സ്വാദിഷ്ടമായ റെഡ് വൈൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. ദേശീയ റെഡ് വൈൻ ദിനം ഓഗസ്റ്റ് 28 ന് ആഘോഷിക്കുന്നു. എല്ലാ വർഷവും ഓഗസ്റ്റ് 28 ദേശീയ വൈൻ ദിനമായി ആഘോഷിക്കുന്നു. മറ്റ് ഭക്ഷണങ്ങൾക്കൊപ്പം റെഡ് വൈനും ഉൾപ്പെടുത്തുന്നത് അത്താഴ സമയങ്ങൾ കൂടുതൽ ആകർഷകമാക്കുന്നു. റെഡ് വൈൻ നല്ല രുചി മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നുണ്ട്. റെഡ് വൈനിൽ പോളിഫെനോൾസ് അടങ്ങിയിട്ടുണ്ട്. റെഡ് വൈനിലെ ചില പദാർത്ഥങ്ങൾ ആന്റിഓക്‌സിഡന്റ് ​ഗുണങ്ങൾ നിറഞ്ഞതാണ്. ഇത് രക്തക്കുഴലുകളെ ആരോ​ഗ്യത്തോടെ നിലനിർത്തി രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കുന്നു. മിതമായ അളവിൽ റെഡ് വൈൻ കഴിക്കുന്നത് ആരോഗ്യകരമാണെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാൻസർ സാധ്യത കുറയ്ക്കുന്നു: റെഡ് വൈൻ പതിവായി കഴിക്കുന്നത് ബേസൽ സെൽ, വൻകുടൽ, പ്രോസ്റ്റേറ്റ്, കാർസിനോമ, അണ്ഡാശയം തുടങ്ങിയ വിവിധ തരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു. അതിനാൽ, ദേശീയ വൈൻ ദിനം ആഘോഷിക്കുമ്പോൾ വൈൻ മിതമായ അളവിൽ കുടിക്കുന്നത് ആരോ​ഗ്യകരമാണെന്ന് അറിയുക.


ALSO READ: PCOS: പിസിഒഎസ് അല്ലെങ്കിൽ പ്രമേഹം ഉണ്ടെങ്കിൽ ചോറ് കഴിക്കാമോ?


റെഡ് വൈൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: റെഡ് വൈനിൽ അടങ്ങിയിരിക്കുന്ന റെസ്‌വെറാട്രോൾ പൈസെറ്റന്നോളായി പരിവർത്തനം ചെയ്യപ്പെടുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുക. പതിവായി മിതമായ അളവിൽ വൈൻ കഴിക്കുന്നത് അമിതവണ്ണം ചെറുക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.


ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു: ദഹന സംബന്ധമായ പ്രശ്നങ്ങൾ റെഡ് വൈനിന്റെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങളാൽ പരിഹരിക്കപ്പെടും. ആമാശയത്തിൽ കാണപ്പെടുന്ന ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയയിൽ നിന്നുള്ള അണുബാധയുടെ സാധ്യതയും റെഡ് വൈൻ കഴിക്കുന്നതിലൂടെ കുറയുന്നു.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.