ന്യൂ സൽഹി : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് 19 വകഭേദം ഒമിക്രോൺ ഇന്ത്യയിലും (Omicron India) റിപ്പോർട്ട് ചെയ്തു. കർണാടകയിൽ (Omicron Karnataka) രണ്ട് പേരിലാണ് പുതിയ ഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. 66, 46 വയസുമുള്ള രണ്ട് പുരുഷ്ന്മാരിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് അറിയിച്ചരിക്കുന്നത്.
ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുമായി നിരീക്ഷണത്തിൽ. ഇനി 10 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റെ സെക്രട്ടറി ലവ് അഗർവാൾ വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു. ആശങ്ക പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പരിഭ്രമം അല്ല ബോധവൽക്കരണമാണ് ആവിശ്യമെന്ന് ഐസിഎംആർ പറഞ്ഞു.
ALSO READ : Omicron variant: 23 രാജ്യങ്ങളില്‍ ഒമിക്രോൺ സ്ഥിരീകരിച്ചതായി WHO മേധാവി
Two cases of #Omicron Variant reported in the country so far. Both cases from Karnataka: Lav Agarwal, Joint Secretary, Union Health Ministry#COVID19 pic.twitter.com/NlJOwcqGDf
— ANI (@ANI) December 2, 2021
ALSO READ : Omicron Covid Variant : 12 രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; പരിശോധനകൾ വ്യാപിപ്പിച്ച് ലോകരാജ്യങ്ങൾ
29 രാജ്യങ്ങളിൽ ഇതിനോടകം Omicron variant സ്ഥിരീകരിച്ചതായും ഇനിയും എണ്ണം വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍ എന്നും WHO മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...