Covid Vaccine Booking: ഏറ്റവും എളുപ്പത്തിൽ വാക്സിൻ നിങ്ങൾക്ക് ബുക്ക് ചെയ്യാം ഇതാണ് അറിഞ്ഞിരിക്കേണ്ടുന്നവ

1 /4

ആദ്യമായി ചെയ്യേണ്ടുന്നത് സർക്കാരിൻറെ www.cowin.gov.in കോവിൻ പോർട്ടലിൽ  ലോഗിൻ ചെയ്യുക. ഇനി വരുന്ന പേജിലെ രജിസ്റ്റർ സൈനപ്പ് ഒാപ്ഷൻ തിരഞ്ഞെടുക്കുക.പോർട്ടലിൽ ലോഗിൻ ചെയ്യാനായി ഉപയോഗിച്ച മൊബൈൽ നമ്പർ നൽകാം

2 /4

ലോഗിൻ ചെയ്താൽ നിങ്ങളുടെ (പരമാവധി നാല് പേർക്കാണ് രജിസ്ട്രേഷനെന്ന് അറിയാമല്ലോ) രജിസ്ട്രേഷൻ വിവരങ്ങൾ ആദ്യം ലഭ്യമാവും. വലതു വശത്തായി ഷെഡ്യൂൾ ഒാപ്ഷൻ തിരഞ്ഞെടുക്കാം

3 /4

ഇതിന് തന്നെ നിങ്ങളുടെ ജില്ല തിരഞ്ഞെടുത്താൽ പ്രസ്തുത ദിവസം ഏവിടെയൊക്കെ വാക്സിനേഷൻ ഉണ്ടെന്ന് അറിയാം. എറ്റവും ഏളുപ്പത്തിനായി നിങ്ങളുടെ തൊട്ടടുത്തുള്ള വാക്സിനേഷൻ കേന്ദ്രം ഉള്ള സ്ഥലത്തെ പിൻ കോഡ് കൊടുക്കാം. സ്ലോട്ട് ബുക്കിങ്ങ് തുടങ്ങിയാൽ സ്ലോട്ട് സെലക്ട് ചെയ്യാം. വാക്സിനേഷൻ എടുക്കാനെത്തുന്ന സമയം തിരഞ്ഞെടുക്കുക. കൺഫർമേഷൻ നൽകുക. പിന്നീട് ചോദിക്കുന്ന ക്യാപ്ച സെക്യൂരിറ്റി കോഡും നൽകാൻ മറക്കരുത്. ഇതോടെ ബുക്കിങ്ങ് പൂർത്തിയായി നിങ്ങൾക്ക് മെസ്സേജ് എത്തും

4 /4

സ്ലോട്ടുകൾ എല്ലായ്പോഴും തുറക്കില്ല ഇതെപ്പോഴാണെന്ന് അറിയാൻ അതാത് ജില്ലാ കളക്ടർമാരുടെ ഫേസ് ബുക്ക് പേജ് പരിശോധിക്കുക ഒരോ ജില്ലകളിലെയും വാക്സിൻ ബുക്കിങ്ങ് സമയം ഇതിലുണ്ടാവും. അല്ലെങ്കിൽ പേറ്റിയെം വഴി അലർട്ട് ലഭിക്കാൻ പേറ്റിയെമ്മിൽ അലർട്ട് സെറ്റ് ചെയ്യാം സ്ലോട്ട് ഒഴിവായാൽ അലർട്ട് എത്തും.

You May Like

Sponsored by Taboola