കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബോധവത്കരണം പ്രധാനമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി വിവിധ മാര്‍ഗങ്ങള്‍ളാണ് ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും ചേര്‍ന്ന് കണ്ടെത്തിയത്. കൂടാതെ, ഫാഷന്‍-വിനോദ-ഭക്ഷണ രംഗങ്ങളിലും ഇതിനായി പ്രത്യേകം ട്രെന്‍ഡുകളും കൊണ്ടുവന്നു. ഇപ്പോഴിതാ, ഭക്ഷണ മേഖലയില്‍ കണ്ടെത്തിയ ഒരു പുത്തന്‍ ട്രെന്‍ഡാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കൊറോണ സന്ദേശ് വൈറലായതിന് പിന്നാലെയാണ് പുതിയ കൊറോണ വിഭവം വാര്‍ത്തകളില്‍ നിറയുന്നത്. 


'മധുരയിൽ മാത്രമല്ല, നമ്മുടെ കോഴിക്കോടുമുണ്ട് മാസ്ക് പൊറോട്ട'


ജോധ്പൂരിലെ വേദിക് മള്‍ട്ടി ക്യുസിനിലെ സ്പെഷ്യല്‍ വിഭവങ്ങളായ കൊവിഡ് കറിയും മാസ്ക് നാനുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കൊറോണ വൈറസ് രൂപത്തില്‍ തയാറാക്കിയ കറിയും മാസ്ക്കിന്റെ രൂപത്തില്‍ തയാറാക്കിയ നാനുമാണ് കോമ്പിനേഷനില്‍ ഉള്ളത്. തങ്ങളെ കൊണ്ട് കഴിയും വിധം ആളുകളില്‍ ബോധവത്കരണം എത്തിക്കാനായാണ് ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയതെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നു.  



മാസ്ക്കുകള്‍ ഇനി കഥ പറയും... വൈറലായി LED മുഖാവരണം


വേദിക് ഹോട്ടലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇവര്‍ ഈ വിഭവങ്ങളുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മലായ് കോഫ്ത കറിയുടെ രൂപത്തിലാണ് കൊവിഡ് കറി തയാറാക്കിയിരിക്കുന്നത്. പാലുത്പന്ന ഖോയയാണ് കൊറോണയുടെ രൂപത്തില്‍. ബട്ടര്‍ നാനില്‍ അല്‍പ്പം പരിഷ്കാരം വരുത്തിയപ്പോള്‍ അത് മാസ്ക് നാനായി. നിരവധി പേരാണ് വിഭവത്തെ അഭിനന്ദിച്ച് കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്.