SARS-CoV-2 വൈറസിനെതിരെ കൂടുതൽ ഫലപ്രദമായ നാനോബോഡികൾ കണ്ടുപിടിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോൺ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ. സാധാരണ ആന്റിബോഡിയെക്കാളും വളരെ ചെറുതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന നാനോബോഡികൾ അവയ്ക്ക് നമ്മുടെ ശരീരത്തിൽ പെട്ടന്ന് തുളച്ച് കയറാൻ സാധിക്കുമെന്നും കുറഞ്ഞ സമയത്ത് തന്നെ വാൻ തോതിൽ ഈ നാനോ ബോഡികളെ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നും സർവകലാശാല പത്രക്കുറിപ്പിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശാസ്ത്രജ്ഞന്മാർ ഈ Nanobodyകളെ സംയോജിപ്പിച്ച് വൈറസിന്റെ പലഭാഗത്ത് നിന്നും ഒരേ സമയം ആക്രമിക്കാൻ ശക്തിയുള്ള തന്മാത്രകളാക്കി മാറ്റി. 


ALSO READ: Post-COVID syndrome ഈ 6 അവയവങ്ങളെ ബാധിച്ചേക്കാം


നമ്മുടെ ശരീരത്തിൽ അണുബാധയ്‌ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന ആയുധമാണ് Antibodyകൾ. അവ പ്രതലത്തിൽ പറ്റിച്ചേർന്ന വൈറസുകൾ വികടിക്കുന്നതിൽ നിന്ന് പ്രതിരോധിക്കുന്നു . വൈറസുകൾക്കെതിരായുള്ള ഫലപ്രദമായ ഒരു ചികിത്സ രീതിയും ആന്റിബോഡി നിർമ്മിച്ച് കുത്തിവെക്കുകയെന്നതാണ്. എന്നാൽ വളരെ ശ്രമകരമായ ഈ രീതി വ്യാപകമായി ഉപയോഗിക്കുക എന്നത് പ്രയോഗികകമല്ല.


ALSO READ: ആന പാപ്പാനെ തുമ്പിക്കൈക്ക് അടിച്ചു കൊന്നു


അതിനാലാണ് ആന്റിബോഡികൾക്ക് പകരം നാനോബോഡികളിൽ കൂടുതൽ റിസേർച്ച് നടത്തി വന്നത്. നാനോബോഡികൾ കുറഞ്ഞ സമയത്തിൽ വലിയ ചിലവില്ലാതെ നിർമ്മിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞനായ ഫ്ലോറിയൻ സ്കിമിറ്റ് പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.