Mood Elevating Foods: ഉന്മേഷം തോന്നുന്നില്ല എങ്കില്‍ നമ്മില്‍ പലരും ചെയ്യുന്ന  ഒരു കാര്യമാണ് പെട്ടെന്ന് എന്തെങ്കിലും കഴിയ്ക്കുക എന്നത്, അത് ചോക്കളേറ്റ്  ആവാം  അല്ലെങ്കില്‍  കുക്കീസ്‌ ആവാം...  എന്നാല്‍ നിങ്ങള്‍ക്കറിയുമോ നമ്മുടെ  അടുക്കളയില്‍ ലഭ്യമായ ചില  ഭക്ഷണ സാധനങ്ങള്‍ക്ക് പെട്ടെന്ന് നമ്മുടെ മൂഡ്‌ മാറ്റാന്‍ സാധിക്കും....!! 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരിയാണ്, നമ്മുടെ അടുക്കളയില്‍ സുലഭമായ ചില വസ്തുക്കള്‍  നമ്മുടെ മാനസികാവസ്ഥയില്‍ സ്വാധീനം ചെലുത്തും.  നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു എനര്‍ജി ബൂസ്റ്റ്‌ ആവശ്യമുള്ളപ്പോള്‍ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നത് ഏറെ  ഉന്മേഷം പ്രദാനം ചെയ്യും.  അതായത്, ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍  നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം അനുഭവിക്കാന്‍ സാധിക്കും. നമ്മുടെ  മാനസികാവസ്ഥയില്‍ മാറ്റം ഉണ്ടാക്കാന്‍  സഹായിക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയാം   


Also Read:  Guava Side Effects: പേരക്ക കൂടുതല്‍ കഴിയ്ക്കുന്നതും അപകടം, പാര്‍ശ്വഫലങ്ങള്‍ അറിയാം      


1. വാഴപ്പഴം: പഞ്ചസാര, നാരുകൾ, വിറ്റാമിൻ ബി 6 എന്നിവയുടെ മികച്ച ഉറവിടമാണ് വാഴപ്പഴം. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു.  അതായത്, തളര്‍ച്ച തോന്നുമ്പോള്‍ ഒരു വാഴപ്പഴം കഴിയ്ക്കുക മാറ്റം പ്രകടമായിരിയ്ക്കും. 


Also Read: Healthy Sleep Hours: നല്ല ആരോഗ്യത്തിന് എല്ലാ ദിവസവും എത്രനേരം ഉറങ്ങണം? 


2. ഓട്‌സ്: നിങ്ങളുടെ ദിവസം ആരംഭിക്കാനുള്ള മികച്ച മാർഗമാണ് ഓട്‌സ്. ഓട്‌സ് പ്രഭാത ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ടു നീങ്ങാന്‍ സഹായിയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഓട്‌സ് പ്രയോജനകരമാണ്. കൂടാതെ, ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ഇത്. ക്ഷീണം തോന്നുമ്പോള്‍ അല്പം ഓട്‌സ് കഴിയ്ക്കുക, ഇത് ക്ഷീണം ഇല്ലാതാക്കുക മാത്രമല്ല, തൽക്ഷണം ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.  


3. ഡാർക്ക് ചോക്ലേറ്റ്:  ചോക്ലേറ്റുകൾ കഴിയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.  ക്ഷീണം തോന്നുമ്പോള്‍ അല്പം  ഡാർക്ക് ചോക്ലേറ്റ് കഴിയ്ക്കുക,  അതിശയകരമായ മാറ്റം കാണുവാന്‍ സാധിക്കും. ഇത്, തലച്ചോറിലെ ഡോപാമൈൻ വർദ്ധിപ്പിക്കുന്നു.  ഇത് നിങ്ങളുടെ  മാനസികാവസ്ഥയില്‍ മാറ്റമുണ്ടാക്കുക മാത്രമല്ല, ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലരാക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഇത്തരത്തില്‍ ചോക്ലേറ്റുകൾ കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എങ്കില്‍ സാധാരണ ചോക്ലേറ്റിന് പകരം ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുക.


4. നട്‌സ്:  ഇടവേളകളില്‍ കഴിക്കാനുള്ള മികച്ച ഒന്നാണ് നട്ട്‌സ് . ചില നട്ട്സ് വിഷാദം കുറയ്ക്കുകയും നിങ്ങളുടെ മാനസികാവസ്ഥയെ കൂടുതല്‍ ഉന്മേഷമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. 


5. ബീൻസും പയറും: പോഷകങ്ങൾ നിറഞ്ഞ പയറുവർഗ്ഗങ്ങൾ സൂപ്പർ ഫുഡുകളായി കണക്കാക്കപ്പെടുന്നു. സിങ്കിന്‍റെയും മഗ്നീഷ്യത്തിന്‍റെയും മികച്ച സ്രോതസ്സാണ് ഇവ. ഇത്തരം  പദാര്‍ത്ഥങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ മൂഡ്‌ മാറ്റുക മാത്രമല്ല, ദിവസം മുഴുവന്‍ ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.