Lychee Benefits: ലിച്ചിയുടെ തൊലി വലിച്ചെറിയരുത്, ഇതിലുമുണ്ട് 3 കിടിലം ഗുണങ്ങൾ!
Lychee Peel Home Remedy: ലിച്ചി കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും എങ്കിലും ചർമ്മ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ ലിച്ചിയുടെ തൊലി നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് നമുക്ക് നോക്കാം.
Lychee Peel Home Remedy: വേനൽക്കാലത്ത് കിട്ടുന്ന ലിച്ചി പഴം രുചിയും ആരോഗ്യമുള്ളതുമാണ്. ഇത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ വളരെയധികം സഹായിക്കുന്ന ഒരു പഴമാണ്. ഇതിൽ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, നിയാസിൻ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ്.
Also Read: പെട്ടെന്ന് തടി കുറയ്ക്കാൻ ചായയിൽ പഞ്ചസാരയ്ക്ക് പകരം ഇവ ചേർത്താൽ മതി!
ഇതുകൂടാതെ ഇത് അമിതവണ്ണം കുറയ്ക്കാനും ദഹനത്തെ ശക്തിപ്പെടുത്താനും തൊണ്ടവേദന ഒഴിവാക്കാനും സഹായിക്കുന്നു. ശരിക്കും പറഞ്ഞാൽ ലിച്ചിയുടെ ഗുണങ്ങളെക്കുറിച്ച് നമുക്ക് അറിയാം എന്നാൽ ലിച്ചിയുടെ തൊലിയുടെ ഗുണങ്ങളെക്കുറിച്ച് (lychee peel benefits) നിങ്ങൾക്ക് അറിയുമോ? ശരിക്കും പറഞ്ഞാൽ മുഖസൗന്ദര്യം വർധിപ്പിക്കാൻ ലിച്ചിയുടെ തൊലി വളരെ നല്ലതാണ്. അതെങ്ങനെയെന്ന് നമുക്ക് നോക്കാം.
ലിച്ചി തൊലിയുടെ ഗുണങ്ങൾ (Benefits of lychee peel)
>> ലിച്ചി തൊലി ഒരു ഫേസ് സ്‌ക്രബായി (Lychee face scrub) ഉപയോഗിക്കാം. അതിനായി നിങ്ങൾ ലിച്ചിയുടെ തൊലി ഉണക്കി മിക്സിയിൽ നന്നായി അരച്ച ശേഷം അതിൽ അരിപ്പൊടി, കറ്റാർ വാഴ ജെൽ, റോസ് വാട്ടർ എന്നിവ കലർത്തി തയ്യാറാക്കുക. ശേഷം കൈകൾ കൊണ്ട് മുഖം മസാജ് ചെയ്ത ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. ഇതുമൂലം ചർമ്മത്തിലെ മൃതകോശങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യപ്പെടുകയും മുഖത്തിന് തിളക്കം ലഭിക്കുകയും ചെയ്യും.
Also Read: Worst Fruit For Weight Loss: ശരീരഭാരം കുറയ്ക്കുന്ന സമയത്ത് ഈ പഴങ്ങൾ കഴിക്കരുത്, പണി പാളും!
>> ലിച്ചിയുടെ തൊലി കഴുത്തിലെ ഇരുണ്ട നിറത്തെ മാറ്റുന്നതിനും സഹായിക്കും. അതിനായി ലിച്ചിയുടെ തൊലി ഉണക്കി പൊടിച്ച ശേഷം അതിലേക്ക് ബേക്കിംഗ് പൗഡർ, നാരങ്ങ നീര്, വെളിച്ചെണ്ണ, മഞ്ഞൾ എന്നിവ കലർത്തി ഒരു പേസ്റ്റ് തയ്യാറാക്കണം. ശേഷം കഴുത്തിലെ കറുത്ത ഭാഗത്തേക്ക് ഈ മിശ്രിതം ഉപയോഗിച്ച് മസാജ് ചെയ്യണം. ഇത് കഴുത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.
>> കണങ്കാലിലെ അഴുക്ക് വൃത്തിയാക്കാനും ലിച്ചി തൊലി വളരെ സഹായകമാണ്. ഇതിനായി തൊലി ചെറുതായി പൊടിക്കുക ശേഷം മുൾട്ടാണി മിട്ടി, ബേക്കിംഗ് സോഡ, ആപ്പിൾ സൈഡർ വിനഗർ എന്നിവ മിക്സ് ചെയ്യുക. ശേഷം ഈ പേസ്റ്റ് കണങ്കാലിൽ പുരട്ടി 20 മിനിറ്റ് ഉണങ്ങാൻ വിടുക, അതിനുശേഷം പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് വൃത്തിയാക്കുക. ഇതോടെ നിങ്ങളുടെ കണങ്കാൽ വൃത്തിയുള്ളതും മൃദുവായതുമായി മാറും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.