വേനൽകാലത്ത് ആഹാരത്തിനൊപ്പം മാങ്ങ, നാരങ്ങ, മല്ലിയില അല്ലെങ്കിൽ പുതിന ഇല കൊണ്ടുള്ള  ചട്ണി എന്നിവ കഴിക്കുന്നത് ആളുകൾക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ ഉപയോഗം ആഹാരത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല വേനൽക്കാലത്ത് ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്നതിനും ഉത്തമമാണ്. ഇന്ന് പുതിനയെക്കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് അറിയാം. പുതിന ചൂട് സമയത്ത് മാത്രമല്ല മഴ സമയത്തും വളരെയധികം ഉപയോഗമാണ്.  ഇതിൽ നിറയെ ഔഷധഗുണങ്ങളും ഉണ്ട്. 


Also Read: Tooth Pain: നിരന്തരമായി പല്ല് വേദന ഉണ്ടാകാറുണ്ടോ? വേദന കുറയ്ക്കാൻ ചില പൊടികൈകൾ


1. നിങ്ങൾക്ക് വായ്നാറ്റം ഉണ്ടെങ്കിൽ പുതിനയുടെ ഇല വായിലിട്ട് ചവയ്ക്കുക.  ശേഷം കുറച്ചുനേരം കഴിയുമ്പോൾ വായ് കഴുകുക.  ഇത് കുറച്ചു ദിവസം പതിവായി ചെയ്യുമ്പോൾ വായുടെ ദുർഗന്ധം മാറിക്കിട്ടും.  


2. വേനൽക്കാലത്ത് പുതിന ഉപയോഗിക്കുന്നത് ചൂട് ഒഴിവാക്കാൻ വളരെ ഫലപ്രദമാണ്. അതുകൊണ്ടുതന്നെ പുതിന ജ്യൂസ് കുടിച്ചതിന് ശേഷം നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങുകയാണെങ്കിൽ സൂര്യാഘാതത്തിന്റെ സാധ്യത കുറവാണ്.


3. ഇനി നിങ്ങൾക്ക് ഛർദ്ദിയുണ്ടെങ്കിൽ പുതിനയുടെ പേസ്റ്റ് കഴിക്കുന്നത് ആശ്വാസം ലഭിക്കും.


Also Read: Clove Benefits: രാത്രിയിൽ 2 ഗ്രാമ്പൂ കഴിക്കുന്നതിന്റെ ഉപയോഗം അറിയാമോ?


4. പുതിന ചർമ്മത്തിനും വളരെയധികം ഗുണം ചെയ്യും. അതുകൊണ്ടുതന്നെ ചർമ്മ സംരക്ഷണത്തിന് പുതിനയില ഉപയോഗിക്കുന്നത് നല്ലതാണ്. പുതിനയുടെ ഫ്രഷ് ആയിട്ടുള്ള ഇലകൾ അരച്ച് മുഖത്ത് പുരട്ടുന്നത് തണുപ്പ് നൽകും ഒപ്പം മുഖക്കുരു തടയാനും സഹായിക്കും.


5. വയറുവേദനയ്ക്കും പുതിന ഉപയോഗമാണ്.  ഇതിനായി ജീരകം, കുരുമുളക്, കായം, പുതിന എന്നിവ ചേർത്ത് കഴിക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക