Kochi : ഗായികയും ടെലിവിഷൻ അവതാരികയുമായ റിമി ടോമി (Rimi Tomy) കോവിഡ് വാക്സിൻ (COVID Vaccine) സ്വീകരിച്ചു. വാക്സിനേഷന്റെ ആദ്യ ഡോസാണ് താരം ഇന്ന് സ്വീകരിച്ചത്. റിമി തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിലൂടെ (Instagram) അറിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് വാക്സിൻ പേടിച്ച് സ്വീകരിക്കുന്ന ചിത്രമാണ് റിമി ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ചത്. എന്നാൽ തന്റെ മുഖത്തെ വികാരങ്ങൾ കണ്ട് ആരും പേടിക്കണ്ട സാധരാണയായി എടുക്കുന്ന് കുത്തിവെപ്പിന്റെ അത്രെ ഉള്ളൂ എന്ന് താരം അറിയിച്ചു. കൊവിഷീൽഡ് വാക്സിനാണ് റിമി സ്വീകരിച്ചത്.


ALSO READ : ഗായിക സുജാത പങ്കുവെച്ച കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു


"കൊവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ മുഖത്ത് കാണുന്ന കാണുന്നത് പോലെ ഒന്നും പേടിക്കണ്ട നോർമൽ ഇൻജക്ഷൻ അത്രെ ഉള്ളൂ. എക്സ്പ്രഷൻ കൂടുതൽ ഇട്ടതല്ല ട്ടോ ഇൻജക്ഷൻ പൊതുവെ ഇത്തിരി പേടി ആണ്


എത്രയും വേഗം കൊവിൻ ആപ്പിൽ രജിസ്ട്രേഷൻ ചെയ്യൂ"  എന്നാണ് റിമി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 



ALSO READ: തന്റെ നിലപാടുകളെ ചോദ്യം ചെയ്യാൻ വന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകും: Lakshmi Priya


നിരവധി താരങ്ങളാണ് ഇപ്പോൾ വാക്സിൻ സ്വീകരിക്കുന്നവ വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം നടി അഹാന കൃഷ്ണയും സഹോദരിയും നടി ഇഷാനി കൃഷ്ണയും ദിയ കൃഷ്ണയും വാക്സിൻ സ്വീകരിച്ചത് വാർത്തയായിരുന്നു. വാക്സിൻ സ്വീകരിക്കാൻ നേരം ദിയ കരഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക