Magic Trick for Weight Loss: അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍  പ്രഭാതഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ഏറെ ബുദ്ധിമുട്ടില്ലാതെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മുടെ ആരോഗ്യത്തിന്‍റെ രഹസ്യമാണ് പ്രഭാതഭക്ഷണം. വണ്ണം കുറയ്ക്കാന്‍  ആഗ്രഹിക്കുന്നവരുടെ കാര്യത്തിലാണെങ്കില്‍ പ്രഭാതഭക്ഷണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. 


Also Read: Health Tips: രാവിലെ വെറുംവയറ്റില്‍ ഈ സാധനങ്ങള്‍ ഒരിയ്ക്കലും കഴിയ്ക്കരുത്, ഗുണത്തേക്കാളേറെ ദോഷം


അതായത്, വണ്ണം കുറയ്ക്കാന്‍  പ്രഭാതഭക്ഷണത്തിലാണ് ഏറെ ശ്രദ്ധിക്കേണ്ടത്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസത്തിന്‍റെ  തുടക്കത്തില്‍ തന്നെ, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ഫാറ്റും ഫൈബറുമെല്ലാം അടങ്ങിയ ഒരു 'മിക്‌സ്'  
ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിന് ഒരൊറ്റ ഭക്ഷണം സ്ഥിരമാക്കിയാല്‍ മതിയാകും. ഏതാണ് ആ ഭക്ഷണം എന്നല്ലേ? 


Also Read: Belly Fat loss: കുടവയര്‍ തനിയെ കുറയും, ഈ ശീലങ്ങള്‍ പാലിച്ചാല്‍ മതി


ഒരു സംശയവും വേണ്ട, മുട്ടയാണ് ആ മികച്ച പ്രഭാതഭക്ഷണംപതിവായി രാവിലെ . രാവിലെ മുട്ട കഴിക്കുന്നവര്‍ക്ക്, മറ്റുള്ളവരെ അപേക്ഷിച്ച് 65 ശതമാനത്തോളം വണ്ണം കുറയ്ക്കാനാകുമെന്നാണ്  ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വിശപ്പിനെ പൂര്‍ണ്ണമായും ശമിപ്പിക്കാനായില്ലെങ്കിലും, ഏറെ നേരത്തേക്ക് ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ മുട്ട സഹായിക്കും. അതിനാല്‍ വീണ്ടും വീണ്ടും ഭക്ഷണം കഴിക്കുന്ന സാഹചര്യം ഉണ്ടാകില്ല. ഇതാണ് മുട്ട കഴിയ്ക്കുന്നത് കൊണ്ടുള്ള  പ്രയോജനം. 


Also Read: Weight Loss Tips: വയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയാൻ നാരങ്ങയും ശർക്കരയും ഈ രീതിയിൽ കഴിക്കുക!


പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മുട്ട. രണ്ട് മുട്ട കഴിച്ചാല്‍ 180 കലോറിയും ഏഴ് ഗ്രാം പ്രോട്ടീനുമാണ്  ലഭിക്കുന്നത്. മുട്ടയ്‌ക്കൊപ്പം അല്‍പം ഫ്രൂട്ട്‌സ്, യോഗര്‍ട്ട് എന്നിവ കൂടി ഉള്‍പ്പെടുത്തിയാല്‍ പ്രഭാതഭക്ഷണം സമ്പൂര്‍ണ്ണമായെന്ന് പറയാം. വേണമെങ്കില്‍ അര മണിക്കൂറിന് ശേഷം ഒരു ഗ്ലാസ് പാലും കൂടി കുടിയ്ക്കാം. 


വണ്ണം കുറയ്ക്കാന്‍ വര്‍ക്കൗട്ടും ഡയറ്റും ചെയ്യുന്നവര്‍ തീര്‍ച്ചയായും ഇത്തരത്തിലൊരു ബ്രേക്ക്ഫാസ്റ്റായിരിക്കണം കഴിക്കേണ്ടത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.