വേനൽക്കാലം വരുമ്പോൾ കൊതുകുകൾ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. അവ പകലും രാത്രിയിലും നിങ്ങളെ ശല്യപ്പെടുത്തുകയും ഉറക്കം കെടുത്തുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ, അത് ഒഴിവാക്കാനും സമാധാനപരമായ ഉറക്കം ലഭിക്കാനും ആളുകൾ വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. ചിലർ ക്രീമുകളും കോയിലുകളും ഉപയോഗിക്കുമ്പോൾ മറ്റു ചിലർ നല്ല ഉറക്കത്തിനായി കൊതുക് തിരി പോലെയുള്ള കൊതുക് നിവാരണ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊതുക് നിവാരണ പദാർത്ഥങ്ങളിലെ ചേരുവകൾ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ലെന്നും അത് നിങ്ങളുടെ ആരോ​ഗ്യം കൂടുതൽ വഷളാക്കുമെന്നും ഉറപ്പാണ്. കൊതുകുകളെ തുരത്താൻ കൊതുക് തിരികൾ ഉപയോഗിക്കുന്നത് എത്രത്തോളം ഉചിതമാണെന്നും അതിനെക്കുറിച്ച് വിദഗ്ധർ എന്താണ് പറയുന്നതെന്നും നോക്കാം. 


ALSO READ: ശരീരത്തില്‍ ചെമ്പിന്‍റെ അഭാവം പരിഹരിക്കാം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ


കൊതുകുകളെ അകറ്റുന്ന പദാർത്ഥങ്ങൾ നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന കോയിലുകൾ വീട്ടിൽ കത്തിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ വർധിപ്പിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഒരു റൂമിൽ ഒരു കൊതുക് തിരി കത്തിക്കുന്നത് ഏകദേശം 100 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്ന് പഠനങ്ങൾ പറയുന്നത്. 


കോയിലുകളിൽ നിന്നുള്ള പുകയോ മണമോ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ഇക്കാരണത്താൽ, നിങ്ങളുടെ ശ്വാസകോശത്തിൽ ക്യാൻസർ വരെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, കൊതുക് തിരികളുടെ ഉപയോഗം ആളുകളിൽ ആസ്ത്മ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഗുരുതരമായ രോഗങ്ങൾ പിടിപെടാതിരിക്കാൻ കൊതുക് നശീകരണ വസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കുക എന്നത് തന്നെയാണ് പ്രധാനം.


കൊതുകിനെ തുരത്തുന്ന മരുന്നുകളിൽ നിന്ന് അകന്ന് നിൽക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. കതുക് തിരികൾക്ക് പകരം  കൊതുക് വല ഉപയോഗിക്കാം. കൊതുകിന്റെ ശല്യത്തിൽ നിന്ന് രക്ഷനേടാൻ വേപ്പില പോലെയുള്ള പ്രകൃതിദത്തവും സുരക്ഷിതവുമായ ചില ബദലുകൾ ഉപയോഗിക്കാനാണ് ആരോ​ഗ്യ വിദ​ഗ്ധർ നിർദ്ദേശിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.