Omicron Guide Lines: ഒമിക്രോൺ കാലത്തെ യാത്രകൾ, ഇതാണ് സംസ്ഥാനങ്ങളുടെ പുതിയ മാർഗ നിർദ്ദേശങ്ങൾ
രോഗം അവസാനം സ്ഥിരീകരിച്ച ഡൽഹിയിൽ വരെയും മാറ്റങ്ങളുണ്ട്.
ന്യൂഡൽഹി: ഒമിക്രോൺ ഭീതി ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ് ഇതുവരെ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഇതുവരെയുള്ള കോവിഡ് മാനദണ്ഡങ്ങളിൽ നിന്നും വ്യത്യസ്തമായി രോഗം അവസാനം സ്ഥിരീകരിച്ച ഡൽഹിയിൽ വരെയും മാറ്റങ്ങളുണ്ട്.
പുതിയ മാർഗ നിർദ്ദേങ്ങൾ
Maharashtra
1.ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും RT-PCR ടെസ്റ്റിന് വിധേയമാകണം
2. തുടർന്ന് ഏഴ് ദിവസത്തെ ക്വാറൻറീനും ഏഴാമത്തെ ദിവസം കോവിഡ് ടെസ്റ്റും നടത്തണം. ടെസ്റ്റുകളിൽ ഒന്ന് പോസിറ്റീവാണെങ്കിൽ അവരെ ചികിത്സക്ക് അയക്കും
3. ടെസ്റ്റ് നെഗറ്റീവാണെങ്കിൽ വീണ്ടും ഏഴ് ദിവസം കൂടി ക്വാറൻറെൻ നിർബന്ധമാണ്
4. ആഭ്യന്തര യാത്രകൾക്ക് പൂർണമായി വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ, അല്ലെങ്കിൽ 72 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ വേണം
ALSO READ : Omicron | ഒമിക്രോൺ ഇന്ത്യയിലും, കർണാടകയിൽ 2 പേരിൽ പുതിയ വകഭേദം കണ്ടെത്തി
Delhi
1.വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും നിർബന്ധിത ആർ.ടി.പി.സി.ആർ
2. പോസിറ്റീവാകുന്നവരെ ക്വാറൻറൈനിലേക്കും പിന്നീട് അവരുടെ സാമ്പിൾ ജീനോം സ്വീക്വൻസിങ്ങിനും അയക്കും
3.Delhi’s Lok Nayak Jaiprakash Hospital ആണ് ഇവർക്കായി ക്വാറൻറൈൻ കേന്ദ്രമായി ഒരുക്കിയിട്ടുള്ളത്
4. നെഗറ്റീവാകുന്നവർ ഹോം ക്വാറൻറൈനിൽ മാറുകയും എട്ടാമത്തെ ദിവസം കോവിഡ് ടെസ്റ്റ് നടത്തുകയും വേണം
5. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടെസ്റ്റിങ്ങില്ല, ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം ടെസ്റ്റ് ചെയ്യാം
Kerala
1.വിദേശത്ത് നിന്നെത്തുന്ന അഞ്ച് ശതമാനം യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കും
2. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ നിർബന്ധമായും RT-PCR ടെസ്റ്റിന് വിധേയമാകണം
3. ആർ.ടി.പി.സി.ആർ നെഗറ്റീവായാലും രണ്ടാഴ്ച നിർബന്ധിത ക്വാറൻറൈൻ
4. പോസിറ്റീവാകുന്നവരെ ആശുപത്രിയിലേക്ക് മാറ്റും
West Bengal
1. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 72 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലവുമായി എത്തുക
2. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറൻറൈൻ
3. Beliaghata ID Hospital ആണ് ഒമിക്രോൺ സ്ഥീരീകരിക്കുന്ന രോഗികൾക്കായി മാറ്റിയിട്ടുള്ളത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...