Milk: ദിവസവും രണ്ട് ​ഗ്ലാസിൽ കൂടുതൽ പാൽ കുടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

Side effects of milk and dairy products: അമിതമായി കുടിക്കുന്നത് വായു പ്രശ്നങ്ങൾക്ക് കാരണമാകും. പാല് ദഹിപ്പിക്കാൻ വളരെയധികം സമയമെടുക്കുന്നതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നു.

Last Updated : Dec 5, 2022, 01:21 PM IST
  • കൂടുതൽ പാല് കുടിക്കുന്നത് ചർമ്മത്തിൽ ചുണങ്ങ് ഉണ്ടാകുന്നതിന് കാരണമാകും
  • പാല് കൂടുതൽ കുടിച്ചാൽ മുഖക്കുരു ഉണ്ടാകും
  • മുഖക്കുരു പ്രശ്നങ്ങൾ ഉള്ളവർ പാലുൽപ്പന്നങ്ങൾ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്
Milk: ദിവസവും രണ്ട് ​ഗ്ലാസിൽ കൂടുതൽ പാൽ കുടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

പാലിൽ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ഭൂരിഭാ​ഗം പേർക്കും അറിയാവുന്ന കാര്യമാണ്. ദിവസവും പാൽ കുടിക്കുന്നതിലൂടെ നമ്മുടെ പല്ലുകളും എല്ലുകളും ശക്തമാകും. പാൽ പോഷകമ്പുഷ്ടവും ആരോ​ഗ്യത്തിന് മികച്ചതാണെന്നുമുള്ള കാര്യത്തിൽ തർക്കമില്ല. എന്നാൽ, ദിവസവും രണ്ട് ​ഗ്ലാസിൽ കൂടുതൽ പാല് കുടിക്കുന്നവർ ശ്രദ്ധിക്കണം. അമിതമായി പാല് കുടിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം രണ്ട് ഗ്ലാസ് പാലിൽ കൂടുതൽ കുടിക്കാൻ പാടില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു. എന്താണ് ഇതിന് കാരണമെന്ന് നോക്കാം.

1. പാല് ദഹിക്കാൻ കൂടുതൽ സമയമെടുക്കും. അതിനാൽ പാല് അമിതമായി കുടിക്കുന്നത് വായു പ്രശ്നങ്ങൾക്ക് കാരണമാകും. പാല് ദഹിപ്പിക്കാൻ വളരെയധികം സമയമെടുക്കുന്നതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നു.

ALSO READ: Arthritis: ശൈത്യകാലത്ത് സന്ധിവേദന ​ഗുരുതരമാകുന്നോ; ഭക്ഷണത്തിൽ ഈ മാറ്റങ്ങൾ വരുത്താം

2. ലാക്ടോസ് അലർജി ഉള്ളവർക്ക് പാല് കുടിക്കുമ്പോൾ ക്ഷീണവും തളർച്ചയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. പാലിൽ എ1 കസീൻ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും.

3. കൂടുതൽ പാല് കുടിക്കുന്നത് ചർമ്മത്തിൽ ചുണങ്ങ് ഉണ്ടാകുന്നതിന് കാരണമാകും. പാല് കൂടുതൽ കുടിച്ചാൽ മുഖക്കുരു ഉണ്ടാകും. മുഖക്കുരു പ്രശ്നങ്ങൾ ഉള്ളവർ പാലുൽപ്പന്നങ്ങൾ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

4. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളെ ബലപ്പെടുത്തും, എന്നാൽ അമിതമായി പാല് കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. അമിതമായി പാല് കുടിക്കുന്നത് നിങ്ങളുടെ തലച്ചോറിനെയും ബാധിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു. ഇതുവഴി ഓർമ്മ കുറവ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും.

ALSO READ: Menstruation: ആർത്തവ ദിനങ്ങളിലെ ​ഗ്യാസ്ട്രബിൾ, വയറുവീർക്കൽ പ്രശ്നങ്ങൾ നേരിടാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

5. ഇതുകൂടാതെ, അധികമായി പാല് കുടിച്ചതിന് ശേഷം പലർക്കും ഓക്കാനം അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങുന്നു. പാലിന് നിങ്ങളുടെ ശരീരത്തിൽ ചില എൻസൈമുകൾ അവശേഷിപ്പിക്കാൻ കഴിയും, ഇത് കുടലിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News