ആരോഗ്യപരമായ ലൈംഗിക ജീവിതം ഒരു വ്യക്തിക്ക് ശാരീരികവും മാനിസകമായി ഗുണഫലങ്ങൾ നൽകും. സെക്സ് ഒരിക്കലും ഒരു തെറ്റ് അല്ല. ആ ശാരീരിക പ്രക്രിയയെ ആരോഗ്യപരമായി സമീപിക്കാത്തതാണ് തെറ്റ് എന്ന് പറയുക. കൃത്യമായി ഇടവേളകളിൽ ആരോഗ്യപൂർണമായി സെക്സ് ചെയ്യുന്ന ഏതൊരു വ്യക്തിക്കും അതിന്റതായ ഗുണഫലങ്ങൾ ഉറപ്പായി ലഭിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരുന്നാൽ പ്രശ്നങ്ങൾ ഒന്നും സംഭവിക്കില്ല എന്ന് കരുതുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ ആ കാഴ്ചപാട് തെറ്റാണ്. സെക്സിൽ ഏർപ്പെടാതിരിക്കുന്നതും ഒരു അനാരോഗ്യ പ്രവർത്തിയാണ്. ഇത് സംബന്ധിച്ച് വിവിധ പഠനങ്ങളാണുള്ളത്. അതുകൊണ്ട് സെക്സിലെങ്കിൽ കുഴപ്പിമില്ല എന്ന കരുതുന്ന ചിന്തഗതി മാറ്റിവെക്കാം. അതിനുള്ള കാരണങ്ങൾ ഇവയാണ്


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗ പ്രതിരോധ ശേഷിയെ ബാധിക്കും


സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് രോഗ പ്രതിരോധ ശേഷി ഉണ്ടാകുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. പനി, ജലദോഷം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി സെക്സിലൂടെ ശരീരത്തിൽ ഉടലെടുക്കും. സ്ഥിരമായ ശാരീരിക ബന്ധത്തിലൂടെ മനുഷ്യശരീരത്തിൽ ഇമ്മ്യൂണോഗ്ലോബുലിൻ എ എന്ന അന്റിബോഡി ഉമനീരിൽ കൂടുതൽ ഉണ്ടാകുകയും അത് രോഗ പ്രതിരോധ ശേഷിക്ക് സഹായിക്കുന്നുയെന്നും പഠനങ്ങളിൽ പറയുന്നു.


ALSO READ : Milk: ദിവസവും രണ്ട് ​ഗ്ലാസിൽ കൂടുതൽ പാൽ കുടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?



ലൈംഗിക തീക്ഷണ ഇല്ലാതാകുന്നു


2014ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് കൃത്യമായ ഇടവേളകിൽ സെക്സ് നടന്നില്ലെങ്കിൽ അത് ആ വ്യക്തിയിൽ ലൈംഗിക തീക്ഷണ ഇല്ലാതാകാൻ ഇടയാക്കുന്നുയെന്ന്. ദി കനേഡിയൻ ജേർണൽ ഓഫ് ഹ്യൂമൻ സെക്ഷ്യുലിറ്റിയിൽ പറയുന്നത്, ഒരു വ്യക്തി ആദ്യ ദിവസം ഒരാളുമായി ലൈംഗിക ബന്ധപ്പെടുകയും അടുത്ത ദിവസം അവരിൽ ആ ആവശ്യം വീണ്ടും ഉടലെടുക്കുകയും ചെയ്യും. ഇതുപോലെ തന്നെയാണ് ലൈംഗിക ജീവിതം ഇല്ലാത്തവർക്കും. തുടർച്ചയായി സെക്സ് ലഭിക്കാതെ വരുമ്പോൾ പിന്നീട് അതിനോടുള്ള ആസക്തി നഷ്ടപ്പെടുകയും ചെയ്യും. തുടർന്ന് മറ്റ് ലൈംഗിക പ്രശ്നങ്ങളായ ബലക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങയവയിലേക്ക് നിങ്ങളെ നയിച്ചേക്കും.



സ്ട്രെസ്സും രക്ത സമ്മർദ്ദവും വർധിക്കും


മനുഷ്യന്റെ മാനിസികമായ ആരോഗ്യനിലയെ ബാധിക്കുന്നതുമാണ് ലൈംഗിക ജീവിതം. കൃത്യമായി സെക്സ് ലഭിക്കാതെ വന്നാൽ അത് നിങ്ങളിൽ രക്ത സമ്മർദ്ദം, മാനസിക പിരിമുറക്കം എന്നിവ വർധിക്കാൻ ഇടയാക്കും. നിങ്ങൾക്കിനി അഥവാ സെക്സ് ലഭിക്കുന്നില്ലയെങ്കിൽ കൃത്യമായി വ്യായാമം ചെയ്തലും ഈ പ്രശ്നങ്ങൾ നിങ്ങൾക്ക് മറികടക്കാൻ സാധിക്കുന്നതാണ്. 


ALSO READ : Silent Heart Attack: സൈലന്‍റ് ഹാർട്ട് അറ്റാക്ക് ആദ്യ ലക്ഷണങ്ങള്‍ എന്തെല്ലാം? എങ്ങിനെ നേരിടാം


പെൽവിക് പേശികളിൽ ഉണ്ടാകുന്ന പ്രശ്നം


ലൈംഗികത ഇല്ലാതാകുമ്പോൾ അത് നിങ്ങളുടെ പെൽവിക് ഭാഗത്തെ ദുർബലപ്പെടുത്തിയേക്കാം. ഇത് നിങ്ങളുടെ ലൈംഗിക ശേഷിയെയും തുടർന്നുള്ള രതിമൂർച്ഛയുടെ തീവ്രതയെയും ബാധിച്ചേക്കും. കൃത്യമായി ഒരു രതിമൂർച്ഛ ലഭിക്കാതെ വന്നേക്കാം. കാരണം രതിമൂർച്ഛ കൃത്യമായി ലഭിക്കുന്നതിന് പെൽവിക് പേശികൾക്ക് വലിയ പങ്കാണുള്ളത്.



പ്രൊസ്റ്റേറ്റ് ക്യൻസറിന് സാധ്യത


സെക്സില്ലാതെ ഉള്ള ഒരു ജീവിതം പ്രൊസ്റ്റേറ്റ് ഗ്രന്ഥിയിൽ ക്യാൻസർ ഉണ്ടാകാൻ സാധ്യതയേറെയാണ്. 2016ൽ യൂറോപ്യൻ യുറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കൃത്യമായ ലൈംഗിക ജീവിതമില്ലാത്തവർക്ക് സ്കലനമുണ്ടാകുന്ന ദൈർഘ്യത്തെ ബാധിച്ചക്കും ഒപ്പം പ്രൊസ്റ്റേറ്റ് ക്യാൻസറിന് വഴിവക്കുകയും ചെയ്യും. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, മാസത്തിൽ 20 തവണ സ്ഖലനമുണ്ടാകുന്ന പുരുഷന്മാരേക്കാൾ ഏഴ് തവണ മാത്രം ഉണ്ടാകുന്നവരിൽ രോഗ സാധ്യതയേറെയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.