Neem Tea: ആര്യവേപ്പ് എന്നാല്‍, സമ്പൂര്‍ണ്ണ ഔഷധശാല എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. അതിനു കാരണമുണ്ട്. അത്രയധികം ഗുണങ്ങളാണ് ഈ ചെടിയ്ക്കുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Dates Benefits: ഈന്തപ്പഴം ഗുണങ്ങളുടെ കലവറ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഉത്തമം  


ആര്യവേപ്പിന്‍റെ ഇലകൾ, വിത്ത്, തൊലി, എന്നിവയെല്ലാം ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്‌.  ആര്യവേപ്പ് നമ്മുടെ 'നല്ല ആരോഗ്യത്തെ' പ്രതിനിധാനം ചെയ്യുന്നു. മിക്ക വീടുകളിലും ഉണ്ടാവേണ്ട ഒരു വൃക്ഷമാണ് ആര്യവേപ്പ്. 
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ആര്യവേപ്പ് ഏറെ പ്രധാന സ്ഥാനം വഹിക്കുന്നു.  


Also Read:  Skipping Benefits: സ്കിപ്പിംഗ് വെറും കുട്ടിക്കളിയല്ല, ആരോഗ്യഗുണങ്ങള്‍ ഏറെ  
 
വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയവ മാറ്റാന്‍ സഹായിക്കുന്നു. ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു ഒറ്റമൂലിയാണ് ആര്യവേപ്പില.  ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും. ഫംഗസ് അണുബാധയ്ക്കെതിരായ പോരാട്ടത്തിലും വേപ്പ് ഗുണം ചെയ്യും. 


Also Read:  Venus Transit 2023: 24 മണിക്കൂറിനുള്ളില്‍ ഈ രാശിക്കാരുടെ സുവര്‍ണ്ണ കാലം തെളിയും!! പണത്തിന്‍റെ പെരുമഴ 


ആര്യവേപ്പിന് ഗുണങ്ങള്‍ ഏറെയാണ്‌. എന്നാല്‍, ആര്യവേപ്പ് ഇല കൊണ്ടുള്ള ചായ നിങ്ങള്‍ കുടിച്ചിട്ടുണ്ടോ?  


വെറും വയറ്റിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഡോക്ടർമാർ ഇത് വിലക്കുന്നു. എന്നാൽ വേപ്പിൻ ചായ വെറും വയറ്റിൽ കുടിക്കാം. വേപ്പിൻ ചായ കുടിയ്ക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്.  ആന്‍റിഓക്‌സിഡന്‍റ് , ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ബാക്ടീരിയൽ, ആന്‍റിഫംഗൽ തുടങ്ങിയ ഗുണങ്ങൾ വേപ്പിലയിലുണ്ട്, ഇത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും. ഇത്രയേറെ ഗുണങ്ങള്‍ ഉള്ള ആര്യവേപ്പിന്‍റെ ഇലകള്‍ കൊണ്ടുള്ള ചായ കുടിച്ചാല്‍ ഏതൊക്കെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും എന്നറിയാം....


ആര്യവേപ്പില ചായ കഴിക്കുന്നതിന്‍റെ ഗുണങ്ങൾ


പല ചർമ്മപ്രശ്‌നങ്ങളും ആര്യവേപ്പിന്‍റെ ചായ കഴിച്ചാൽ മാറും. മുഖക്കുരു, പാടുകൾ മുതലായവ മാറണമെങ്കിൽ വേപ്പിൻ ചായ കഴിക്കാം. ഇത് ചെയ്യുന്നതിലൂടെ ചർമ്മം മെച്ചപ്പെടുത്താനും കഴിയും.


ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങൾ അകറ്റാനും വേപ്പില ചായ ഉപയോഗപ്രദമാണ്. മാറുന്ന സീസണിൽ വേപ്പിൻ ചായ p[പതിവാക്കാം. ചുമ, നെഞ്ച് വീക്കം എന്നിവയിൽ നിന്ന് മുക്തി നേടാനും ഇത് ഉപയോഗപ്രദമാകും.


പ്രമേഹരോഗികളും ഡോക്ടറുടെ നിർദേശപ്രകാരം വേപ്പില ചായ കഴിക്കണം. ഇതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമല്ല നിയന്ത്രണവിധേയമാകുന്നത്. വാസ്തവത്തിൽ, രോഗികൾക്ക് മൂത്രാശയ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.


വേപ്പിൻ ചായ കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. ഗ്യാസ്, വയറുവേദന, എരിച്ചില്‍  തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വേപ്പില ചായ ഉപയോഗപ്രദമാണ്. വേപ്പിന് ചായ കഴിക്കുന്നതിലൂടെയും രക്തം ശുദ്ധമാകും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപയോഗപ്രദമാണ്.



 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ