ഓണമെന്നാൽ പലർക്കും പല ഓർമ്മകളാണ്. എങ്കിലും പൊതുവായി ഓർത്തുവെക്കുന്നത് സദ്യയാണ്. ഇലനിറയെ വിഭവങ്ങൾ വിളമ്പി നിലത്തിരുന്നു കുടുംബാംഗങ്ങൾക്കൊപ്പം അത് കഴിച്ചതെല്ലാം നമുക്ക് ഏക്കാലവും മറക്കാൻ സാധിക്കാത്തവയാണ്. ഇലയിൽ പ്രധാനിയായ ഒരു വിഭവമാണ് പച്ചടി അത് എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.
വെള്ളരിക്ക പച്ചടിക്ക് ആവശ്യമായ ചേരുവകൾ
1. വെള്ളരിക്ക – ഒരു ചെറുത്
2. പച്ചമുളക് – രണ്ട്
3. തൈര് – ഒരു കപ്പ്
4. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
5. കടുക് – അര ചെറിയ സ്പൂൺ
ALSO READ: ഓണത്തിന് ഓലനായാലോ? ഇങ്ങനെ ഉണ്ടാക്കിയാൽ ക്ലാസ്സ് ആണ്
6. ജീരകം – അര ചെറിയ സ്പൂൺ
7. ഉപ്പ് – പാകത്തിന്
8. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
9. കടുക് – അര ചെറിയ സ്പൂൺ
10. വറ്റൽമുളക് – രണ്ട്, മുറിച്ചത്
11. കറിവേപ്പില – രണ്ടു തണ്ട്
12. വെളുത്തുള്ളി - 2 അല്ലി.
പാകം ചെയ്യുന്ന വിധം
വെള്ളരിക്ക ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഉപ്പു ചേർത്ത് വേവിക്കാൻ വെക്കുക. ശേഷം തേങ്ങ എടുത്ത് അതിൽ പച്ചമുളകും, വെളുത്തുള്ളിയും ചേർത്ത് അരയ്ക്കുക. വെള്ളരിക്ക പാകമായാൽ അതിലേക്ക് തേങ്ങ ഇടുക. അൽപ്പം കടുക് അമ്മിയിൽ പൊടിച്ചെടുത്ത് അതും ചേർക്കുക. തേങ്ങ തിളച്ചാൽ തൈര് ചേർക്കുക. ശേഷം നന്നായി ഇളക്കി അടുപ്പ് ഓഫ് ചെയത് മൂടി വെക്കുക. അതിന് മറ്റൊരു പാനിൽ വെളിച്ചണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് താളിച്ച് ചേർക്കുക. പച്ചടി റെഡി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...