Onam 2023 - Olan: ഓണത്തിന് ഓലനായാലോ? ഇങ്ങനെ ഉണ്ടാക്കിയാൽ ക്ലാസ്സ് ആണ്

Onam Sadya Olan Recipe: വളരെ കുറച്ച് ചേരുവകളുടെ അടമ്പടിയോടെ തയ്യാറാക്കുന്ന ഈ വിഭവത്തിന് സദ്യകളുടെ കൂട്ടത്തിൽ ഒരു പ്രത്യേക പരി​ഗണന തന്നെയാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 04:40 PM IST
  • വന്‍പയര്‍, കുമ്പളങ്ങ, മത്തങ്ങ, തേങ്ങാപാൽ എന്നിവയാണ് പ്രധാനമായും ആവശ്യമായ സാധനങ്ങൾ.
  • സാധാരണയായി ഓലൻ നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്.
Onam 2023 - Olan: ഓണത്തിന് ഓലനായാലോ? ഇങ്ങനെ ഉണ്ടാക്കിയാൽ ക്ലാസ്സ് ആണ്

സദ്യയിൽ ലാളിത്യത്തിന്റെ പ്രതീകമായി ഓലനെ കണക്കാക്കാം. പകിട്ട് കുറവാണെങ്കിലും രുചികൊണ്ട് സദ്യ വിഭവങ്ങളിൽ തന്റെ സ്ഥാനം ഉറപ്പിച്ച ഈ വിഭവം ആരോ​ഗ്യപരമായും ശരീരത്തിന് ഏറെ ​ഗുണം നൽകുന്നു. വളരെ കുറച്ച് ചേരുവകളുടെ അടമ്പടിയോടെ തയ്യാറാക്കുന്ന ഈ വിഭവത്തിന് സദ്യകളുടെ കൂട്ടത്തിൽ ഒരു പ്രത്യേക പരി​ഗണന തന്നെയാണ്. അങ്ങനെയുള്ള ഈ ഓലനെ ഉണ്ടാക്കാൻ അറിയുമോ നിങ്ങൾക്ക്? ഇല്ലെങ്കിൽ വരൂ എങ്ങിനെയെന്ന് നോക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവത്തിൽ  വന്‍പയര്‍, കുമ്പളങ്ങ, മത്തങ്ങ, തേങ്ങാപാൽ എന്നിവയാണ് പ്രധാനമായും ആവശ്യമായ സാധനങ്ങൾ. സാധാരണയായി ഓലൻ നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്.

ആവശ്യമായ ചേരുവകൾ

കുമ്പളങ്ങ- ഒരു ചെറിയ കഷ്ണം

വന്‍പയര്‍- ഒരു പിടി

പച്ച മുളക്-2 എണ്ണം.

ALSO READ: ഒരു കഷ്ടപ്പാടുമില്ല, ഓണസദ്യയ്ക്കുള്ള ശർക്കര വരട്ടി വീട്ടിലുണ്ടാക്കാം വളരെ സിംപിളായി

എണ്ണ-ഒരു സ്പൂണ്‍

കറിവേപ്പില.

തേങ്ങ പാല്‍ - അരമുറി തേങ്ങയുടെ പാൽ

തയ്യാറാക്കുന്ന വിധം

തേങ്ങ പാൽ പിഴിഞ്ഞ് ആദ്യത്തെ പാല്‍ എടുത്തു മാറ്റി വെക്കുക. കുമ്പളങ്ങ മീഡിയം സൈസിൽ അരിയുക. വൻപയർ വേവാനായി അടുപ്പിൽ വെക്കുക. വന്‍പയര്‍ പകുതി വേവാകുമ്പോള്‍ കുമ്പളങ്ങയും പച്ചമുളക് കീറിയതും ഇട്ട് രണ്ടാംപാലും, മൂന്നാം പാലും ചേർത്ത് വേവിക്കുക. നല്ലപോലെ വെന്തു ഉടയുമ്പോൾ ഉപ്പ് ചേർക്കുക. ചെറു തീയില്‍ തെങ്ങാപാൽ ചേര്ത്തു ഇളക്കുക. ഒന്നു ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി എണ്ണയും കറിവേപ്പിലയും ചേർ‍ക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News