Worst Fruit For Weight Loss: ശരീരഭാരം കുറയ്ക്കുന്ന സമയത്ത് ഈ പഴങ്ങൾ കഴിക്കരുത്, പണി പാളും!

Weight Loss Diet Tips: ശരീരഭാരം കുറയ്ക്കാൻ ആളുകൾ പലപ്പോഴും ചെയ്യുന്ന കാര്യമാണ് പഴങ്ങൾ കഴിക്കുന്നത്. പഴങ്ങൾ ഒന്നുകിൽ പച്ചയ്ക്ക് കഴിക്കും അല്ലെങ്കിൽ ജൂസായിട്ട് കുടിക്കും.  എന്നാൽ അടുത്തിടെ ഒരു വിദഗ്ദൻ പറഞ്ഞതനുസരിച്ച് തടി കുറയ്ക്കുമ്പോൾ പഴങ്ങൾ കഴിക്കരുത് എന്നാണ്.   

Written by - Ajitha Kumari | Last Updated : May 24, 2022, 06:59 PM IST
  • പഴങ്ങളും പച്ചക്കറികളും ശരീരത്തിന് വളരെ നല്ലതാണ്
  • പഴങ്ങളും പച്ചക്കറികളും എല്ലാവരും കഴിക്കുക
  • ശരീരഭാരം കുറയ്ക്കാൻ ചില പഴങ്ങൾ കഴിക്കരുത്
Worst Fruit For Weight Loss: ശരീരഭാരം കുറയ്ക്കുന്ന സമയത്ത് ഈ പഴങ്ങൾ കഴിക്കരുത്, പണി പാളും!

Weight Loss Diet Tips: പഴങ്ങളും പച്ചക്കറികളും ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നൽകുന്നവയാണ് അതുകൊണ്ടുതന്നെ അവ ദിവസവും കഴിക്കുന്നത് ഉത്തമമാണ്.  വിദഗ്ധരുടെ അഭിപ്രായത്തിൽ ഓരോ വ്യക്തിയും രാവിലെ പ്രഭാതഭക്ഷണത്തിൽ  പഴം, പച്ചക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം എന്നാണ്. 

Also Read: ഒതുങ്ങിയ അരക്കെട്ട് വേണോ? ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു!

ദിവസത്തിൽ അഞ്ച് നേരമെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരിൽ ഹൃദ്രോഗം, പക്ഷാഘാതം, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറവാകുമെന്നാണ് WHO യുടെ റിപ്പോർട്ട്.  തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താറുണ്ട്. ഡോക്ടറും ഡയറ്റ് വിദഗ്ധനുമായ ഡോ. മൈക്കൽ മോസ്ലിയുടെ (Dr Michael Mosley) അഭിപ്രായമനുസരിച്ച് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചില പഴങ്ങൾ കഴിക്കരുതെന്നാണ്. അവ ഏതൊക്കെ പഴങ്ങളാണെന്ന് അറിയാം..

Also Read: Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ രാത്രിയിൽ ഇക്കാര്യങ്ങൾ ചെയ്യുന്നത് നന്ന്!

ഏതൊക്കെ പഴങ്ങളാണ് ഒഴിവാക്കേണ്ടത്? (Which fruits should be avoided?)

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡോ. മൈക്കൽ മോസ്ലി ഒരു വ്യക്തിയുടെ ആരോഗ്യത്തിന് പഴങ്ങൾ കഴിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത് എന്നാണ്.  എന്നാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ആപ്പിൾ, ജാമൂൻ, മുന്തിരി, രസ്ബെറി, അവക്കാഡോ എന്നിവ പോലുള്ള പഴങ്ങൾ കഴിക്കാം.  കാരണം അവയിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. എന്നാൽ മാങ്ങ, പൈനാപ്പിൾ എന്നിവ ഒഴിവാക്കണം കാരണം അതിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്.

Also Read: 

ഡോ. മൈക്കൽ മോസ്ലി പറഞ്ഞത് ഒരു സാധാരണ വലിപ്പമുള്ള മാമ്പഴത്തിൽ 45 ഗ്രാം, മുന്തിരിങ്ങയിൽ 23 ഗ്രാം, രസ്ബെറിയിൽ 5 ഗ്രാം, അവോക്കാഡോയിൽ 1.33 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാമ്പഴം, വാഴപ്പഴം പോലുള്ള പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. എന്നാൽ ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊക്കെ കഴിക്കാം.

Also Read: മുടി കരുത്തോടെ നീണ്ടു വളരാന്‍ ഷിക്കാക്കായ് പ്രയോഗം.....

ശരീരഭാരം കുറയ്ക്കാൻ ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? (What are the things to avoid to lose weight?)

ഡോ. മോസ്ലെയുടെ അഭിപ്രായത്തിൽ ശരീരഭാരം കുറയ്ക്കാൻ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നാണ്. ഇതുകൂടാതെ പായ്ക്കറ്റ് ഭക്ഷണം, പുറത്തു നിന്നുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുന്നതും നല്ലതാണ്.  കാരണം ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തെ നശിപ്പിക്കും. കൂടാതെ ബിസ്കറ്റ് അല്ലെങ്കിൽ ചിപ്സ് പോലുള്ളവ കഴിക്കുന്നതും ഒഴിവാക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News