കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാർ പറയുന്നത്. ഇല നിറയെ വിഭവങ്ങൾ വിളമ്പി കുടുംബത്തോടൊപ്പം ഇരുന്നു കഴിക്കുന്നതിനേക്കാൾ മറ്റെന്തുണ്ട് ല്ലേ..? ഇത്തവണ ഓണത്തിന്റെ സദ്യ വീട്ടിൽ തന്നെ ആണുണ്ടാക്കുന്നതെങ്കിൽ ഈ സ്പെഷ്യൽ കാളൻ ഒന്ന് ട്രൈ ചെയ്തു നോക്കൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാളൻ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ


1. ഏത്തക്കായ 2 എണ്ണം


2.തേങ്ങ 0.5 മുറി


3. തൈര് 1.75 ടീസ്പൂണ്‍


4. കടുക് 1 ടീസ്പൂണ്‍


5. കറിവേപ്പില 1 കതിര്‍


ALSO READ:  ഓണത്തിന് ഓലനായാലോ? ഇങ്ങനെ ഉണ്ടാക്കിയാൽ ക്ലാസ്സ് ആണ്


6. വറ്റല്‍ മുളക് 4 എണ്ണം


7. ഉലുവ 1 നുള്ള്


8. വെളിച്ചെണ്ണ 3 ടീസ്പൂൺ


9. മുളക്‌പൊടി 0.5 ടീസ്പൂണ്‍


10. മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍


11. പച്ചമുളക് 6 എണ്ണം


12. ഉപ്പ് 0.5 ടീസ്പൂണ്‍


13. നെയ്യ് 3 ടീസ്പൂണ്‍


14. ഇഞ്ചി 1 കഷണം


15. വെളുത്തുള്ളി 2 അല്ലി


16. ചുവന്നുള്ളി 2 എണ്ണം


17. നല്ല ജീരകം 1 നുള്ള്


18. കുരുമുളക് 12 എണ്ണം 


ഉണ്ടാക്കുന്ന വിധം


കായ തൊലി കളഞ്ഞ് മീഡിയം സൈസിൽ അരിയുക. ശേഷം അത് നിങ്ങൾ ഏത് പാത്രത്തിൽ ആണോ കറി വെക്കാൻ ഉദ്ദേശിക്കുന്നത് അതിൽ ഇട്ട് ഒപ്പം പച്ചമുളക് മഞ്ഞൾ, മുളക്, നെയ്യ് എന്നിവ ചേർത്ത് വേവിക്കാൻ വെക്കുക. ശേഷം തേങ്ങ അരയ്ക്കാനായി എടുക്കുക. അതിലേക്ക്  ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, കുരുമുളക്, നല്ല ജീരകം എന്നിവ ചേർക്കുക. നല്ല വെണ്ണ പോലെ അരച്ചെടുക്കണം. ശേഷം കുറച്ച് മഞ്ഞളും തൈരും ചേർത്ത് വീണ്ടും അരയ്ക്കുക. അതിന് ശേഷം ഇത് വേവിച്ച കായയിൽ ഇട്ട് തിളപ്പിക്കുക. ശേഷം താളിക്കണം. നെയ്യിൽ ആണ് താളിക്കേണ്ടത്. കടുക്, വറ്റൽ മുളക്, കറിവേപ്പില ഉലുവ എന്നിവ ചേർത്താണ് താളിക്കേണ്ടത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.