വേപ്പ് ഒരു ഔഷധ സസ്യമായി കണക്കാക്കപ്പെടുന്നു. പുരാതന കാലം മുതൽ, ഇത് ഔഷധ ഗുണങ്ങൾക്കായി ഉപയോഗിക്കുകയും അതിശയകരമാംവിധം പ്രയോജനകരമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗശാന്തിയും ശുദ്ധീകരണ ഫലവുമുള്ള പ്രകൃതിദത്ത വസ്തുവാണിത്. ചർമ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന അവിശ്വസനീയമായ ജൈവ സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം ശക്തിപ്പെടുത്തുന്നതിനും വേപ്പില സഹായകരമാണ്. വേപ്പിന്റെ സത്ത്, വേപ്പെണ്ണ, വേപ്പില എന്നിങ്ങനെ എല്ലാ രൂപത്തിലും വേപ്പ് മികച്ച  ​ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇത് ചില രോഗങ്ങൾ ഭേദമാക്കാനും മുറിവുകൾ വേ​ഗത്തിൽ ഉണങ്ങുന്നതിനും ഉപയോ​ഗിക്കുന്നു.


വേപ്പിന് ബയോ ആക്റ്റീവ് ​ഗുണങ്ങൾ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ശുദ്ധീകരണ ഗുണങ്ങൾ എന്നിവ ഉണ്ട്. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും മുടിയുടെ ആരോ​ഗ്യത്തിനും മികച്ചതാണ്. വിവിധ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും വേപ്പ് മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


ബ്ലാക്ക്‌ഹെഡ്‌സ് തടയാം: വേപ്പില ചർമ്മത്തിന് ആരോഗ്യകരമാണ്. കാരണം ഇത് വൈറ്റ്‌ഹെഡ്‌സ് അല്ലെങ്കിൽ ബ്ലാക്ക്‌ഹെഡ്‌സ് ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.


വാർദ്ധക്യ പ്രശ്നങ്ങൾ കുറയ്ക്കുന്നു: വേപ്പിൽ വിറ്റാമിൻ ഇ, മോയ്സ്ചറൈസിംഗ് ട്രൈഗ്ലിസറൈഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ആന്റി-ഏജിംഗ് ഫലം നൽകുന്നു.


ALSO READ: Goji Berries Benefits: വിദേശിയായ ഗോജി ബെറി പോഷകങ്ങളാൽ സമ്പന്നം; അറിയാം ​ഗോജി ബെറിയുടെ ​ഗുണങ്ങൾ


മുഖക്കുരു ഇല്ലാതാക്കുന്നു: വേപ്പിലയിൽ ചൊറിച്ചിൽ ശമിപ്പിക്കുകയും പ്രകോപിതരായ തിണർപ്പ്, മുഖക്കുരു പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുകയും ചെയ്യുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്.


സ്ട്രെസ് കുറയ്ക്കുന്നു: വേപ്പിന്റെ ആന്റിഓക്‌സിഡന്റ് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കാൻ സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യുന്നു.


ഓറൽ ഹെൽത്ത്: വേപ്പിന്റെ തൊലി ചവയ്ക്കുന്നത് നല്ലതാണ്. ഇതിലെ ആന്റിസെപ്റ്റിക്, ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ദന്തക്ഷയം, മോണവീക്കം എന്നിവയെ ഫലപ്രദമായി നേരിടുന്നു.


ചർമ്മത്തിന്റെ ആരോഗ്യം: ഒലിക്, സ്റ്റിയറിക്, ലിനോലെയിക് ആസിഡുകൾ എന്നിവയുൾപ്പെടെയുള്ള ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് വേപ്പില. ഈ ഫാറ്റി ആസിഡുകൾക്ക് ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ്, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


മുടിയുടെ ആരോ​ഗ്യത്തിന് നല്ലത്: മഴക്കാലത്ത് മുടിയുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾ കൂടുതലാണ്. വീക്കം കുറയ്ക്കാൻ സഹായിക്കുന്ന സജീവ ഘടകമായ നിംബ്ഡിൻ വേപ്പിൽ അടങ്ങിയിട്ടുണ്ട്. ഇത്, ഫോളികുലൈറ്റിസ്, ചൊറിച്ചിൽ, താരൻ തുടങ്ങിയ മുടിയിലെ അണുബാധകളെ ചികിത്സിക്കാൻ ഫലപ്രദമാണ്.


ഫംഗസ് അണുബാധയെ പ്രതിരോധിക്കുന്നു: ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതായി കണ്ടെത്തിയ വേപ്പിലയിലെ ഘടകങ്ങളാണ് നിംബ്ഡിൻ, നിംബോലൈഡ് എന്നിവ. ഇത് ഫം​ഗസ് അണുബാധയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.