സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ഒന്നാണ് പോഷകാഹാരം. 2023 മാർച്ച് ഏഴിന് പ്രസിദ്ധീകരിച്ച യുണിസെഫ് റിപ്പോർട്ട് ലോകത്തിലെ ഒരു ബില്യണിലധികം കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും പോഷകാഹാരക്കുറവ് അല്ലെങ്കിൽ വിളർച്ച എന്നിവയാൽ ബുദ്ധിമുട്ടുന്നുവെന്ന് വ്യക്തമാക്കുന്നു. ഗർഭിണികളുടെയും മുലയൂട്ടുന്ന സ്ത്രീകളുടെയും ഇടയിൽ പോഷകാഹാരക്കുറവ് വർധിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

”പോഷകാഹാരക്കുറവ് കൗമാരക്കാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അണുബാധകൾക്കെതിരെയുള്ള പ്രതിരോധശേഷി ദുർബലപ്പെടുത്തുകയും അവരുടെ ജീവൻ അപകടപ്പെടുത്തുന്ന ആരോ​ഗ്യ സങ്കീർണതകൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് യുനിസെഫ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പ്രത്യേകിച്ച് ഗർഭകാലത്തും പ്രസവസമയത്തും സ്ത്രീകൾ പോഷകാഹാരങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ഗർഭാവസ്ഥയിൽ വിറ്റാമിനുകളുടെയും മറ്റ് അവശ്യ പോഷകങ്ങളുടെയും കുറവ് അനുഭവപ്പെടും. ഇതിനെ മറികടക്കാൻ സമീകൃതാഹാരം കഴിക്കണം.


ALSO READ: Covid: കോവിഡ് വ്യാപനം; അടിസ്ഥാന ആരോ​ഗ്യ സൗകര്യങ്ങളും പ്രതിരോധ മാർ​ഗങ്ങളും പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ അവലോകനയോ​ഗം


എൻഎഫ്എച്ച്എസ് റിപ്പോർട്ട് അനുസരിച്ച് അഞ്ച് ശതമാനം സ്ത്രീകളിൽ കൂടുതൽ വിളർച്ചയുണ്ട്. ഏകദേശം മൂന്നിലൊന്ന് പേർ പോഷകാഹാരക്കുറവുള്ളവരാണ്. നാലിലൊന്ന് പേർ അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, അർബുദം തുടങ്ങിയ നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് (എൻസിഡി) നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സ്ത്രീകൾക്കിടയിൽ വളരെ ഉയർന്നിട്ടുണ്ട്.


സമീകൃത ഭക്ഷണം: ധാന്യങ്ങൾ, പയറുവർ​ഗങ്ങൾ, മുട്ട, മാംസം, മത്സ്യം, പാൽ, പാൽ ഉൽപന്നങ്ങൾ, പഴങ്ങളും പച്ചക്കറികളും, കൊഴുപ്പുകളും എണ്ണകളും എന്നിവയെല്ലാം ശരിയായ അളവിൽ കഴിക്കണം. ഈ ഭക്ഷണങ്ങൾ നിങ്ങൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളെ മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ നിലനിർത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.