Hypothyroidism: ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം; ഹൈപ്പോ തൈറോയ്ഡ് നിയന്ത്രിക്കാം

Hypothyroidism Food: തൈറോയ്ഡ് ഗ്രന്ഥി ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ, അത് ഹൈപ്പോതൈറോയിഡിസത്തിലേക്ക് നയിച്ചേക്കാം. ഹൈപ്പോതൈറോയിഡിസം പല അപകടകരമായ രോഗങ്ങളുമായും അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 11:58 AM IST
  • ഹൈപ്പോ തൈറോയ്ഡിസം ഫലപ്രദമായി കൈകാര്യം ചെയ്യണം
  • ഹൈപ്പോ തൈറോയ്ഡ് നിയന്ത്രിക്കുന്നതിന് ചിട്ടയായ ജീവിതശൈലി പിന്തുടരേണ്ടതുണ്ട്
  • ഇതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്
Hypothyroidism: ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം; ഹൈപ്പോ തൈറോയ്ഡ് നിയന്ത്രിക്കാം

തൈറോയ്ഡ് ഗ്രന്ഥി ഹൃദയമിടിപ്പ്, ദഹനപ്രക്രിയ എന്നിവയും മറ്റും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ ഗ്രന്ഥി ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ, അത് ഹൈപ്പോതൈറോയിഡിസത്തിലേക്ക് നയിച്ചേക്കാം. ഹൈപ്പോതൈറോയിഡിസം പല അപകടകരമായ രോഗങ്ങളുമായും അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

അതിനാൽ ഹൈപ്പോ തൈറോയ്ഡിസം ഫലപ്രദമായി കൈകാര്യം ചെയ്യണം. ഹൈപ്പോ തൈറോയ്ഡ് നിയന്ത്രിക്കുന്നതിന് ചിട്ടയായ ജീവിതശൈലി പിന്തുടരേണ്ടതുണ്ട്. ഇതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കുന്നതിന് എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കരുതെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കുന്നതിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

സോയ ഭക്ഷണങ്ങൾ- സോയയിൽ ഈസ്ട്രജനും ഐസോഫ്ലേവോൺസ് എന്ന ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോർമോൺ ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു.

ഗോയിട്രോജൻ അടങ്ങിയ ഭക്ഷണങ്ങൾ- ചീര, ബ്രോക്കോളി, കോളിഫ്ലവർ, ടേണിപ്പ്, കാബേജ്, എന്നിവ ക്രൂസിഫറസ് പച്ചക്കറികളാണ്. ഈ ഭക്ഷണങ്ങൾ ശരിയായി പാകം ചെയ്ത ശേഷം മിതമായ അളവിൽ മാത്രമേ കഴിക്കാവൂ. ഈ പച്ചക്കറികളിൽ ഗ്ലൂക്കോസിനോലേറ്റുകൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പോതൈറോയ്ഡിനെ മോശമായി ബാധിക്കും.

ALSO READ: Vitamin D: വിറ്റാമിൻ ഡിയുടെ കുറവ് വിവിധ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും; ഈ ഭക്ഷണങ്ങൾ ഒഴിവാക്കാതിരിക്കാം

മില്ലറ്റ്- എപിജെനിൻ എന്ന ഫ്ലേവനോയ്ഡ് തൈറോയ്ഡ് പെറോക്സിഡേസിന്റെ പ്രവർത്തനത്തെ ഗണ്യമായി കുറയ്ക്കുന്നു. തൈറോയ്ഡ് ഹോർമോണിലേക്ക് അയോഡിനെ ചേർക്കുന്ന എൻസൈം ആണിത്.

കഫീൻ അടങ്ങിയ പാനീയങ്ങൾ- തൈറോയ്ഡ് മരുന്ന് കഴിച്ചതിന് ശേഷം രാവിലെ ആദ്യം തന്നെ കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിച്ചാൽ ഇത് മരുന്നിന്റെ ഫലത്തെ കുറയ്ക്കുന്നതിന് കാരണമാകും.

മദ്യം- തൈറോയ്ഡ് ഹോർമോണിനെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിലും തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനത്തിലും മദ്യം പ്രതികൂല പ്രഭാവം സൃഷ്ടിക്കുന്നു.

പഞ്ചസാര- പഞ്ചസാര ശരീരത്തിലുടനീളം വീക്കം ഉണ്ടാക്കുന്നു. തൈറോയ്ഡ് പ്രവർത്തനത്തിന് ആവശ്യമായ ടി4 പരിവർത്തനത്തെ വീക്കം ദോഷകരമായി ബാധിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News