സവാള നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഭക്ഷണ പദാർത്ഥങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. കൂടാതെ ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ധാരാളം ഗുണങ്ങളുണ്ട്. വളരെ കുറച്ച് ആളുകൾക്ക് മാത്രമെ ഈ ഗുണത്തെ കുറിച്ച് അറിയുകയുള്ളൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സവാള കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്തുന്നതോടൊപ്പം പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. സവാള സ്ഥിരമായി കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ദിവസവും ഒരു സവാള കഴിക്കുന്ന ശീലം പല രോഗങ്ങളെയും തടയുകയും ചെയ്യും. നോക്കാം സവാളയുടെ ഗുണങ്ങൾ... 


ALSO READ: കറിവേപ്പില വെള്ളം മരുന്നാണ്; അറിയാം സവിശേഷതകൾ


ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തും


സവാള കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയും. ഫ്‌ലേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും സവളയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയുന്നു.


എല്ലുകളെ ബലപ്പെടുത്തുന്നു 


ദിവസേനയുള്ള ഭക്ഷണത്തിൽ സവാള ഉൾപ്പെടുത്തുന്നത് എല്ലുകളെ ശക്തിപ്പെടുത്തുന്നു. അസ്ഥികളെ നശിപ്പിക്കുന്ന ഘടകങ്ങളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങൾ സവാളയിലുണ്ട്.


ദഹനം മെച്ചപ്പെടുത്തുന്നു


നാരുകളാൽ സമ്പുഷ്ടമാണ് സവാള, ഇത് ദഹന പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്നു. ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഉള്ളി കഴിക്കുന്നത് ശരീരത്തിന് വളരെ ഉപയോഗപ്രദമാണ്.


പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു


സവാളയിലെ പദാർത്ഥം ബാക്ടീരിയയെ ചെറുക്കാനുള്ള ശക്തി ശരീരത്തിന് നൽകുന്നു. ഇത് കഴിക്കുന്നത് കഫം, ജലദോഷം, ചുമ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു. കൂടാതെ പല രോഗങ്ങളും ഇത് തടയും.


ചെവി വേദനയ്ക്ക് പരിഹാരം


സവാള കഴിക്കുന്നത് ചെവി സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകുന്നു. പ്രത്യേകിച്ച് ചെവി വേദനയ്ക്ക് ഇത് ആശ്വാസം നൽകുന്നു. സവാള കഴിക്കുകയോ അതിന്റെ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് ചെവി വേദന ഉൾപ്പെടെയുള്ള പല പ്രശ്‌നങ്ങൾക്കും പരിഹാരമാർഗ്ഗമാണ്.


മെച്ചപ്പെട്ട ഉറക്കം


സവാള കഴിക്കുന്നത്  സമ്മർദ്ദം കുറയ്ക്കുന്നു. സവാളയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ മനസ്സിനെ ശാന്തമാക്കുകയും അതിന്റെ ഔഷധ ഗുണങ്ങൾ നല്ല ഉറക്കം നൽകുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.