വഴികൾ


ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക: ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നതിനുപകരം, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഭക്ഷണം കഴിക്കുക. ഇത് വ്യത്യസ്തവും രുചികരവുമായ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം വർധിപ്പിക്കും.


ALSO READ:  Food For Liver Health: കരളിന്റെ ആരോ​ഗ്യത്തിന് മികച്ച ഭക്ഷണങ്ങൾ ഇവയാണ്


പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക: അവോക്കാഡോ സാലഡ്, അവക്കാഡോ സ്മൂത്തി, മധുരക്കിഴങ്ങ്, അണ്ടിപ്പരിപ്പ്, നട്സ് ബട്ടർ തുടങ്ങിയ കലോറിയും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങളിൽ കഴിക്കുക. നിങ്ങളുടെ ശരീരത്തിന്റെ ദൈനംദിന പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. നാരുകൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് വിശപ്പ് കുറയ്ക്കും.


ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുക: വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിനേക്കാൾ ആരോ​ഗ്യപ്രദവും പോഷകസമ്പുഷ്ടവുമായ ലഘുഭക്ഷണങ്ങൾ ഇടയ്ക്കിടെ കഴിക്കുന്നത് ​ഗുണം ചെയ്യും.


ഭക്ഷണം കഴിക്കുന്നതിന് അലാറം വയ്ക്കുക: സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവയുള്ള ആളുകൾക്ക് അവരുടെ അടിസ്ഥാന ആരോഗ്യത്തിൽ വീഴ്ചയുണ്ടാകാതിരിക്കാൻ ഭക്ഷണം കഴിക്കുന്നതിനായി അലാറം വയ്ക്കുന്നത് ​ഗുണം ചെയ്യും.


നന്നായി ഉറങ്ങുക: ശരീരത്തിന് ശരിയായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ വിശപ്പില്ലായ്മ അനുഭവപ്പെടും. മോശം ഉറക്കമുള്ള ആളുകൾക്ക് ക്രമരഹിതവും അസാധാരണവുമായ വിശപ്പ് അനുഭവപ്പെടുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.