Monsoon Diet Tips: മഴക്കാലം കടക്കാം അതീവ ജാഗ്രതയോടെ; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവയാണ്
Monsoon Diet: മഴക്കാലം കാലാവസ്ഥാ ഊഷ്മാവ്, ഈർപ്പം, പ്രതിരോധ സംവിധാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നിവയെ മാറ്റുന്നു. മലമ്പനി, ഡെങ്കിപ്പനി, ടൈഫോയ്ഡ് തുടങ്ങി വിവിധ തരത്തിലുള്ള രോഗങ്ങൾ വർധിക്കാനുള്ള സാധ്യതയും മഴക്കാലത്ത് കൂടുതലാണ്.
മൺസൂൺ കാലം എത്തുന്നതോടെ കത്തുന്ന ചൂടിൽ നിന്ന് ആശ്വാസവും മനോഹരമായ കാലാവസ്ഥയും ഉണ്ടാകുന്നു. ഇത് ചൂടുള്ളതും സ്വാദിഷ്ടവുമായ ഭക്ഷണങ്ങൾ കഴിക്കാനുള്ള ആഗ്രഹം വളർത്തും. മഴക്കാലം കാലാവസ്ഥാ ഊഷ്മാവ്, ഈർപ്പം, പ്രതിരോധ സംവിധാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നിവയെ മാറ്റുന്നു.
മലമ്പനി, ഡെങ്കിപ്പനി, ടൈഫോയ്ഡ് തുടങ്ങി വിവിധ തരത്തിലുള്ള രോഗങ്ങൾ വർധിക്കാനുള്ള സാധ്യതയും മഴക്കാലത്ത് കൂടുതലാണ്. എന്നിരുന്നാലും, എന്തൊക്കെ കഴിക്കണം, ഒഴിവാക്കണം എന്നീ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ അസുഖങ്ങൾ വരുന്നതിൽ നിന്ന് പ്രതിരോധം തീർക്കാൻ ഓരോരുത്തർക്കും കഴിയും. മഴക്കാലത്ത് കഴിക്കാവുന്നതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
കഴിക്കേണ്ട ഭക്ഷണങ്ങൾ
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടതിനാൽ ധാരാളം വെള്ളം കുടിക്കുക. നിങ്ങൾക്ക് ഹെർബൽ ടീകളും സൂപ്പുകളും തിരഞ്ഞെടുക്കാവുന്നതാണ്.
ഞാവൽ പഴം, പേരക്ക, പ്ലം, ചെറി, പീച്ച്, പപ്പായ, ആപ്പിൾ, മാതളനാരങ്ങ, വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ അടങ്ങിയ സീസണൽ പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഈ പഴങ്ങൾ ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.
കയ്പക്ക, കുമ്പളങ്ങ, മത്തങ്ങ, ചുരയ്ക്ക, വെള്ളരി, തക്കാളി, ബീൻസ്, വെണ്ടയ്ക്ക, റാഡിഷ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
ALSO READ: Hypothyroidism: ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം; ഹൈപ്പോ തൈറോയ്ഡ് നിയന്ത്രിക്കാം
മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറുവാപ്പട്ട, ഏലം, ജാതിക്ക എന്നിവ ഭക്ഷണത്തിൽ ചേർക്കുക. കാരണം, ഇവയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഫംഗൽ, ആന്റി വൈറൽ, ആന്റി മൈക്രോബയൽ, ആന്റി ബാക്ടീരിയൽ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ഗുണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.
മഞ്ഞൾ ആന്റി വൈറൽ, ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി എന്നീ ഗുണങ്ങളാൽ സമ്പന്നമാണ്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും അണുബാധ നിയന്ത്രിക്കാനും സഹായിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴിയാണ് മഞ്ഞൾ പാൽ കുടിക്കുന്നത്.
പ്രോബയോട്ടിക്സ് ഒരാളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. എളുപ്പമുള്ള ദഹനത്തിനായി തൈര്, മോര്, പച്ചക്കറികൾ അച്ചാറിട്ടത് എന്നിവ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
മഴക്കാലത്ത് പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ബർഗറുകൾ, പിസ്സ, ബേക്കറി ഇനങ്ങൾ, കോളകൾ എന്നിവ ഒഴിവാക്കുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത്, കൂടുതൽ നേരം തുറന്ന് വച്ചാൽ ഭക്ഷണത്തിലെ ബാക്ടീരിയ വളർച്ച മൂലം ഭക്ഷ്യവിഷബാധയ്ക്കും ജലത്തിലൂടെയുള്ള അണുബാധയ്ക്കുമുള്ള സാധ്യത ഇരട്ടിയാക്കുന്നു.
വറുത്ത ഭക്ഷണങ്ങളായ സമൂസ അല്ലെങ്കിൽ പക്കോറകൾ കഴിക്കുന്നത് ദഹനക്കേട്, വയറിളക്കം, വയറുവേദന, അസിഡിറ്റി തുടങ്ങിയ നിരവധി ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
മൺസൂൺ ജലജന്യ രോഗങ്ങൾക്ക് വളരെയധികം സാധ്യതയുള്ള സമയമാണ്. മൺസൂൺ കാലമാണ് മത്സ്യങ്ങളുടെ പ്രജനനകാലം. അതുകൊണ്ട് തന്നെ മഴക്കാലം കഴിയുന്നത് വരെ കടൽ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...