മാസ്ക്കുകള്‍ ഇനി കഥ പറയും... വൈറലായി LED മുഖാവരണം

ചെറിയൊരു ആപ്ലിക്കേഷന്‍റെ സഹായത്തോടെ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഈ എൽഇഡി പാനലില്‍ സന്ദേശങ്ങള്‍ മാറ്റാവുന്നതാണ്.

Last Updated : Jul 28, 2020, 11:58 PM IST
  • ചെറിയൊരു ആപ്ലിക്കേഷന്‍റെ സഹായത്തോടെ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഈ എൽഇഡി പാനലില്‍ സന്ദേശങ്ങള്‍ മാറ്റാവുന്നതാണ്.
മാസ്ക്കുകള്‍ ഇനി കഥ പറയും... വൈറലായി LED മുഖാവരണം

മുൻപ് ഹോസ്പിറ്റലുകളിലും ലാബുകളിലും മാത്രമായി ഉപയോഗിച്ചിരുന്ന മാസ്ക്കുകൾ കോവിഡ് 19-ന്റെ വരവോടുകൂടി നിത്യോപയോഗ സാധനങ്ങളുടെ കൂട്ടത്തിൽ ഇടം നേടിയിരിക്കുകയാണ്. 

ഇതോടെ,  മാസ്ക് ഉണ്ടാക്കുന്നതിലും ഡിസൈൻ ചെയ്യുന്നതിലും വിപ്ലവകരമായതും വൈവിധ്യപരവുമായ മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങി. സ്വന്തം മുഖം പ്രിൻറ് ചെയ്ത മാസ്ക്കുകളും, ബ്ലൂടൂത്ത് ഹെഡ്ഫോണോട് കൂടിയ മാസ്ക്കുകളും ഇതിനിടെ വിപണി കീഴടക്കി. ഇപ്പോഴിതാ, എൽഇഡി പാനലുകൾ ഘടിപ്പിച്ച മാസ്ക്കുകളാണ് വിപണിയിലെ താരങ്ങള്‍. 

Viral Video: ഇനി മാസ്ക് നീക്കാതെ ഭക്ഷണം കഴിക്കാ൦; രസകരമായ ഐഡിയയുമായി മോഡല്‍

'കാലത്തിന്‍റെ ഒരു പോക്കേ' എന്നാണ് ഇതാദ്യം കേള്‍ക്കുമ്പോള്‍ തോന്നുക. എന്നാല്‍, പ്രത്യേകതകള്‍ കേട്ടാല്‍ ഇതുപോലെ ഒരു മാസ്ക് വേണമെന്ന് നിങ്ങളും ആഗ്രഹിക്കും. lumen Couture എന്ന Fashion സംരംഭത്തിന്റെ ഉടമയായ Chelsea Klukas ആണ് ഈ വ്യത്യസ്ത ആശയത്തിന് പിന്നില്‍. 

വീട്ടിൽ നിർമ്മിക്കുന്ന മാസ്ക്കുകൾക്കു കൊറോണ വൈറസിനെ പ്രതിരോധിക്കാനാകും എന്ന വാര്‍ത്ത കേട്ടപ്പോള്‍ സുഹൃത്തുക്കള്‍ക്ക് മാസ്ക് തയാറാക്കുന്നതിനെ കുറിച്ച് Klukas  ചിന്തിച്ചു. വളരെ മുൻപ് തന്നെ ഡിസൈനിംഗില്‍ പുതിയ സാങ്കേതിക വിദ്യകളും ആശയങ്ങളും ഉൾക്കൊള്ളിച്ചിരുന്ന Klukas-ന് മാസ്ക് ഉണ്ടാക്കുന്നതിലും എന്തെങ്കിലും വ്യത്യസ്തത വരുത്തണമെന്നു തോന്നി. 

'മാസ്ക് ഇല്ലേ, എങ്കിൽ എമ്പോസിഷൻ എഴുതാൻ തയ്യാറായിക്കൊള്ളൂ'

രണ്ടു പാളികളുള്ള കോട്ടൺ തുണിയിൽ ആണ് Klukas ന്റെ എൽഇഡി ഫെയ്സ് മാസ്ക് തയാറാക്കിയിരിക്കുന്നത്. ഇതിനു മുൻപിൽ റീചാർജ് ചെയ്യാൻ സാധിക്കുന്ന വളഞ്ഞാൽ ഒടിഞ്ഞു പോകാത്ത ഒരു എൽഇഡി പാളിയുമുണ്ട്. ഈ എൽഇഡി പാളി മാസ്കിൽ നിന്ന് വേർപെടുത്തി മാസ്കും പാളിയും പ്രത്യേകം അണുവിമുക്തം ആകാവുന്നതാണ്. ഇത് എൽഇഡി പാളിയുടെ ആയുസ്സ് വർധിപ്പിക്കാന്‍ സഹായിക്കുന്നു.. 

മാസ്കുകളുടെ ഉപയോഗം കാരണം വായും മൂക്കും മൂടി വെക്കാൻ നിർബന്ധിതമാകുന്ന ഈ സമയത്ത് കൈമാറാന്‍ ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തില്‍ കോറോണ വൈറസിനെതിരെ ഉള്ള മുൻകരുതലുകള്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സന്ദേശങ്ങൾ എൽഇഡി പാളിയിൽ ദൃശ്യമാകും.

മാസ്ക് ധരിക്കാമെങ്കിൽ എഡിറ്റ് ബട്ടൺ തരാം; ട്വിറ്റർ

ചെറിയൊരു ആപ്ലിക്കേഷന്‍റെ സഹായത്തോടെ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഈ എൽഇഡി പാനലില്‍ സന്ദേശങ്ങള്‍ മാറ്റാവുന്നതാണ്. വളരെ നേർത്ത ഒരു എൽഇഡി പാളിയാണ് ഇതിൽ വരുന്നത് എന്ന കാരണത്താലും ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഫാബ്രിക്ൻറെ ഗുണത്താലും ഉപഭോക്താവിനെ ശ്വസനത്തെ ഈ മാസ്ക് ഒരുതരത്തിലും ബാധിക്കുകയില്ല എന്നതു മറ്റൊരു മേന്മയാണ്.

ബാറ്ററിയും ചാർജിങ് കേബിൾ കൂടെ ലഭിക്കുന്ന ഈ മാസ്കിന് $95 (ഏകദേശം 7,086) ഡോളര്‍ ആണ് വില. അവസരം മുതലെടുത്ത് കച്ചവടം നടത്തുന്ന ഒരു വ്യാപാരിയുടെ ബുദ്ധി ആണല്ലോ ഇത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം... എന്നാല്‍, ഈ മാസ്ക് വ്യാപാരത്തിലൂടെ ലഭിച്ച ലാഭത്തിൽ നിന്ന് $5000 (ഏകദേശം 3,72,962) ഡോളര്‍ Lumen Couture ലോകാരോഗ്യ സംഘടനയുടെ covid-19 ദുരിതാശ്വാസ ഫണ്ടിലേക്ക് Klukas നൽകി.

Trending News