Onam 2023 - Rasam: ഓണം സദ്യയ്ക്ക് `രസം` ഇല്ലാതെന്ത് രസം..! ഇങ്ങനെ ഉണ്ടാക്കി നോക്കൂ
Rasam Recipe: മല്ലി ,മുളക് പൊടി ,ജീരകം ,വെളുത്തുള്ളി ,മഞ്ഞൾ എന്നിവ നന്നായി പൊടിച്ചെടുക്കുക.
ഓണം ഇങ്ങ് പടിക്കൽ എത്തി..ഇത്തവണ ഓണത്തിന് എന്തെല്ലാം വിഭവങ്ങൾ ആണുണ്ടാക്കുന്നത്. സദ്യ കഴിക്കുന്നതിന് ഒരു രീതിയുണ്ട്. പലരുടയും ഒരു പ്രശ്നമാണ് വിഭവസമൃദ്ധമായ സദ്യ കഴിച്ചു കഴിഞ്ഞാൽ പിന്നെ വയറു സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതിന് ഒരു പരിഹാരമാണ് സദ്യയുടെ അവസാനം അൽപ്പം രസം കഴിക്കുന്നത്. അതിന് നല്ല നാടൻ രീതിയിൽ എങ്ങനെ രസം ഉണ്ടാക്കാം എന്നാണ് ഇന്നിവിടെ പറയുന്നത്.
രസത്തിന് ആവശ്യമായ ചേരുവകൾ
ചേരുവകൾ
1. മല്ലി കുരു -ഒരു കൈപിടി
2. വെളുത്തുള്ളി -2 അല്ലി
3. മുളക് പൊടി-1/4 -1/2 ടി സ്പൂൺ
4. കുരുമുളക്- 1/2 ടി സ്പൂൺ
5. മഞ്ഞൾ പൊടി -1/4 ടി സ്പൂൺ
6. മല്ലി ഇല
7. തക്കാളി -2
8. പുളി-ഒരു ചെറിയ കഷണം
9. വേപ്പില
10. കടുക്-1/2 ടി സ്പൂൺ
ALSO READ: ഓണം പൊടി പൊടിക്കാൻ ലേശം പച്ചടി ആയാലോ? ഇങ്ങനെ ഉണ്ടാക്കിയാൽ കലക്കും
11. ഉലുവ പൊടി -ഒരു നുള്ള്
12. കായം പൊടി- ഒരു നുള്ള്
13. വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
14. ഉപ്പു -ആവശ്യത്തിനു
15. വെള്ളം -3 കപ്പ്
16.വറ്റൽ മുളക് -2
ഉണ്ടാക്കുന്ന വിധം
മല്ലി ,മുളക് പൊടി ,ജീരകം ,വെളുത്തുള്ളി ,മഞ്ഞൾ എന്നിവ നന്നായി പൊടിച്ചെടുക്കുക. രസം തയ്യാറാക്കുന്ന പാത്രത്തിലേക്ക് ഇവ ഇടുക. പിന്നീട് തക്കാളി, വെള്ളം ,മല്ലി ഇല ,കറി വേപ്പില ,പുളി പിന്നെ ഉപ്പും ചേർത്ത് 15 മിനുറ്റ് വേവിക്കുക.തിളച്ചു കഴിഞ്ഞാല് ഉലുവാ പൊടിയുെ, കുരുമുളക്, കായപ്പൊടിയും ചേർക്കുക. ശേഷം താളിക്കുക. വെളിച്ചെണ്ണയിൽ കടുക് വറ്റൽ മുളക് എന്നിവ ഇട്ടാണ് താളിക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...