Post-COVID syndrome ഈ 6 അവയവങ്ങളെ ബാധിച്ചേക്കാം

നമ്മുടെ ശരീരത്തിലെ 6 അവയവങ്ങളിൽ കോവിഡ്-19, SARS-CoV-2 രോഗങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. കൊറോണ വൈറസ് തലച്ചോറിൽ  വീക്കം ഉണ്ടാക്കുന്നു.

Written by - Zee Hindustan Malayalam Desk | Last Updated : Jan 16, 2021, 11:19 AM IST
  • നമ്മുടെ ശരീരത്തിലെ 6 അവയവങ്ങളിൽ കോവിഡ്-19, SARS-CoV-2 രോഗങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല.
  • കൊറോണ വൈറസ് തലച്ചോറിൽ വീക്കം ഉണ്ടാക്കുന്നു.
  • അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കാൻ സാധ്യത
  • കോവിഡാനന്തരം രോഗികളിൽ ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകളും ഉണ്ടാകുന്നു
Post-COVID syndrome ഈ 6 അവയവങ്ങളെ ബാധിച്ചേക്കാം

കേരളത്തിൽ കോവിഡ് ബാധിതച്ചരുടെ എണ്ണം 8 ലക്ഷം കടന്നിരിക്കുന്നു. കോവിഡ് രോഗവിമുക്തിക്ക് ശേഷവും വൈറസിന്റെ പ്രത്യാഘാതങ്ങൾ നമ്മുടെ ശരീരത്തെ രൂക്ഷമായി ബാധിക്കാൻ സാധ്യതയുണ്ട്.  നമ്മുടെ ശരീരത്തിലെ 6 അവയവങ്ങളിൽ കോവിഡ്-19, SARS-CoV-2 രോഗങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. 

ശ്വാസകോശത്തിൽ വ്യതിയാനം വരുത്തുമോ?

അതിൽ പ്രധാനം നമ്മുടെ ശ്വാസകോശമാണ്.  Covid-19 നമ്മുടെ ശ്വാസകോശത്തെ നീണ്ട കാലത്തേക്ക് തകരാറിലാക്കാൻ സാധ്യതയുള്ള ഒരു രോഗമാണ്. കോവിഡ് രോഗബാധിതരിലും രോഗവിമുക്തി നേടിയവരിലും ക്ഷീണം, നെഞ്ച് വേദന, ശ്വാസം മുട്ടൽ തുടങ്ങിയ അസ്വസ്ഥതകൾ സാധാരണയായി കണ്ടുവരാറുണ്ട്. കൊറോണ വൈറസിന് നമ്മുടെ ശ്വാസകോശത്തിലെ സെല്ലുകളിൽ മാറ്റം വരുത്താൻ സാധിക്കും എന്നതാണ് ഇതിന് കാരണം.

ALSO READ: COVID Vaccination ഇന്ന് മുതൽ; എല്ലാം സജ്ജമാക്കി കേരളവും

ഹൃദയാഘാതത്തിനും കാരണമാകാം

അതേസമയം കൊറോണ വൈറസ് നമ്മുടെ ഹൃദയത്തിലും ഹൃദയധമനികളിലും വിവിധ മാറ്റങ്ങൾ  കൊണ്ടുവരികയും അതിന്റെ ഫലമായി കോവിഡാനന്തരം രോഗികളിൽ  ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകളും ഉണ്ടാകുന്നുമുണ്ട്. കോവിഡ് രോഗാനന്തരം രക്തത്തിലുണ്ടാക്കുന്ന ക്ലോട്ടുകളും ഇതിന് കാരണമാകുന്നത്

അൽഷിമേഴ്‌സിനും കാരണമാകുമോ?

കൊറോണ വൈറസ് നമ്മുടെ തലച്ചോറിലും വീക്കം ഉണ്ടാക്കുന്നു. ഇത് തലകറക്കം, വ്യക്തതയിലായ്മ, കാഴ്ചക്കുറവ്, ആശയകുഴപ്പം, ശ്രദ്ധയില്ലായ്മ എന്നീ അവസ്ഥകൾക്ക് കാരണമാകുന്നു. ഇത് ഭാവിയിൽ Alzheimer's, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.

ALSO READ: Covid update: സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രം, 5,624 പുതിയ രോഗികള്‍

വൃക്കയുടെ പ്രവർത്തനം തകരാറിലാക്കും

വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുന്നതാണ് കോവിഡ് നമ്മുടെ ശരീരത്തിൽ ഏൽപ്പിക്കുന്ന മറ്റൊരു പ്രഹരം. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും കോവിഡാനന്തരം വൃക്ക തകരാറിലാക്കാനുള്ള സാദ്ധ്യതകൾ വർധിപ്പിക്കുന്നു.  മൂത്രത്തിന്റെ അളവിലും മൂത്രമൊഴിക്കുന്നതിന്റെ ആവർത്തിയിലും കുറവ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഭാവിയിൽ ഡയലിസിസിൽ വരെ എത്താനുള്ള സാധ്യതയും ചെറുതല്ല.

കരൾ കോശങ്ങളിലും മാറ്റം വരുത്താം

കോവിഡ് അണുബാധ നമ്മുടെ കരളിലെ കോശങ്ങളെ വളരെ രൂക്ഷമായി തന്നെ ബാധിക്കും. കോവിഡ് രോഗമുക്തി നേടിയവരിൽ കരൾ രസങ്ങളുടെ അളവ് വർധിക്കുന്നതായും അസാധാരണമായ കരൾ പ്രവർത്തനങ്ങൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നങ്ങൾ കൂടുതലായും പുരുഷന്മാരിലാണ് കണ്ടുവരുന്നത്.

ALSO READ: കേരളം COVID കണക്കുകൾ മറച്ച് വെക്കുന്നു : കേന്ദ്ര മന്ത്രി V Muraleedharan

കോവിഡ് പോഷകകുറവിന് കാരണമാകുമോ?

കൊറോണ വൈറസ് നമ്മുടെ ദഹനനാളത്തിന്റെ പ്രവർത്തനവും അവതാളത്തിലാക്കുന്നു. ശരീരത്തിലേക്ക് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവിനെ ഇത് തടസപ്പെടുത്തുകയും ആവശ്യമുള്ള പോഷകങ്ങളും ഇലക്ട്രോലൈറ്റുകളും ലഭിക്കാതെ വരികയും ചെയ്യുന്നു.  

ഈ ലക്ഷണങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ ഒരു കോവിഡ് രോഗിയുടെ അല്ലെങ്കിൽ രോഗവിമുക്തന്റെ പരിചരണത്തിൽ അതീവ ശ്രദ്ധചെലുത്തണ്ടത് അത്യാവശ്യമാണ്. കോവിഡ് രോഗം പിടിപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News