Health Tips: പെട്ടെന്ന് തടി കുറയ്ക്കാൻ ചായയിൽ പഞ്ചസാരയ്ക്ക് പകരം ഇവ ചേർത്താൽ മതി!

Sugar Alternative:  രാവിലത്തെ ചായ ആരോഗ്യകരവും രുചികരവുമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കുന്നത് ഉത്തമം.   

Written by - Ajitha Kumari | Last Updated : May 24, 2022, 08:07 PM IST
  • പെട്ടെന്ന് തടി കുറയ്ക്കാൻ ചായയിൽ പഞ്ചസാരയ്ക്ക് പകരം ഇവ ചേർത്താൽ മതി
  • ആരോഗ്യവിദഗ്ധരും പഞ്ചസാര കുറച്ച് കഴിക്കാൻ നിർദേശിക്കുന്നുണ്ട്
Health Tips: പെട്ടെന്ന് തടി കുറയ്ക്കാൻ ചായയിൽ പഞ്ചസാരയ്ക്ക് പകരം ഇവ ചേർത്താൽ മതി!

Sugar Alternative for Tea: ജീവിതശൈലി മാറുന്നതിനനുസരിച്ച് ആളുകൾക്ക് അമിതവണ്ണം (Obesity), ഉയർന്ന രക്തസമ്മർദ്ദം (High Blood Pressure), പ്രമേഹം (Diabetes) തുടങ്ങിയ പ്രശ്‌നങ്ങൾ വർദ്ധിച്ചുവരികയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആരോഗ്യവിദഗ്ധരും പഞ്ചസാര കുറച്ച് കഴിക്കാൻ  നിർദേശിക്കുന്നുണ്ട്. 

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളുടേയും ശീലമാണ് രാവിലെ ആദ്യം ഒരു ചായ കുടിക്കുക എന്നത്. ശരിക്കും പറഞ്ഞാൽ ഒരു ചായ കുടിക്കാതെ ദിനം ആരംഭിക്കുന്ന കാര്യം ആലോചിക്കാൻ പോലും പറ്റില്ല.  ചായയിൽ പഞ്ചസാര ചേർത്താണ് കുടിക്കുന്നത്. പഞ്ചസാര ചേർത്ത ചായ കുടിക്കുന്നത് പ്രമേഹ രോഗികകൾക്ക് പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുക മാത്രമല്ല ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Also Read: ശരീരഭാരം കുറയ്ക്കുന്ന സമയത്ത് ഈ പഴങ്ങൾ കഴിക്കരുത്, പണി പാളും! 

നിങ്ങൾ ഭക്ഷണം നിയന്തിക്കുന്നുണ്ടെങ്കിലും ചായയിലെ മധുരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഇക്കാര്യങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ ആരോഗ്യത്തിന് ഗുണകരമാണ്. അത് എന്തൊക്കെയാണെന്ന് നമുക്കറിയാം...

തേൻ ഉപയോഗിക്കുക (use honey)

രാവിലത്തെ ചായ ആരോഗ്യകരവും രുചികരവുമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കാം. ചായയിൽ തേൻ ചേർക്കുമ്പോൾ ഓർമ്മിക്കേണ്ട കാര്യം ചായ തിളപ്പിക്കുമ്പോൾ ഒപ്പം തേൻ കൂടി തിളപ്പിക്കരുത്.  ആദ്യം ചായ മധുരമില്ലാതെ ഉണ്ടാക്കുക. ശേഷം ആവശ്യാനുസരണം തേൻ ചേർക്കുക.  

Also Read: ഒതുങ്ങിയ അരക്കെട്ട് വേണോ? ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു!

ശർക്കര ഉപയോഗിക്കുക (use jaggery)

പെട്ടെന്ന് തടി കുറക്കണമെങ്കിൽ ചായയിൽ പഞ്ചസാരയ്ക്കു പകരം ശർക്കര ചേർക്കാം. ശർക്കരയിൽ കൂടുതൽ അളവിൽ ആന്റിഓക്‌സിഡന്റുകൾ (Antioxidant)  കാണപ്പെടുന്നുവെന്നാണ് പറയുന്നത്.  അത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ശർക്കര ചേർത്ത ചായ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ശർക്കര അധികം ചേർക്കരുത്. മാത്രമല്ല ചായ തിളച്ച ശേഷം മാത്രം ശർക്കര ചേർക്കുക. അല്ലെങ്കിൽ ചായ പിരിന്നുപോകും. ശർക്കര ചേർത്ത ശേഷം ചായ നന്നായി ഇളക്കുക. 

Also Read: ശരീരഭാരം കുറയ്ക്കാൻ രാത്രിയിൽ ഇക്കാര്യങ്ങൾ ചെയ്യുന്നത് നന്ന്!

ഡേറ്റ് സിറപ്പ് ഉപയോഗിക്കുക (Use date syrup)

ഈന്തപ്പഴത്തിന്റെ സിറപ്പ് വളരെ നല്ലതാണ്. ഈന്തപ്പഴത്തിന്റെ സിറപ്പ് നല്ല മധുരമുള്ളതും കട്ടിയുള്ളതുമാണ്. അത്തരമൊരു സാഹചര്യത്തിൽ ചായയിൽ ഈ സിറപ്പ് ഉപയോഗിക്കുമ്പോൾ അതിന്റെ അളവ് ഒന്ന് ശ്രദ്ധിക്കുക.  ഇനി നിങ്ങൾ കട്ടൻ ചായ കുടിക്കുന്നുണ്ടെങ്കിൽ ഈന്തപ്പഴം സിറപ്പ് ചേർത്ത് കുടിക്കുക. ഇത് രുചിക്കും ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News