Copper Rich Foods: ശരീരത്തില്‍ ചെമ്പിന്‍റെ അഭാവം പരിഹരിക്കാം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ

Copper Rich Foods:  ചെമ്പ് നമ്മുടെ ശരീരത്തിന്‍റെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരെ കുറഞ്ഞ തോതില്‍ നമ്മുടെ ശരീരത്തിന്  ഈ ധാതു ആവശ്യമെങ്കിലും ഇതിന്‍റെ അഭാവം പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : May 9, 2023, 02:31 PM IST
  • ചെമ്പ് നമ്മുടെ ശരീരത്തിന്‍റെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരെ കുറഞ്ഞ തോതില്‍ നമ്മുടെ ശരീരത്തിന് ഈ ധാതു ആവശ്യമെങ്കിലും ഇതിന്‍റെ അഭാവം പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
Copper Rich Foods: ശരീരത്തില്‍ ചെമ്പിന്‍റെ അഭാവം പരിഹരിക്കാം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ

Copper Rich Foods: നമ്മുടെ ശരീരത്തിന് ആവശ്യമായ വളരെ പ്രധാനപ്പെട്ട ഒരു ധാതുവാണ് ചെമ്പ് അല്ലെങ്കില്‍ കോപ്പര്‍ (Copper). വളരെ കുറഞ്ഞ തോതില്‍ നമ്മുടെ ശരീരത്തിന്  ഈ ധാതു ആവശ്യമെങ്കിലും ഇതിന്‍റെ അഭാവം  പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. 

Also Read:   Copper Vessel Water: ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം അമൃത്!!

ചെമ്പ്  നമ്മുടെ ശരീരത്തിന്‍റെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചുവന്ന രക്താണുക്കൾ, അസ്ഥികൾ, കണക്ടീവ്  ടിഷ്യു, ചില പ്രധാന എൻസൈമുകൾ എന്നിവയുടെ നിര്‍മ്മാണത്തിന് ഈ പോഷകം അനിവാര്യമാണ്. കൊളസ്‌ട്രോളിന്‍റെ സംസ്കരണത്തിനും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്‍റെ ശരിയായ പ്രവർത്തനത്തിനും ഗർഭപാത്രത്തിലെ കുഞ്ഞുങ്ങളുടെ വികാസത്തിനും ചെമ്പ് ആവശ്യമാണ്.  അതിനാല്‍ ഈ പോഷകത്തിന്‍റെ കുറവ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  

Also Read:  The Kerala Story Update: മധ്യ പ്രദേശിന്‌ പിന്നാലെ ഉത്തര്‍ പ്രദേശിലും 'ദ് കേരള സ്റ്റോറി' Tax Free 

 
വിദഗ്ധര്‍ പറയുന്നതനുസരിച്ച് ആരോഗ്യമുള്ള മുതിർന്ന ഒരാൾക്ക് പ്രതിദിനം 900 മില്ലിഗ്രാം ചെമ്പ് ആവശ്യമാണ്. ഈ പോഷകത്തിന്‍റെ കുറവ് ക്ഷീണം, ബലഹീനത,  ദുർബലവും എളുപ്പത്തില്‍ പൊട്ടുന്നതുമായ അസ്ഥികൾ, ഓർമ്മക്കുറവ്, നടക്കാൻ ബുദ്ധിമുട്ട്, തണുപ്പ്, വിളറിയ ചർമ്മം,   അകാല നര, കാഴ്ച നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകും.

ചെമ്പിന്‍റെ കുറവ് പരിഹരിക്കാന്‍ പല മാര്‍ഗ്ഗങ്ങളും നാം സ്വീകരിക്കാറുണ്ട്. അതായത്, ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കുക, ചെമ്പ് മോതിരം അണിയുക, ചെമ്പ് ബ്രെസ്ലെറ്റ് അണിയുക തുടങ്ങി നിരവധി സ്വാഭാവിക മാര്‍ഗ്ഗങ്ങള്‍ ചെമ്പിന്‍റെ കുറവ് പരിഹരിക്കാന്‍ സഹായകമാണ്.

ആരോഗ്യ വിടഗ്ദ്ഗര്‍ പറയുന്നതനുസരിച്ച്, ചെമ്പ് പാത്രങ്ങളിൽ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ വെള്ളം സൂക്ഷിക്കുകയാണെങ്കിൽ, അത് വെള്ളത്തിന്‍റെ ഏറ്റവും ശുദ്ധമായ രൂപമാണെന്ന് പറയപ്പെടുന്നു. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച  വെള്ളം കുടിച്ചാൽ, വൃക്ക, കൊളസ്ട്രോൾ, വിളർച്ച തുടങ്ങിയ രോഗങ്ങൾ നിങ്ങൾക്ക് ഒരിക്കലും ഉണ്ടാവില്ല.

 

ചെമ്പിന്‍റെ ആവശ്യകത മാനിച്ച് നമ്മുടെ ദിനംദിന ഭക്ഷണക്രമത്തില്‍ ചെമ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.  അതിനായി ചെമ്പ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം...  

1. നട്‌സ്
അണ്ടിപ്പരിപ്പിനെ പോഷകങ്ങളുടെ നിധി എന്ന് വിളിക്കുന്നു, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഇതിൽ കാണപ്പെടുന്നു, ചെമ്പും ഇതിൽ ധാരാളമായി കാണപ്പെടുന്നു. ബദാമും നിലക്കടലയും കഴിച്ചാൽ ഈ പോഷകത്തിന് ഒരു കുറവും വരില്ല.

2. ലോബ്സ്റ്റർ 
ചെമ്പിന്‍റെ കുറവ് പരിഹരിക്കാന്‍ ലോബ്സ്റ്റർ  സഹായകമാണ്. ഇതിന്‍റെ മാംസം കുറഞ്ഞ കൊഴുപ്പ്, ഉയർന്ന പ്രോട്ടീൻ, സെലിനിയം, വിറ്റാമിൻ ബി 12 ഉൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ്. ഇതോടൊപ്പം ചെമ്പും ധാരാളമായി അടങ്ങിയിട്ടുണ്ട്. 

3. ഡാർക്ക് ചോക്കലേറ്റ്
ഡാർക്ക് ചോക്ലേറ്റ് പെട്ടെന്ന് ആർക്കും ഇഷ്ടപ്പെടില്ല, അതിൽ ധാരാളം കൊക്കോ സോളിഡ് അടങ്ങിയിട്ടുണ്ട്, കൂടാതെ പഞ്ചസാരയുടെ അംശവും കുറവാണ്. ആന്‍റിഓക്‌സിഡന്‍റുകളും നാരുകളും ധാരാളം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരത്തിന് ചെമ്പ് ധാരാളമായി ലഭിക്കും.

4. പരിപ്പുകള്‍ 
പരിപ്പ് പോലുള്ള പദാര്‍ത്ഥങ്ങളില്‍ ചെമ്പ് ധാരാളമായി കാണപ്പെടുന്നു. ഇതിൽ, എള്ളിനെ ചെമ്പിന്‍റെ  ശക്തികേന്ദ്രം എന്ന് വിളിക്കുകയാണെങ്കിൽ, ഒരുപക്ഷേ അത് തെറ്റായിരിക്കില്ല.  

5. പച്ച ഇലക്കറികൾ
പച്ച ഇലക്കറികൾ മിക്കവാറും എല്ലാ തരം പട്ടികയിലും ഇടം കണ്ടെത്തുന്നു, കാരണം അത് പോഷകങ്ങളുടെ കലവറയാണ്. നാരുകൾ, വിറ്റാമിൻ കെ, കാൽസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ ഇതിൽ കാണപ്പെടുന്നു. ചീരയും വാഴയ്ക്കയും കഴിച്ചാൽ ശരീരത്തിൽ ചെമ്പിന്‍റെ കുറവുണ്ടാകില്ല.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News